വന നിയമ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധം ശക്തം
മാനന്തവാടി ∙ വനം നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യു ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ കർഷക കോൺഗ്രസ് മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എസ്ഐ റാങ്കിലുള്ള
മാനന്തവാടി ∙ വനം നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യു ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ കർഷക കോൺഗ്രസ് മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എസ്ഐ റാങ്കിലുള്ള
മാനന്തവാടി ∙ വനം നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യു ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ കർഷക കോൺഗ്രസ് മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എസ്ഐ റാങ്കിലുള്ള
മാനന്തവാടി ∙ വനം നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യു ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ കർഷക കോൺഗ്രസ് മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എസ്ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ റാങ്കിനൊപ്പം അധികാരം നൽകുന്ന നിയമം കർഷക സമൂഹത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കും. ഈ നിയമം പൂർണമായും പിൻവലിക്കുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വനം നിയമ ഭേദഗതി ബില്ല് കത്തിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സംഗമത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം.ബെന്നി അധ്യക്ഷത വഹിച്ചു. എഐസിസി അംഗം പി.കെ.ജയലക്ഷ്മി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എ.എം.നിഷാന്ത്, ജിൽസൺ തൂപ്പുംകര, കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എം.എ.പൗലോസ്, ബ്ലോക്ക് പ്രസിഡന്റ് ഇ.ജെ.ഷാജി, സി.അബ്ദുൽ അഷറഫ്, ജേക്കബ് സെബാസ്റ്റ്യൻ, വി.ഡി.ജോസ്, എം.വി.വിൻസെന്റ്, ജോൺസൺ ഇലവുങ്കൽ, റീന ജോർജ്, ലേഖ രാജീവൻ, പി.സി.രാജു, ആന്റണി ചോലിക്കര എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ∙ വന നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് മാനന്തവാടിയിൽ തുടക്കം. ഏത് ബീറ്റ് ഫോറസ്റ്റ് ഒാഫിസർക്കും ആരെയും എവിടെ വച്ചും അറസ്റ്റ് ചെയ്യാം എന്ന നിയമം കൊണ്ടുവരുന്നത് വനപാലകർക്ക് ഇഷ്ടമില്ലാത്ത കർഷകരെയും സാധാരണക്കാരെയും കള്ളക്കേസിൽ കുടുക്കാൻ സാഹചര്യം ഒരുക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് പറഞ്ഞു. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി നോർത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019 ഡിസംബറിൽ ഇതേ കരട് ബില്ല് കൊണ്ടുവന്നപ്പോൾ ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. വീണ്ടും 5 വർഷം കഴിഞ്ഞ് അതേ ബില്ല് കൊണ്ടുവരുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് സർക്കാർ വ്യക്തമാക്കണം. കർഷകരെ ബലിയാടാക്കുന്ന നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ജെ ജോൺ അധ്യക്ഷത വഹിച്ചു. ബേബി നെട്ടനാനി, സണ്ണി തുണ്ടത്തിൽ, എ.സി.തോമസ്, എ.എൻ.മുകുന്ദൻ, ജയിംസ് പന്ന്യാംമാക്കൽ, ജോസഫ് വടക്കേക്കര, സ്വപ്ന ആന്റണി, ടോമി തോമസ്, വർഗീസ് പള്ളിച്ചിറ, ഗർവാസീസ് കല്ലുവയൽ, വിദ്യാധരൻ വൈദ്യർ, വർഗീസ് വൈദ്യർ, കെ.വി.ജോയി എന്നിവർ പ്രസംഗിച്ചു.
കൽപറ്റ ∙ സംസ്ഥാന സർക്കാരിന്റെ വന നിയമ ഭേദഗതി വിജ്ഞാപനത്തിന്റെ പകർപ്പിനു തീയിട്ടു കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമരം ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ.ജോൺ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി.ആലി, നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക്, പോൾസൺ കൂവക്കൽ, സാലി റാട്ടകൊല്ലി, ബെന്നി വട്ടപ്പറമ്പിൽ, പ്രമോദ് തൃക്കൈപ്പറ്റ, കെ.ശശികുമാർ, ബീരാൻ ചെമ്പോത്തറ എന്നിവർ പ്രസംഗിച്ചു.
പുൽപള്ളി ∙ വന നിയമ ഭേദഗതി കർഷകരോടുള്ള വെല്ലുവിളിയാണെന്നും നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും കർഷക കോൺഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ കനൽ മുന്നറിയിപ്പു നൽകി. ഭേദഗതി വിജ്ഞാപനത്തിന്റെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധവും നടത്തി. കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പരിതോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എൻ.യു.ഉലഹന്നൻ, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ടി.എസ്.ദിലീപ്കുമാർ, പി.ഡി.ജോണി, ടോമി തേക്കുമല, ബീനാ ജോസ്, ജോമറ്റ് കോതവഴിക്കൽ, മണി പാമ്പനാൽ, റെജി പുളിംകുന്നേൽ, ഷിജോ കൊട്ടുകാപ്പള്ളി, സാബു വാകേരി, ശിവരാമൻ പാറക്കുഴി, ജോയി പുളിക്കൽ, മുരളി പുറത്തൂട്ട് എന്നിവർ പ്രസംഗിച്ചു.
പുൽപള്ളി ∙ വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നത് അപകടകരമാണെന്നും വന നിയമ ഭേദഗതി വിജ്ഞാപനം പിൻവലിക്കണമെന്നും ഗാന്ധിദർശൻ വേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.സി.ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.കെ.ഏബ്രഹാം, വി.എം.പൗലോസ്, കെ.വി.ക്ലീറ്റസ്, ബേബി സുകുമാരൻ, സി.പി.ജോയി, വിജയൻ തോമ്പ്രക്കുടി പ്രസംഗിച്ചു.