കട്ടക്കണ്ടി റോഡിന് അനുമതിയില്ല; ദുരിതംപേറി പ്രദേശവാസികൾ
പുൽപള്ളി ∙ ആനയിറങ്ങി നിന്നാൽ കാണാത്ത വൻ ഗർത്തങ്ങളായ ഗോത്രസങ്കേതപാത നന്നാക്കാൻ പഞ്ചായത്ത് സന്നദ്ധമാണെങ്കിലും സർക്കാർ അനുമതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു 10 മാസം. പഞ്ചായത്തിലെ 20ാം വാർഡിലെ കട്ടക്കണ്ടി പണിയസങ്കേതത്തിലേക്കുള്ള റോഡ് നന്നാക്കാനുള്ള കാത്തിരിപ്പാണ് വർഷങ്ങളായി തുടരുന്നത്. കോർപസ്

പുൽപള്ളി ∙ ആനയിറങ്ങി നിന്നാൽ കാണാത്ത വൻ ഗർത്തങ്ങളായ ഗോത്രസങ്കേതപാത നന്നാക്കാൻ പഞ്ചായത്ത് സന്നദ്ധമാണെങ്കിലും സർക്കാർ അനുമതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു 10 മാസം. പഞ്ചായത്തിലെ 20ാം വാർഡിലെ കട്ടക്കണ്ടി പണിയസങ്കേതത്തിലേക്കുള്ള റോഡ് നന്നാക്കാനുള്ള കാത്തിരിപ്പാണ് വർഷങ്ങളായി തുടരുന്നത്.
കോർപസ് ഫണ്ടിലുൾപ്പെടുത്തി 13.91 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ആവശ്യമായ എല്ലാരേഖകളും അനുമതികളും സഹിതം 2022 സെപ്റ്റംബർ 16ന് ബത്തേരി ടിഡിഒ ഓഫിസിലേക്ക് അയയ്ക്കുകയും അവിടെ നിന്നു ജില്ലാവർക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം വാങ്ങി ഫണ്ട് ലഭ്യതയ്ക്കായി സംസ്ഥാന വർക്കിങ് ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തിട്ട് 10 മാസമായെന്ന് പഞ്ചായത്ത്അംഗം ജോളി നരിതൂക്കിൽ പറഞ്ഞു.
വയനാട്ടുകാരനായ വകുപ്പുമന്ത്രിയെയും ഇക്കാര്യം അറിയിക്കുകയും നടപടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയുമുണ്ടായി. വനത്തിൽ കഴിയുന്ന 14 പണിയസമുദായ കുടുംബത്തിന് പുറംലോകത്തെത്താനുള്ള ഏകമാർഗമാണിത്. വനഭൂമിയായതിനാൽ കോൺക്രീറ്റ് പ്രവൃത്തി മാത്രമേ നടത്താനാവൂ. പിവിടിജിപദ്ധതി പ്രകാരം റോഡ് നിർമിക്കുന്നതിനാവശ്യമായ രേഖകളും വർക്കിങ് ഗ്രൂപ്പിലെത്തിച്ചിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനോ ഏതെങ്കിലുമൊരു വാഹനം സങ്കേതത്തിലെത്തിക്കാനോ നിർവാഹമില്ല.