ഭാര്യയുടെ ഒാട്ടോ കത്തിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
Mail This Article
അമ്പലവയൽ ∙ ഭാര്യയുടെ ഒാട്ടോ കത്തിച്ച കേസിൽ ചുള്ളിയോട് പ്രമോദ് അമ്പലവയൽ പൊലീസിന്റെ കസ്റ്റഡിയിൽ. ചുള്ളിയോട് സ്റ്റാൻഡിലോടുന്ന സന്ധ്യയുടെ ഒാട്ടോറിക്ഷയാണു തീവച്ചു നശിപ്പിച്ചത്. പ്രമോദും ഇതേ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറാണ്. ഇന്നലെ വെളുപ്പിന് ഒന്നിനും രണ്ടിനും ഇടയിലാണു സംഭവം. വീടിന്റെ ജനലിനു സമീപം തീ കത്തുന്നതു കണ്ട് സന്ധ്യയും മക്കളും വീടിനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് ജനലിനോടു ചേർന്നു നിർത്തിയിട്ടിരുന്ന ഒാട്ടോ കത്തുന്നതായി കണ്ടത്. ഓട്ടോ പൂർണമായും കത്തി നശിച്ചു. ജനലിലുണ്ടായിരുന്ന പ്ലാസ്റ്റിക്കും കത്തി.സന്ധ്യയും ഭർത്താവും ഏറെക്കാലമായി േവർപ്പിരിഞ്ഞാണ് താമസിക്കുന്നത്. പ്രമോദ് ഉപദ്രവിക്കുന്നത് പതിവായതോടെ സന്ധ്യ നൽകിയ പരാതിയിൽ നിലവിൽ കോടതിയിൽ കേസുണ്ട്. ഇവരുടെ താമസ സ്ഥലത്ത് പ്രവേശിക്കുകയോ ഇവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന് പ്രമോദിനോട് കോടതി നിർദേശിച്ചിരുന്നു. മുൻപ് മുഖ്യമന്ത്രിക്ക് അടക്കം സന്ധ്യ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഒാട്ടോ കത്തി നശിച്ചത്.ആകെയുള്ള ഉപജീവനമാർഗവുമായിരുന്നു ഒാട്ടോയെന്നു സന്ധ്യ പറഞ്ഞു. സംഭവത്തിൽ പ്രമോദ് കസ്റ്റഡിയിലുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും അമ്പലവയൽ പൊലീസ് അറിയിച്ചു.