ലാപ്ടോപ്:അപേക്ഷ ക്ഷണിച്ചു കൽപറ്റ ∙ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ പ്രഫഷനൽ കോഴ്സിൽ ഒന്നാം വർഷ പ്രവേശനം നേടിയവർക്കു ലാപ്ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. 20 വരെ അപേക്ഷിക്കാം. 0495 2384355 സ്‌കിൽ ഡവലപ്‌മെന്റ്സെന്ററുകളിൽ ഒഴിവ് കൽപറ്റ ∙ സമഗ്ര ശിക്ഷാ കേരളം സ്റ്റാഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാപ്ടോപ്:അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ പ്രഫഷനൽ കോഴ്സിൽ ഒന്നാം വർഷ പ്രവേശനം നേടിയവർക്കു ലാപ്ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. 20 വരെ അപേക്ഷിക്കാം. 0495 2384355

സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളിൽ ഒഴിവ്
 കൽപറ്റ ∙ സമഗ്ര ശിക്ഷാ കേരളം സ്റ്റാഴ്സ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളിൽ സ്‌കിൽ ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ്  ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം 20നു മുൻപ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫിസിൽ അപേക്ഷ നൽകണം. https://ssakerala.in. 04936 203338.

ADVERTISEMENT

കൂടിക്കാഴ്ച  21 ന്
കൽപറ്റ ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ എൻആർഎം കോഓർഡിനേറ്റർ, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്സ്പെർട്ട് നിയമനത്തിനുള്ള കൂടിക്കാഴ്ച 21ന്  10.30ന് കലക്ടറേറ്റിലെ എംജിഎൻആർഇജി ജില്ലാ ഓഫിസിൽ നടക്കും. എൻആർഎം കോഓർഡിനേറ്റർ തസ്തികയിലേക്ക് സിവിൽ/അഗ്രികൾച്ചർ എൻജിനീയറിങ്ങിൽ ബിരുദവും ഗ്രാമീണ അടിസ്ഥാന വികസന/ പ്രകൃതി വിഭവ പരിപാലന മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ലൈവ്‌ലിഹുഡ് എക്സ്പെർട്ട് തസ്തികയിൽ അഗ്രികൾച്ചറൽ ഇക്കണോമിക്സ്/ ഹോർട്ടികൾച്ചർ/ അഗ്രോ–ഫോറസ്ട്രി/അഗ്രോണമി/ഫോറസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദവും ഉപജീവനോപാധികളുമായി ബന്ധപ്പെട്ട മേഖലയിലെ 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ചിത്രരചനാ മത്സരം 21ന്
കൽപറ്റ ∙ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യർഥികൾക്കായി ചിത്രരചനാ മത്സരം നടത്തും. 21ന് രാവിലെ 10 മുതൽ കൽപറ്റ എച്ച്ഐഎംയുപി സ്‌കൂളിൽ നടക്കുന്ന ജലച്ചായ ചിത്രരചനാ മത്സരത്തിൽ ഒരു വിദ്യാലയത്തിൽ നിന്ന് ഓരോ വിഭാഗത്തിലും 3 കുട്ടികൾക്കു വീതം പങ്കെടുക്കാം.  20ന് അകം റജിസ്റ്റർ ചെയ്യണം. 9496344025.

ADVERTISEMENT

നേത്ര പരിശോധനാ ക്യാംപ് നാളെ 
മീനങ്ങാടി ∙ പാലക്കമൂല നേതാജി സ്മാരക വായനശാല അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നാളെ ചണ്ണാളി എൽപി സ്‌കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപും തിമിര നിർണയ ക്യാംപും നടത്തും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണു ക്യാംപ്.  9847537258.

ഗതാഗത നിരോധനം
മാനന്തവാടി ∙ പിലാക്കാവ് - ജെസി റോഡ് നിർമാണം  നടക്കുന്നതിനാൽ ഇന്നു മുതൽ വ്യാഴം വരെ ഈ റോഡിൽ ഗതാഗതം നിരോധിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.