കെസിബിസി പുനരധിവാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
മാനന്തവാടി∙ ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുമ്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കർദ്ദിനാൾ ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കെസിബിസിയുടെ സഹകരണത്തോടുകൂടി മാനന്തവാടി രൂപത

മാനന്തവാടി∙ ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുമ്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കർദ്ദിനാൾ ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കെസിബിസിയുടെ സഹകരണത്തോടുകൂടി മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു.
കെസിബിസിയുടെ ജസ്റ്റീസ് ഫോർ പീസ് ആൻഡ് ഡവലപ്മെന്റ് കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ പുനരധിവാസ പദ്ധതി വിശദീകരിച്ചു. ബത്തേരി രൂപത അധ്യക്ഷൻ ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദിഖ്, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറയ്ക്കൽ, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ സെബാസ്റ്റ്യൻ പാലംപറമ്പിൽ, പിആർഒ സാലു അബ്രാഹം മേച്ചേരിൽ എന്നിവർ പ്രസംഗിച്ചു.