കണ്ണംകോട് പാടശേഖരത്തിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
ബത്തേരി ∙ നൂൽപുഴ പഞ്ചായത്തിലെ കണ്ണംകോട് പാടശേഖരത്തിലിറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു. കൊയ്ത്തു യന്ത്രമില്ലാതെ വിളവെടുപ്പ് താമസിക്കും തോറും ആധി വർധിക്കുകയാണ് കർഷകർക്ക്. നമ്പിക്കൊല്ലി കണ്ണംകോട് ചോരംകൊല്ലി പാടത്ത് കഴിഞ്ഞ ദിവസം രാത്രിയെത്തിയ 2 കൊമ്പന്മാർ ഏക്കറു കണക്കിനു നെല്ലാണു നശിപ്പിച്ചത്. തകർന്നു

ബത്തേരി ∙ നൂൽപുഴ പഞ്ചായത്തിലെ കണ്ണംകോട് പാടശേഖരത്തിലിറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു. കൊയ്ത്തു യന്ത്രമില്ലാതെ വിളവെടുപ്പ് താമസിക്കും തോറും ആധി വർധിക്കുകയാണ് കർഷകർക്ക്. നമ്പിക്കൊല്ലി കണ്ണംകോട് ചോരംകൊല്ലി പാടത്ത് കഴിഞ്ഞ ദിവസം രാത്രിയെത്തിയ 2 കൊമ്പന്മാർ ഏക്കറു കണക്കിനു നെല്ലാണു നശിപ്പിച്ചത്. തകർന്നു കിടക്കുന്ന സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പഴൂർ ഞണ്ടൻകൊല്ലി വനമേഖലയിൽ നിന്നാണ് ജില്ലയിലെ വലിയ പാടശേഖരങ്ങളിലൊന്നായ കണ്ണംകോട്ടേക്ക് കാട്ടാനകൾ എത്തുന്നത്.
വയലിലൂടെ ഒന്നിനു പുറമേ ഒന്നായി ഇറങ്ങി നടക്കുകയും വിളഞ്ഞു നിൽക്കുന്ന നെല്ല് തുമ്പിക്കൈ കൊണ്ട് വാരിക്കൂട്ടി അകത്താക്കുകയുമാണ് ചെയ്യുന്നത്.കണ്ണംകോട്ടെ മാളപ്പുര വിശ്വനാഥൻ, നഞ്ചുണ്ടൻ, വാസുദേവൻ, വാഴക്കണ്ടി ഗോവിന്ദൻ തുടങ്ങിയവരുടെയെല്ലാം നെല്ല് വ്യാപകമായി നശിപ്പിച്ചു.കാട്ടിൽ നി ന്നെത്തുന്ന ആനകൾ വയിലിലൂടെ ഏറെ ദൂരം നടന്ന് നമ്പിക്കൊല്ലി– കല്ലൂർ റോഡ് കുറുകെ കടന്ന് വീണ്ടും വയലിലൂടെ പുഴയിലെത്തി മടങ്ങുകയാണ്.കാട്ടിൽ നിന്ന് വീട്ടുമുറ്റത്തു കൂടിയാണ് കാട്ടാനകൾ വയലിലേക്ക് ഇറങ്ങുന്നത്. വനാതിർത്തിയിലെ സുരക്ഷാ സംവിധാനങ്ങളൊന്നും കാര്യക്ഷമമല്ല.
കാട്ടാനയിറങ്ങിയെന്ന വിവരമറിയിച്ചാൽ വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഓടിക്കും. അവർ പോയിക്കഴിഞ്ഞാൽ പിറ്റേന്ന് വീണ്ടും കാട്ടാനകളെത്തും.ട്രഞ്ച് ഇടിഞ്ഞുനിരന്നതും ഫെൻസിങ് തകർന്നതുമാണു കാരണം.കാട്ടാന നെല്ല് നശിപ്പിച്ചാൽ തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. കഴിഞ്ഞ മഴയത്ത് രണ്ടേക്കർ നെല്ല് പൂർണമായും നശിച്ചു. അതിനു പിന്നാലെയാണ് കാട്ടാനകളുടെ വിളയാട്ടം. വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഇടപെടലുണ്ടാവുകയും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും വേണം.