സിപിഎം റാലി: ബത്തേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
ബത്തേരി ∙ സിപിഎം ജില്ലാ സമ്മേളന റാലി നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ബത്തേരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പുൽപള്ളി ഭാഗത്തു നിന്ന് വരുന്ന ബസുകൾ കെഎസ്ആർടിസി പരിസരത്ത് ആളെ ഇറക്കി തിരികെ പോകണംകൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകളും വടുവൻചാൽ, അമ്പലവയൽ

ബത്തേരി ∙ സിപിഎം ജില്ലാ സമ്മേളന റാലി നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ബത്തേരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പുൽപള്ളി ഭാഗത്തു നിന്ന് വരുന്ന ബസുകൾ കെഎസ്ആർടിസി പരിസരത്ത് ആളെ ഇറക്കി തിരികെ പോകണംകൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകളും വടുവൻചാൽ, അമ്പലവയൽ എന്നിവിടങ്ങളിൽ നിന്ന് കൊളഗപ്പാറ വഴി വരുന്ന ബസുകളും ദൊട്ടപ്പൻകുളം അഖില പമ്പിന് സമീപം ആളെ ഇറക്കി ടൗണിലേക്ക് പ്രവേശിക്കാതെ തിരികെ പോകണം. വടക്കനാടു ഭാഗത്തു നിന്ന് വരുന്ന ബസുകൾ പെന്തക്കോസ്ത് പള്ളിക്ക് സമീപം ആളെ ഇറക്കി ടൗണിലേക്ക് വരാതെ തിരികെ പോകണം.
പൊൻകുഴി, മുത്തങ്ങ, തോട്ടാമൂല, കല്ലുമുക്ക്, കല്ലൂർ, മാതമംഗലം, കരിപ്പൂര് ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകളും മറ്റു വാഹനങ്ങളും മൂലങ്കാവിൽ നിന്ന് തിരിഞ്ഞ് തൊടുവട്ടി വഴി പുതിയ സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി ടൗണിൽ പ്രവേശിക്കാതെ തിരികെ പോകണം.ചുളളിയേട്, താളൂർ ഭാഗത്തു നിന്ന് വരുന്ന ബസുകളും മറ്റ് വാഹനങ്ങളും ഗാന്ധി ജംക്‌ഷൻ വഴി പഴയ സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി തിരികെ പോകണം. കൽപറ്റ, മാനന്തവാടി, വടുവഞ്ചാൽ, അമ്പലവയൽ, കൊളഗപ്പാറ വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സന്തോഷ് ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് അമ്മായിപ്പാലം പുത്തൻകുന്ന് നമ്പിക്കൊല്ലി, നെൻമേനിക്കുന്ന് കല്ലൂർ 67, മുത്തങ്ങ വഴി പോകണം.കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന ചരക്കു വാഹനങ്ങൾ കൊളഗപ്പാറയിലും മൈസൂരു ഭാഗത്തു നിന്ന് വരുന്ന ചരക്കു വാഹനങ്ങളും മറ്റു ലോറികളും മൂലങ്കാവിലും ഉച്ചയ്ക്ക് 2 മുതൽ നിർത്തിയിടണമെന്നും പൊലീസ് അറിയിച്ചു.