ചീപ്രം ഊരിൽ എല്ലാം പഴയപടി തന്നെ: റോഡില്ലാത്തതിനാൽ മൃതദേഹം ചുമക്കണം
അമ്പലവയൽ ∙ മൃതദേഹം ചുമന്ന് നടന്ന നെല്ലാറചാൽ ചീപ്രം ഊരുകാരെ തിരിഞ്ഞു നോക്കാതെ അധികൃതർ.അടിസ്ഥാന സൗകര്യങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രമായപ്പോൾ റോഡില്ലാതെ മൃതദേഹം ചുമക്കേണ്ടി വന്ന ചീപ്രം ഉൗരുകാരുടെ അതേ അവസ്ഥ ഇപ്പോഴും ദുരിതമായി തുടരുന്നു.മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഒാട്ടോറിക്ഷയിൽ

അമ്പലവയൽ ∙ മൃതദേഹം ചുമന്ന് നടന്ന നെല്ലാറചാൽ ചീപ്രം ഊരുകാരെ തിരിഞ്ഞു നോക്കാതെ അധികൃതർ. അടിസ്ഥാന സൗകര്യങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രമായപ്പോൾ റോഡില്ലാതെ മൃതദേഹം ചുമക്കേണ്ടി വന്ന ചീപ്രം ഉൗരുകാരുടെ അതേ അവസ്ഥ ഇപ്പോഴും ദുരിതമായി തുടരുന്നു. മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഒാട്ടോറിക്ഷയിൽ കൊണ്ടുപോയതിന് പിന്നാലെയാണ് ചീപ്രം ഉൗരിൽ മൃതദേഹം ചുമന്ന് കൊണ്ടു പോയത് വീണ്ടും ചർച്ചയാകുന്നത്. റോഡിനായുള്ള ഉൗരുകാരുടെ കാത്തിരിപ്പിന് ഇപ്പോഴും തീരുമാനമില്ല.ഊരിലേക്ക് റോഡില്ലാത്തതിനാൽ മൃതദേഹം ചുമന്നു കൊണ്ടുപോയ ചീപ്രം ഊരിലേക്ക് റോഡും ശുദ്ധജലവും പ്രഖ്യാപനത്തിൽ മാത്രമായി ഇപ്പോഴും അവശേഷിക്കുകയാണ്.
കഴിഞ്ഞ ജൂണിലാണ് വാഹനമെത്താൻ റോഡ് സൗകര്യമില്ലാത്തതിനാൽ ചെളിയിലൂടെ മൃതദേഹം ബന്ധുക്കളും ഉൗരിലുള്ളവരും ചേർന്ന് ചുമന്ന് കൊണ്ടു പോയത്. ഇത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഒന്നരക്കോടിയുടെ റോഡ്, ശുദ്ധജല പദ്ധതികൾ ചീപ്രം ഊരിനായി തയ്യാറാക്കിയെങ്കിലും ഒന്നും നടപ്പായില്ല. മരണമോ ആശുപത്രി ആവശ്യങ്ങളോ ഉണ്ടായാൽ ഊരിലുള്ളവർക്ക് പോകാൻ റോഡില്ലാത്ത അവസ്ഥ ഇപ്പോഴും തുടരുകയാണ്.പദ്ധതി വേഗത്തിൽ നടപ്പാക്കി ഉൗരിലേക്ക് റോഡ് സൗകര്യം ഒരുക്കുമെന്നപ്രഖ്യാപനമുണ്ടായിരുന്നെങ്കിലും 6 മാസമായിട്ടും പദ്ധതി ഒട്ടും മുൻപോട്ട് പോയില്ല.
ചെറിയ മഴയിൽ പോലും ചെളിയായി റോഡ് പൂർണമായും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാകും. ഗതാഗതയോഗ്യമല്ലാത്ത റോഡിലൂടെയാണ് ഉൗരിലുള്ള കുടുംബങ്ങൾ ഇപ്പോഴും യാത്ര ചെയ്യുന്നത്. ശുദ്ധജലത്തിന് ഇപ്പോഴും ഉൗരിലുള്ളവർക്ക് സ്വയം നിർമിച്ച കിണർ മാത്രമാണ് ആശ്വാസമായുള്ളത്.അതും വീട്ടിലേക്ക് ചുമന്ന് കൊണ്ടു വരേണ്ട സാഹചര്യമാണ്. ഏറെ ദൂരം ചുമന്നാണ് കുടുംബങ്ങൾ വെള്ളമെത്തിക്കുന്നത്. ഇതിനും പരിഹാരമായിട്ടാണ് ഒരു കോടിയോളം കുടിവെള്ള പദ്ധതിക്കും പ്രഖ്യാപിച്ചത്.എന്നാൽ അതും ഇപ്പോൾ എന്തായെന്ന് ആർക്കുമറിയില്ല. 6 മാസം മുൻപ് പ്രഖ്യാപിച്ച പദ്ധതി യുദ്ധകാല അടിസ്ഥാനത്തിൽ നടത്തുമെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോഴും ദുരിത ജീവിതം മാത്രമാണ് ബാക്കി.
മൃതദേഹം ഓട്ടോറിക്ഷയിൽ; ദുരൂഹതയെന്ന് മന്ത്രി കേളു
മാനന്തവാടി ∙ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിൽ ദുരൂഹതയെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ട്രൈബൽ വകുപ്പിന്റെ ആംബുലൻസ് സ്ഥലത്തില്ലായിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് സ്വകാര്യ ആംബുലൻസ് എത്തിക്കാമായിരുന്നു. പ്രമോട്ടർക്കും പഞ്ചായത്ത് അംഗത്തിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. എന്നാൽ അതു ചെയ്യാതെ ട്രൈബൽ വകുപ്പിന്റെ ആംബുലൻസ് എത്താൻ കാത്തിരിക്കുകയും രാഷ്ട്രീയം കളിക്കുകയുമാണ് ചെയ്തത്. എടവക പഞ്ചായത്ത് പരിധിയിലെ സിഎച്ച്സിയിലും സമീപത്തെ ആശുപത്രിയിലും ആംബുലൻസ് ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും ഉപയോഗിച്ചില്ല.
സംഭവത്തെ തുടർന്ന് പ്രമോട്ടറെ മാറ്റിനിർത്തി. വകുപ്പ് തല അന്വേഷണം നടത്തുന്നുണ്ട്. മറ്റാരുടെയെങ്കിലും ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ടിഡിഒ ബി.സി.അയ്യപ്പൻ ഇന്നലെ ട്രൈബൽ വകുപ്പ് ഡയറക്ടർക്ക് കൈമാറി.ഞായറാഴ്ച വൈകിട്ട് വീട്ടിൽ വച്ച് മരിച്ച എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ 4 സെന്റ് ഉൗരിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.