ജലപുണ്യം! കടുത്ത വരൾച്ചയിലും നിറഞ്ഞൊഴുകി പാട്ടത്ത് കിണർ; 50 കുടുംബങ്ങളുടെ ആശ്രയം

ബത്തേരി∙ കൊടും വേനലിൽ നിലം വിണ്ടുകീറുമ്പോഴും നിറഞ്ഞൊഴുകി നാട്ടുകാരുടെ ദാഹം ശമിപ്പിക്കുകയാണ് ഒരു കൊച്ചു കിണർ. ഈസ്റ്റ് ചീരാൽ പാട്ടത്ത് ദാമോദരന്റെ കൃഷിയിടത്തിലാണ് നാടിനൊന്നാകെ ആശ്രയമായ കിണർ കൗതുകമുണർത്തുന്നത്. പല ജലസ്രോതസ്സുകളും വറ്റിത്തുടങ്ങുമ്പോൾ ഓവർ ഫ്ലോയിലാണ് പാട്ടത്തുകാരുടെ കൊച്ചു ജലസ്രോതസ്സ്.

ദാമോദരന്റെ വയലിലെ ഈ കിണറിനെ പ്രദേശത്തുകാരായ അൻപതിലധികം കുടുംബങ്ങൾ ആശ്രയിക്കുന്നു. വേനൽ കടുത്താൽ വെള്ളമെടുക്കാൻ വരുന്നവരുടെ എണ്ണവും കൂടും. ഉറവ വറ്റാത്ത ജലസ്രോതസ്സിൽ പനയുടെ കുറ്റിയിറക്കിയായിരുന്നു പതിറ്റാണ്ടുകൾക്കു മുൻപ് ഇവിടെ നിന്ന് വെള്ളമെടുത്തിരുന്നത്. പനംകുറ്റിയെന്നും കേണിയെന്നുമായിരുന്നു നാട്ടുഭാഷയിൽ അറിയപ്പെട്ടിരുന്നത്.
ശുദ്ധജലത്തിനായി കൂടുതൽ പേർ എത്തിയതോടെ 30 വർഷം മുൻപ് പനംകുറ്റിക്ക് മുകളിലായി ചെറിയ റിങ് വാർത്തിറക്കി. വെള്ളം റിങ്ങും നിറഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ പുറത്തേക്ക് വലിയ പൈപ്പ് ഘടിപ്പിച്ചു. 24 മണിക്കൂറും ഈ പൈപ്പിലൂടെ വെള്ളം പുറത്തേക്കൊഴുകുകയാണിപ്പോൾ. കുടത്തിലും ബക്കറ്റിലും വെള്ളം കോരിയെടുത്താലും ഉടൻ തന്നെ വെള്ളം വീണ്ടും നിറഞ്ഞു വരും. ചൂടു കനക്കുമ്പോഴും കേണിയിലെ വെള്ളത്തിന് കൂജയിലെ തണുപ്പാണ്. അതിനാൽ കുപ്പികളിൽ വെള്ളം ശേഖരിക്കാനെത്തുന്നവരും ഏറെ.