ഒറ്റ ദിവസത്തെ വണ്ടി പരിശോധനയിൽ 3 ലക്ഷം രൂപ പിഴ
കൽപറ്റ ∙ ഒറ്റ ദിവസത്തെ സംയുക്ത പരിശോധനയിൽ മോട്ടർ വാഹനവകുപ്പും പൊലീസും ചുമത്തിയത് 3,01,500 രൂപയുടെ പിഴ. വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണു ജില്ലയിലും പരിശോധന നടന്നത്. 540 വാഹനങ്ങൾ പരിശോധിച്ചു. 342 വാഹന ഉടമകൾക്കെതിരെ നടപടിയുമെടുത്തു. 17 നാണ്

കൽപറ്റ ∙ ഒറ്റ ദിവസത്തെ സംയുക്ത പരിശോധനയിൽ മോട്ടർ വാഹനവകുപ്പും പൊലീസും ചുമത്തിയത് 3,01,500 രൂപയുടെ പിഴ. വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണു ജില്ലയിലും പരിശോധന നടന്നത്. 540 വാഹനങ്ങൾ പരിശോധിച്ചു. 342 വാഹന ഉടമകൾക്കെതിരെ നടപടിയുമെടുത്തു. 17 നാണ് പരിശോധന ആരംഭിച്ചത്. മോട്ടർ വാഹന ഉദ്യോഗസ്ഥരോടെപ്പം പൊലീസും ചേർന്നു പരിശോധന വരുംദിവസങ്ങളിലും തുടരും.
കഴിഞ്ഞ ദിവസം കൈനാട്ടി, കൽപറ്റ ബൈപാസ്, മാനന്തവാടി–കമ്പളക്കാട് റൂട്ട്, മീനങ്ങാടി–മുട്ടിൽ റൂട്ട്, കൈനാട്ടി–കമ്പളക്കാട് റൂട്ട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഹെൽമെറ്റ് വയ്ക്കാതെയുള്ള ഇരുചക്ര വാഹനയാത്ര, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ട്രാഫിക് നിയമങ്ങളുടെ ലംഘനം, അപകടരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനം ഒാടിക്കൽ, അമിത വേഗത്തിൽ വാഹനം ഒാടിക്കൽ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നുണ്ട്.
മദ്യപിച്ച് വാഹനം ഒാടിച്ചവരില്ല
ജില്ലയിലെ പരിശോധനയിൽ കൂടുതൽ ഡ്രൈവർമാരും കുടുങ്ങിയത് ഹെൽമറ്റ് ധരിക്കാതെ വാഹനം ഒാടിച്ചതിനാണ്. 102 പേർ. എന്നാൽ, പരിശോധന നടത്തിയ ഇടങ്ങളിലൊന്നും മദ്യപിച്ച് വാഹനം ഒാടിച്ച ആരുമുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലൈസൻസ് ഇല്ലാതെ വാഹനം ഒാടിച്ചതിന് 33 പേർ കുടുങ്ങി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 21 പേർക്കെതിരെയും നടപടിയെടുത്തു. മോട്ടർ വാഹന വകുപ്പ് എംവിഐമാരായ ഹണി സാം, പത്മലാൽ, റൺദീപ്, എഎംവിഐമാരായ ഗോപീകൃഷ്ണൻ, സുമേഷ്, ഷിനു, റെജി, ബൈജു, ജയകുമാർ, അഭിലാഷ്, പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, കെ.സി. രമേഷ്, കെ.കെ. സതീഷ്, ബേബി, രാജു, ലതീഷ് എന്നിവർ നേതൃത്വം നൽകി.