കൽപറ്റ∙ 10 വർഷത്തോളമായി വയനാട് കലക്ടറേറ്റിനു മുന്നിൽ സമരം നടത്തുന്ന കാഞ്ഞിരത്തിനാൽ ജെയിംസ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുസ്‌ലിം ലീഗ് നടത്തിയ സമരത്തിനിടെ ജെയിംസിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞതിനു പിന്നാലെയാണ് ആത്മഹത്യശ്രമം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ‌മാർച്ചിനിടെ കാഞ്ഞിരത്തിനാൽ ജെയിംസ് സമരം ചെയ്യുന്ന സമരപ്പന്തൽ പൊളിച്ചുവെന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പെട്രോൾ പൂർണമായി ദേഹത്തൊഴിച്ച ജെയിംസിനെ പൊലീസും ലീഗ് പ്രവർത്തകരും ഇടപെട്ട് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ശാന്തനാക്കിയത്. തകർന്നുപോയ സമരപ്പന്തൽ ‌ലീഗ് പ്രവർത്തകർ പുനഃസ്ഥാപിച്ചു.

ADVERTISEMENT

വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 15 മുതലാണ് കലക്ടറേറ്റിനു മുന്നിൽ കുടുംബം സമരം തുടങ്ങിയത്. സമരം തുടങ്ങിയ അന്നുമുതൽ ജെയിംസ് കലക്ടറേറ്റിന് മുന്നിലെ സമരപ്പന്തലിലാണ് താമസിക്കുന്നത്.

English Summary:

Kanjirathinal James' suicide attempt highlights a decade-long land dispute in Wayanad. His protest camp was destroyed during a Muslim League march, prompting his desperate action.