ബവ്റിജസ് പരിസരം വീണ്ടും മലിനം
പനമരം∙ ബവ്റിജസ് പരിസരത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും മാലിന്യം നിറയുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ബവ്റിജസ് പരിസരത്തും കൃഷിയിടങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കുന്നുകൂടിയതോടെ കഴിഞ്ഞ വർഷം പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു.ബവ്റിജസിൽ എത്തുന്നവർ വലിച്ചെറിയുന്നതും പ്രദേശത്തെ

പനമരം∙ ബവ്റിജസ് പരിസരത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും മാലിന്യം നിറയുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ബവ്റിജസ് പരിസരത്തും കൃഷിയിടങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കുന്നുകൂടിയതോടെ കഴിഞ്ഞ വർഷം പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു.ബവ്റിജസിൽ എത്തുന്നവർ വലിച്ചെറിയുന്നതും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവ മാലിന്യവുമാണ് പാതയോരങ്ങളിലും കൃഷിയിടങ്ങളിലും അടക്കം വ്യാപിച്ചിരിക്കുന്നത്. ബവ്റിജസിനു സമീപത്തെ സഹകരണ സ്ഥാപനത്തിലേക്കും വീടുകളിലേക്കുമുള്ള വഴിയിലും കൃഷിയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും കുപ്പിച്ചില്ലും ചിതറിക്കിടക്കുന്ന അവസ്ഥയാണ്. നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും അറിയിച്ചെങ്കിലും മാലിന്യം തള്ളുന്നതിന് എതിരെ നടപടി എടുക്കാൻ തയാറായിട്ടില്ല. ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെ തള്ളുന്നതിനാൽ പരിസരത്ത് അസഹ്യമായ ദുർഗന്ധവും തെരുവുനായ ശല്യവുമുണ്ട്.പരിസരത്തെ പരസ്യ മദ്യപാനം നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിന് സൗകര്യം ഒരുക്കുന്നവർക്കും മാലിന്യം അലക്ഷ്യമായി തള്ളുന്ന കച്ചവടക്കാർക്കും എതിരെ നടപടി സ്വീകരിക്കണം. മാലിന്യം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.