തുരങ്കപ്പാത വിരുദ്ധ സമിതി പ്രചാരണ ജാഥ നടത്തി
ലക്കിടി ∙ തുരങ്കപ്പാത വിരുദ്ധ സമിതി പ്രചാരണ ജാഥ നടത്തി. ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് ആവശ്യമായ പണം നൽകി പുനരധിവാസം അടിയന്തരമായി നടപ്പിലാക്കുക, വടുവൻചാൽ - പരപ്പൻപാറ- മുണ്ടേരി - നിലമ്പൂർ ചുരമില്ലാത്ത പാത നിർമിക്കുക, ചിപ്പിലിത്തോട് -

ലക്കിടി ∙ തുരങ്കപ്പാത വിരുദ്ധ സമിതി പ്രചാരണ ജാഥ നടത്തി. ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് ആവശ്യമായ പണം നൽകി പുനരധിവാസം അടിയന്തരമായി നടപ്പിലാക്കുക, വടുവൻചാൽ - പരപ്പൻപാറ- മുണ്ടേരി - നിലമ്പൂർ ചുരമില്ലാത്ത പാത നിർമിക്കുക, ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ റോഡ് നിർമിക്കുക, താമരശ്ശേരി ചുരം തകരപ്പാടിക്കും ഒൻപതാം വളവിനും ഇടയിൽ എല്ലാ ഭാഗവും രണ്ടുവരി പാതയാക്കുക, നാൽപതാം വളവിൽ നിന്ന് അടിവാരത്തേക്കും ഈങ്ങാപ്പുഴയിലേക്കും നിലവിലുള്ള റോഡ് ബൈപാസായി വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ.
സമിതി കൺവീനർ കെ.വി.ഗോകുൽദാസ് നേതൃത്വം നൽകിയ ജാഥ ലക്കിടിയിൽ സമിതി ചെയർമാനും സിപിഐ (എംഎൽ) ജില്ലാ സെക്രട്ടറിയുമായ സാം പി.മാത്യു ഉദ്ഘാടനം ചെയ്തു. ലക്കിടിയിൽ നിന്നാരംഭിച്ചു വടുവൻചാലിൽ സമാപിച്ച ജാഥയിൽ വിവിധ കേന്ദ്രങ്ങളിൽ സമിതി വൈസ് ചെയർമാൻ ഉസ്മാൻ ചാത്തൻചിറ, നാടൻ പാട്ട് കലാകാരൻ മാത്യൂസ് വയനാട്, സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി. തോമസ്, കെ. വാസുദേവൻ, ആർ. രാധാകൃഷ്ണൻ, പി.യു.ജോഷി എന്നിവർ പ്രസംഗിച്ചു.