ആവശ്യങ്ങൾ സൂക്ഷ്മമായി പഠിച്ചു; മൈക്രോ പദ്ധതി പ്രവർത്തനം ഇന്നു തുടങ്ങും
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി തയാറാക്കിയ മൈക്രോ പദ്ധതി പ്രവർത്തനങ്ങൾ ഇന്നു തുടങ്ങും. ദുരന്തബാധിതരായ കുടുംബങ്ങളെ നേരിൽ കണ്ടാണു ജില്ലാ ഭരണകൂടം സൂക്ഷ്മതല പഠനത്തിലൂടെ മൈക്രോ പ്ലാൻ തയാറാക്കിയത്. പ്രവർത്തന ഉദ്ഘാടനവും കുടുംബശ്രീ ധനസഹായ വിതരണവും ഇന്ന് രാവിലെ 10ന് മേപ്പാടി എംഎസ്എ

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി തയാറാക്കിയ മൈക്രോ പദ്ധതി പ്രവർത്തനങ്ങൾ ഇന്നു തുടങ്ങും. ദുരന്തബാധിതരായ കുടുംബങ്ങളെ നേരിൽ കണ്ടാണു ജില്ലാ ഭരണകൂടം സൂക്ഷ്മതല പഠനത്തിലൂടെ മൈക്രോ പ്ലാൻ തയാറാക്കിയത്. പ്രവർത്തന ഉദ്ഘാടനവും കുടുംബശ്രീ ധനസഹായ വിതരണവും ഇന്ന് രാവിലെ 10ന് മേപ്പാടി എംഎസ്എ ഹാളിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മന്ത്രി ഒ. ആർ.കേളു അധ്യക്ഷത വഹിക്കും.
ടി.സിദ്ദീഖ് എംഎൽഎ കുടുംബശ്രീ പ്രത്യാശ ധനസഹായ വിതരണം, റിവോൾവിങ് ഫണ്ട് വിതരണം എന്നിവ നിർവഹിക്കും. പ്രിയങ്ക ഗാന്ധി എംപി മുഖ്യാതിഥിയാകും. വ്യവസായ വകുപ്പിന്റെ ധനസഹായം ഐ. സി. ബാലകൃഷ്ണൻ എംഎൽഎയും സാമൂഹിക നീതിവകുപ്പിന്റെ ധനസഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും നിർവഹിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി.അനുപമ കുടുംബശ്രീ പ്രത്യാശ റിപ്പോർട്ട് അവതരിപ്പിക്കും. എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ ശീറാം സാംബശിവറാവു തദ്ദേശ സ്വയം ഭരണ ആക്‌ഷൻ പ്ലാൻ അവതരിപ്പിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ പ്ലാൻ അവതരിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷൻ തയാറാക്കിയ മൈക്രോ പ്ലാൻ വിവരങ്ങൾ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണു ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചത്.
അതിജീവനത്തിനൊരു മാർഗരേഖ
ഓരോ കുടുംബത്തിന്റെയും നിലവിലുള്ള പ്രതിസന്ധികളും ആവശ്യങ്ങളും പഠന വിധേയമാക്കി. പരിഹാര നടപടികളും ഇടപെടലുകളും ഇതിനായി വേണ്ടി വരുന്ന ചെലവും സമയക്രമവും ഉൾപ്പെടെ മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം രേഖയാക്കുന്ന കുടുംബാധിഷ്ഠിത ആസൂത്രണമാണു മൈക്രോ പ്ലാൻ. ദുരന്തബാധിതർക്കായി സർക്കാർ തലത്തിൽ ടൗൺഷിപ് ഒരുങ്ങുന്നതു വരെ ഈ കുടുംബങ്ങൾ നിലവിൽ അധിവസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എല്ലാ സേവനങ്ങളും ഉറപ്പാക്കും. നിലവിൽ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിനനുസരിച്ച് 50 ക്ലസ്റ്ററുകളായിട്ടാണ് അതിജീവന–ഉപജീവന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ആസൂത്രണം ചെയ്തിട്ടുളളത്.
ആവശ്യങ്ങൾ വേഗത്തിൽ നടപ്പാക്കും
ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം എന്നീ മേഖലകളിലായി ആകെ 5987 സേവനങ്ങൾ ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയിട്ടുണ്ട്. സമഗ്രവും ആധികാരികവുമായ ഈ രേഖയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി പഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. മൈക്രോ പ്ലാൻ നിർവഹണത്തിലൂടെ ഇവരുടെ ജീവിതാവസ്ഥ സമഗ്രമായി മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങൾ നിലവിൽ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന് മൈക്രോ പ്ലാനിലെ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കും.