മൂന്നാനക്കുഴിയിൽ മേഞ്ഞു നടക്കാം; മൃഗങ്ങളുടെ കാടിറക്കം തടയാൻ വനംവകുപ്പ്
പുൽപള്ളി ∙ വേനലിൽ തീറ്റയും വെള്ളവും തേടിയുള്ള വന്യമൃഗങ്ങളുടെ കാടിറക്കം തടയാനുളള പദ്ധതിയുമായി വനംവകുപ്പ്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മൂന്നാനക്കുഴി വനത്തിലാണു വന്യമൃഗങ്ങൾക്കു തീറ്റ ഉറപ്പാക്കാനുള്ള പദ്ധതി ആരംഭിച്ചത്. വനത്തിലെ കുളം വൃത്തിയാക്കി ജലസംഭരണം വർധിപ്പിച്ചതിനു പുറമേ പരിസരങ്ങളിൽ

പുൽപള്ളി ∙ വേനലിൽ തീറ്റയും വെള്ളവും തേടിയുള്ള വന്യമൃഗങ്ങളുടെ കാടിറക്കം തടയാനുളള പദ്ധതിയുമായി വനംവകുപ്പ്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മൂന്നാനക്കുഴി വനത്തിലാണു വന്യമൃഗങ്ങൾക്കു തീറ്റ ഉറപ്പാക്കാനുള്ള പദ്ധതി ആരംഭിച്ചത്. വനത്തിലെ കുളം വൃത്തിയാക്കി ജലസംഭരണം വർധിപ്പിച്ചതിനു പുറമേ പരിസരങ്ങളിൽ മരക്കൊമ്പും മണ്ണും ഉപയോഗിച്ചു തടയണ നിർമിക്കുകയും ചെയ്തു. പരിസരപ്രദേശങ്ങളിൽ പച്ചപ്പുല്ല് വളരുന്നതിനു വെള്ളം പമ്പ് ചെയ്ത് നനയ്ക്കുന്നുമുണ്ട്. ഉണങ്ങിപ്പോയ പുൽമേട് ദിവങ്ങൾക്കുള്ളിൽ പച്ചപിടിക്കുമെന്ന് വനപാലകർ പറഞ്ഞു.
ഇരുളം സ്റ്റേഷനിലെ വനപാലകരും നർഫ് എന്ന സന്നദ്ധസംഘടനയും ചേർന്നാണു പ്രവൃത്തി ചെയ്യുന്നത്. ഡിഎഫ്ഒ അജിത് കെ.രാമൻ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.കെ.അബ്ദുൽ ഗഫൂർ, ഫോറസ്റ്റർമാരായ പി.വി.സുന്ദരേശൻ, എം.ഒ.ഭാസ്കരൻ, എ.കെ.സിന്ധു, നർഫ് ഭാരവാഹികളായ ആദർശ്, ഷിബിലി എന്നിവർ പ്രസംഗിച്ചു. കർണാടകയോടു ചേർന്നുള്ള വനഭാഗത്തു പകൽ താപനില ഉയരുകയും ജലസ്രോതസ്സുകൾ വറ്റുകയുംചെയ്ത സാഹചര്യത്തിൽ പരമാവധി ജലസംഭരണം നടത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു. വന്യമൃഗങ്ങൾ വ്യാപകമായി കർണാടക വനത്തിൽനിന്നു വയനാടൻ വനത്തിലേക്കു വരുന്നുണ്ട്. ഇവയിൽ പലതും തീറ്റയും വെള്ളവും തേടി കാടിറങ്ങുന്നുമുണ്ട്. വനാതിർത്തിയിലെ നിരീക്ഷണവും സംരക്ഷണവും കാര്യക്ഷമമാക്കുന്നുണ്ടെന്നും വനപാലകർ പറഞ്ഞു.