സിപിഎം ജില്ലാ സമ്മേളനം ഇന്നു മുതൽ ബത്തേരിയിൽ
ബത്തേരി∙ സിപിഎം ജില്ലാ സമ്മേളനം ഇന്നു മുതൽ 23 വരെ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലും നഗരസഭ സ്റ്റേഡിയത്തിലും നടക്കും.സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കൊടിമര, പതാക ജാഥകളും പതാക ഉയർത്തലും നടന്നു. മേപ്പാടി പി.എ.മുഹമ്മദ് സ്മൃതി മണ്ഡപത്തിൽ നിന്ന് എൻ.എ. പ്രഭാകരന്റെ നേതൃത്വത്തിലെത്തിയ പതാക ജാഥയും പുൽപള്ളി

ബത്തേരി∙ സിപിഎം ജില്ലാ സമ്മേളനം ഇന്നു മുതൽ 23 വരെ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലും നഗരസഭ സ്റ്റേഡിയത്തിലും നടക്കും.സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കൊടിമര, പതാക ജാഥകളും പതാക ഉയർത്തലും നടന്നു. മേപ്പാടി പി.എ.മുഹമ്മദ് സ്മൃതി മണ്ഡപത്തിൽ നിന്ന് എൻ.എ. പ്രഭാകരന്റെ നേതൃത്വത്തിലെത്തിയ പതാക ജാഥയും പുൽപള്ളി പി.കെ. മാധവൻ സ്മൃതി മണ്ഡപത്തിൽ നിന്ന് പി.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ കൊടിമര ജാഥയും ഇന്നലെ വൈകിട്ട് കോട്ടക്കുന്നിൽ സംഗമിച്ച് നഗരസഭാ സ്റ്റേഡിയത്തിലേക്ക് നീങ്ങി. തുടർന്ന് സ്റ്റേഡിയത്തിൽ സ്വാഗത സംഘം ചെയർമാൻ വി.വി.ബേബി പതാക ഉയർത്തി.
സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ മന്ത്രി ഒ.ആർ.കേളു, സി.കെ.ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, ഏരിയ സെക്രട്ടറി പി.ആർ.ജയപ്രകാശ്, നേതാക്കളായ പി.വി.സഹദേവൻ, എ.എൻ. പ്രഭാകരൻ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.പ്രതിനിധി സമ്മേളനം എടത്തറ ഓഡിറ്റോറിയത്തിൽ ഇന്നു 10ന് പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 217 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 23 വരെ തുടരും. സമാപന ദിവസമായ 23ന് കാൽ ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും.മൈസൂരു റോഡിലെ ടെക്നിക്കൽ സ്കൂൾ പരിസരത്തു നിന്ന് ആരംഭിക്കുന്ന റാലി സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്നു പൊതു സമ്മേളനം. ജില്ല നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.