കാട്ടാന പാഞ്ഞടുത്തു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മാനന്തവാടി∙ ബൈക്ക് കാട്ടാനയുടെ മുൻപിൽ മറിഞ്ഞു, വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിർത്താതെ ഹോൺ അടിച്ച് രക്ഷിച്ചത് ലോറി ഡ്രൈവർ. മാനന്തവാടി പെരുവക കിഴക്കേമണ്ണൂർ ഡെൽവിൻ ജോസഫ് ക്ലീറ്റസും ബന്ധുവായ ക്രിസ്റ്റോ കെ ജോസുമാണ് കാട്ടാനയുടെ മുൻപിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ

മാനന്തവാടി∙ ബൈക്ക് കാട്ടാനയുടെ മുൻപിൽ മറിഞ്ഞു, വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിർത്താതെ ഹോൺ അടിച്ച് രക്ഷിച്ചത് ലോറി ഡ്രൈവർ. മാനന്തവാടി പെരുവക കിഴക്കേമണ്ണൂർ ഡെൽവിൻ ജോസഫ് ക്ലീറ്റസും ബന്ധുവായ ക്രിസ്റ്റോ കെ ജോസുമാണ് കാട്ടാനയുടെ മുൻപിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ബാവാലി ബെല്ലയിലാണ് സംഭവം. വീട്ടിൽ നിന്ന് മൈസൂരുവിലെ കോളജിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ബാവലി ബെല്ലയിൽ എത്തിയപ്പോൾ 50 മീറ്ററോളം അകലെ റോഡരികിലെ വനത്തിൽ കാട്ടാന നിൽക്കുന്നതായി കണ്ടതോടെ ബൈക്ക് നിർത്തി. കാട്ടാന കാട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്നത് വരെ അവിടെ നിന്നു.
കാട്ടാന പോകാൻ തുടങ്ങിയപ്പോൾ വാഹനം പതുക്കെ മുൻപോട്ട് എടുത്തു. എന്നാൽ പെട്ടെന്ന് കാട്ടാന ഇവരുടെ നേരെ പാഞ്ഞടുക്കുകായിരുന്നു. അടുത്തേക്ക് എത്തിയതോടെ ഡെൽവിൻ ബൈക്കിന്റെ പുറകിലിരുന്ന ക്രിസ്റ്റോയോട് ഇറങ്ങി ഒാടൻ പറഞ്ഞു. ക്രിസ്റ്റോ ഒാടിയപ്പോഴെക്കും കാട്ടാന വാഹനത്തിന്റെ അടുത്തെത്തുകയും ബൈക്കിന്റെ ഹാൻഡിലിൽ തുമ്പിക്കൈ കൊണ്ട് തട്ടുകയുമായിരുന്നു. ഡെൽവിൻ വീണെങ്കിലും ആന ക്രിസ്റ്റോയുടെ പിന്നാലെ പാഞ്ഞു. പിന്നാലെ എത്തിയ ലോറി ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കിയതോടെയാണ് കാട്ടാന തിരിഞ്ഞ് പോയത്. ഇതിനിടെ അവിടെ നിന്ന് ഒാടി ലോറിയിൽ കയറിയ ഡെൽവിനെ കുറച്ച് മാറി സുരക്ഷിതമായ സ്ഥലത്താണ് ഇറക്കിയത്.
കാട്ടാന കാട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ക്രിസ്റ്റോയാണ് ബൈക്ക് എടുത്തത്. വീഴ്ചയിൽ ഡെൽവിന്റെ കാലിന് ചെറിയ മുറിവും വേദനയുമുണ്ട്. കാട്ടാനയുടെ വരവിൽ ഭയന്ന് പോയെന്നും പിന്നാലെ ഉണ്ടായിരുന്ന ലോറി ഹോൺ തുടർച്ചയായി മുഴക്കിയതാണ് രക്ഷയായതെന്നും ഡെൽവിൻ പറഞ്ഞു. എംകോ വിദ്യാർഥിയായ ഡെൽവിൻ, റേഡിയോളജി വിദ്യാർഥിയായ ക്രിസ്റ്റോയും ഭയമെല്ലാം മാറിയപ്പോൾ മൈസൂരുവിലെ കോളജിലേക്ക് പോയി.