തങ്ങളെ ബാക്കി നിർത്തി മൂന്നു മക്കളെയും കവർന്ന ഉരുൾ; ആഗ്രഹം നിറവേറ്റാൻ അവരെത്തി, പൂൽക്കൂട് ഒരുക്കി
കൽപറ്റ∙ വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സഹോദരങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരെ സംസ്കരിച്ചതിനോടു ചേർന്ന് പൂൽക്കൂട് ഒരുക്കി മാതാപിതാക്കളായ അനീഷും സയനയും. കഴിഞ്ഞ ക്രിസ്മസിന് ധ്യാനിന്റെ ആഗ്രഹപ്രകാരം നക്ഷത്രവും ലൈറ്റുകളുമെല്ലാം വീട്ടിൽ ഒരുക്കിയെങ്കിലും അതു കത്തിപ്പോയിരുന്നു. അന്ന് ധ്യാൻ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു, അടുത്ത ക്രിസ്മസിന് പുൽക്കൂടും നക്ഷത്രങ്ങളുമെല്ലാം ഒരുക്കണമെന്ന്. ഉരുൾദുരന്തം തങ്ങളെ ബാക്കി നിർത്തി ആകെയുള്ള മൂന്നു മക്കളെയും കവർന്നപ്പോഴും അവരുടെ ആഗ്രഹങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഇവർ. ആഴ്ചയിൽ ഒരു ദിവസമെങ്കിലും പുത്തുമലയിലെ ഈ സ്ഥലത്തെത്തുന്ന ഇവർ മിഠായിയും ചോക്ലേറ്റുകളും മക്കൾക്കായി സമർപ്പിക്കാറുണ്ട്.

കൽപറ്റ∙ വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സഹോദരങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരെ സംസ്കരിച്ചതിനോടു ചേർന്ന് പൂൽക്കൂട് ഒരുക്കി മാതാപിതാക്കളായ അനീഷും സയനയും. കഴിഞ്ഞ ക്രിസ്മസിന് ധ്യാനിന്റെ ആഗ്രഹപ്രകാരം നക്ഷത്രവും ലൈറ്റുകളുമെല്ലാം വീട്ടിൽ ഒരുക്കിയെങ്കിലും അതു കത്തിപ്പോയിരുന്നു.
അന്ന് ധ്യാൻ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു, അടുത്ത ക്രിസ്മസിന് പുൽക്കൂടും നക്ഷത്രങ്ങളുമെല്ലാം ഒരുക്കണമെന്ന്. ഉരുൾദുരന്തം തങ്ങളെ ബാക്കി നിർത്തി ആകെയുള്ള മൂന്നു മക്കളെയും കവർന്നപ്പോഴും അവരുടെ ആഗ്രഹങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഇവർ. ആഴ്ചയിൽ ഒരു ദിവസമെങ്കിലും പുത്തുമലയിലെ ഈ സ്ഥലത്തെത്തുന്ന ഇവർ മിഠായിയും ചോക്ലേറ്റുകളും മക്കൾക്കായി സമർപ്പിക്കാറുണ്ട്.