സുന്ദര സ്വപ്നങ്ങൾ തുടർന്ന് ബത്തേരി
ബത്തേരി∙ പുതിയ കാലത്തെ പുതിയ ബത്തേരിക്ക് മിനുക്കം ഇനിയും പോരെന്ന പരാതികൾ പരിഹരിക്കാനൊരുങ്ങുകയാണ് നഗരസഭ. വൃത്തിയിലെ പെരുമ സൗന്ദര്യത്തിലും കൊണ്ടു വന്നപ്പോൾ ബത്തേരി സംസ്ഥാനമെങ്ങും ചർച്ചയായി.വൃത്തിയുടെ അടിത്തറ ഉറച്ചെങ്കിലും പുതിയ പരിഷ്കാരങ്ങളും ആശയങ്ങളും പിന്നീട് വേഗത്തിൽ നടപ്പാക്കാനാകുന്നില്ലെന്ന

ബത്തേരി∙ പുതിയ കാലത്തെ പുതിയ ബത്തേരിക്ക് മിനുക്കം ഇനിയും പോരെന്ന പരാതികൾ പരിഹരിക്കാനൊരുങ്ങുകയാണ് നഗരസഭ. വൃത്തിയിലെ പെരുമ സൗന്ദര്യത്തിലും കൊണ്ടു വന്നപ്പോൾ ബത്തേരി സംസ്ഥാനമെങ്ങും ചർച്ചയായി. വൃത്തിയുടെ അടിത്തറ ഉറച്ചെങ്കിലും പുതിയ പരിഷ്കാരങ്ങളും ആശയങ്ങളും പിന്നീട് വേഗത്തിൽ നടപ്പാക്കാനാകുന്നില്ലെന്ന പോരായ്മയെ മറികടക്കാനാണ് ഇപ്പോഴത്തെ ശ്രമം. ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി എന്നതിന് പിന്നാലെ ഹാപ്പി ഹാപ്പി ബത്തേരിയും തുടർന്നിപ്പോൾ കളറാണ്.. പവറാണ്.. ക്ലീനാണ് ബത്തേരിയുമായിക്കഴിഞ്ഞു.
ഇന്നലെ അർധരാത്രി ബത്തേരി നഗരത്തിലൂടെ പോകുമ്പോൾ കൊടും തണുപ്പിൽ നടപ്പാതയുടെ ഓരങ്ങൾ വെള്ളം സ്പ്രേ ചെയ്ത് കഴുകുന്നത് കണ്ടു. ചോദിച്ചപ്പോൾ മനസിലായി കുളിപ്പിച്ച് സുന്ദരിയാക്കാനാണ് ശ്രമം. നിലവിൽ ക്ലീൻ ആണെങ്കിലും വെറുതെ കിടക്കുന്ന സ്ഥലങ്ങളെല്ലാം നിറങ്ങൾ പൂശിയും ചിത്രങ്ങൾ വരച്ചും മോടിയാക്കാനാണ് ശ്രമം. വൃത്തിയുടെയും പുതിയ ആശയങ്ങളുടെയും പേരിൽ കിട്ടിയ സമ്മാനത്തുകകൾ ഉപയോഗിച്ചാണ് നഗരച്ചുവരുകളും നടപ്പാതയുടെ ഓരങ്ങളും പെയിന്റടിക്കുന്നത്.
ചിത്രകാരൻ റഷീദ് ഇമേജിന്റെ നേതൃത്വത്തിലുള്ള പ്രവൃത്തികൾക്ക് കുട്ടികളടക്കമുള്ള കലാപ്രവർത്തകരും സഹകരിക്കുന്നു.നടപ്പാതയോടു ചേർന്നുള്ള കൈവരികളിൽ സ്ഥാപിച്ച ചെടികൾ തുടർച്ചയായി പെയ്ത മഴയിൽ നശിച്ചു തുടങ്ങിയതിനാൽ മണ്ണിളക്കി വെട്ടിയൊതുക്കി കൂടുതൽ ആരോഗ്യമുള്ളതാക്കാൻ ശ്രമിക്കുകയാണ് ഹരിതകർമ സേന പ്രവർത്തകർ.ചെടികളും ചിത്രങ്ങളും കളറാകുന്നതോടെ നഗരത്തിന് കൂടുതൽ ഭംഗി വരുമെന്നാണ് പ്രതീക്ഷ.
ബുലെവാഡും ആധുനിക തെരുവു വിളക്കുകളും വൈകുന്നതെന്ത്?
2 വർഷം മുൻപ് പ്രഖ്യാപിച്ച 12 കോടി രൂപയുടെ പദ്ധതിയായിരുന്നു ബുലെവാഡ്. ചുങ്കം മുതൽ ബ്ലോക്ക് ഓഫിസ് ജംക്‌ഷൻ വരെ 3 കിലോമീറ്റർ ദൂരത്തിൽ പാതയോരത്ത് മരങ്ങളും ചെടികളും പുല്ലും വച്ചു പിടിപ്പിച്ച് ഇരിക്കാനും നടക്കാനും വിശ്രമിക്കാനും വ്യായാമത്തിനും സൈക്കിൾ സവാരിക്കും ഉതകും വിധത്തിൽ ക്രമീകരിക്കുകയായിരുന്നു പദ്ധതി.
എന്നാൽ സ്ഥലം പിഡബ്ല്യുഡിയുടേതായതിനാൽ സാങ്കേതിക പ്രശ്നങ്ങൾ വന്നു. നിർമാണത്തേക്കാൾ കൂടുതൽ പർച്ചേസ് ആയതിനാൽ പിഡബ്ല്യുഡിക്ക് പരിമിതികളുണ്ടായി. 12 കോടി ചെലവഴിച്ച് ബുലെവാഡ് നിർമിക്കുന്നതിൽ എതിർപ്പില്ലെന്ന് പിഡബ്ല്യുഡി രേഖാമൂലം നൽകിയാൽ തീരാവുന്ന പ്രശ്നത്തിൽ മന്ത്രിതല ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. ബുലെവാഡ് യാഥാർഥ്യമായാൽ നഗരത്തിന്റെ മുഖച്ഛായ വീണ്ടും മാറും.
മാനിക്കുനി മുതൽ കോട്ടക്കുന്ന് വരെ ആധുനിക തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് പദ്ധതിയിടുകയും കാലുകൾ ഉറപ്പിക്കുന്നതിന് കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും കരാർ പറഞ്ഞ സ്ഥാപനം പിന്നാക്കം പോയതിനാൽ പ്രതിസന്ധിയായി. 200 വിളക്കുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഒടുവിലിപ്പോൾ മാജിക് ക്രിയേഷൻസ് എന്ന സ്ഥാപനം വിളക്കുകൾ സ്ഥാപിക്കാൻ തയാറാവുകയും നഗരസഭ കൗൺസിൽ പാസാക്കുകയും ചെയ്തിട്ടുണ്ട്. സൗജന്യമായാണ് വിളക്കുകൾ സ്ഥാപിക്കുക.