കല്ലാണോ നെഞ്ചിൽ; കലുങ്ക് കാണുന്നില്ലേ...?
പനമരം∙ പഞ്ചായത്തിൽ പരക്കുനി - മാതംകോട് റോഡിലെ പ്രധാന കലുങ്ക് അപകടാവസ്ഥയിലായിട്ടും പുതുക്കി പണിയാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.റോഡിൽ ചങ്ങാടക്കടവിന് സമീപം പരക്കുനി തോടിന് കുറുകെ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച കലുങ്കാണ് അപകടാവസ്ഥയിലുള്ളത്.രണ്ട് വർഷം മുൻപ് 10 ലക്ഷം രൂപ മുടക്കി റോഡ് റീ

പനമരം∙ പഞ്ചായത്തിൽ പരക്കുനി - മാതംകോട് റോഡിലെ പ്രധാന കലുങ്ക് അപകടാവസ്ഥയിലായിട്ടും പുതുക്കി പണിയാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. റോഡിൽ ചങ്ങാടക്കടവിന് സമീപം പരക്കുനി തോടിന് കുറുകെ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച കലുങ്കാണ് അപകടാവസ്ഥയിലുള്ളത്.രണ്ട് വർഷം മുൻപ് 10 ലക്ഷം രൂപ മുടക്കി റോഡ് റീ ടാറിങ് നടത്തിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ പ്രധാന റോഡിലെ തകർന്ന കലുങ്ക് പരിശോധിക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. കലുങ്കിന്റെ സ്ലാബുകളെ താങ്ങി നിർത്തുന്ന കൽക്കെട്ടുകൾ വിള്ളൽ വീണ് പൊട്ടിയടർന്ന് ഏതു സമയവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്.
കൂടാതെ ഇരുവശങ്ങളിലും റോഡിലെ മണ്ണ് ഒലിച്ചുപോയി അഗാധഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. 2019 ലെ പ്രളയ ശേഷമാണ് കലുങ്ക് തകർന്ന് തുടങ്ങിയത്. കൽത്തൂണുകൾ പലയിടങ്ങളിലായി വിള്ളൽ വീണ് സ്ലാബ് നിരങ്ങി നീങ്ങിയ അവസ്ഥയിലാണ്. കാലവർഷത്തിൽ വലിയ പുഴ കരകവിഞ്ഞ് കലുങ്കും റോഡും വെള്ളത്തിനടിയിലാകുന്നത് പതിവാണ്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇവിടം. പ്രദേശത്തുളളവർക്ക് ടൗണിലേക്കും മറ്റും എത്താനുള്ള ഏക മാർഗമായതിനാൽ ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ സർവീസ് നടത്തുന്ന റോഡിലെ കലുങ്ക് നിലംപൊത്തിയാൽ പ്രദേശത്തുകാർ ഒറ്റപ്പെടും.