‘കാടും നാടും തമ്മിൽ വേർതിരിക്കണം’

പുൽപള്ളി ∙ വനയോര ഗ്രാമങ്ങളിലെ ജനങ്ങളുടെയും വന്യമൃഗങ്ങളുടെയും സുരക്ഷയ്ക്ക് കാടും നാടും തമ്മിൽ കൃത്യമായി വേർതിരുവുണ്ടാക്കണമെന്നും മനുഷ്യരുടെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതികൾ ശാസ്ത്രീയമായി തയാറാക്കണമെന്നും പഴശ്ശിരാജാ കോളജിൽ നടത്തിയ സംവാദം ആവശ്യപ്പെട്ടു. മനുഷ്യരെക്കാൾ പ്രാധാന്യം

പുൽപള്ളി ∙ വനയോര ഗ്രാമങ്ങളിലെ ജനങ്ങളുടെയും വന്യമൃഗങ്ങളുടെയും സുരക്ഷയ്ക്ക് കാടും നാടും തമ്മിൽ കൃത്യമായി വേർതിരുവുണ്ടാക്കണമെന്നും മനുഷ്യരുടെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതികൾ ശാസ്ത്രീയമായി തയാറാക്കണമെന്നും പഴശ്ശിരാജാ കോളജിൽ നടത്തിയ സംവാദം ആവശ്യപ്പെട്ടു. മനുഷ്യരെക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്കു നൽകുന്ന നയമാണ് വനംവകുപ്പ് പുലർത്തുന്നത്.
കാട്ടുമൃഗങ്ങൾക്ക് കൃഷിയിടങ്ങളിൽ പരുക്കോ, മരണമോ സംഭവിച്ചാൽ ഭൂ ഉടമയെ പ്രതിയാക്കുകയും മറിച്ച് കാട്ടുമൃഗങ്ങൾ നാട്ടിലെത്തി മനുഷ്യനെ ആക്രമിക്കുന്നതിനെ ലാഘവത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന നയംതിരുത്തണം. വനത്തിലെ തേക്കുതോട്ടങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വനം വളർത്തിയാലേ വന്യമൃഗങ്ങൾക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാനാവൂ. മൃഗങ്ങളുടെ വംശവർധന നിയന്ത്രിക്കാനുള്ള നടപടികളും കാലാനുസൃതമായി ഉണ്ടാവണമെന്നും ആവശ്യമുയർന്നു.
പഴശ്ശിരാജാ കോളജ് ഇക്കണോമിക്സ്–ടൂറിസം വകുപ്പുകളുടെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയും ആഭിമുഖ്യത്തിലാണ് മനുഷ്യ–വന്യമൃഗസംഘർഷം സംബന്ധിച്ച് ആശയങ്ങൾ സ്വരൂപിച്ചത്. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, അമേരിക്കയിലെ ജോർജ് മാസൻ സർവകലാശാലയിലെ ഡോ.റോബർട്ട് ആക്സ്റ്റൻ, ഡോ.വിപിൻ വി.വീട്ടിൽ, ഡോ.സുമ വിഷ്ണുദാസ്, എം.ഗംഗാധരൻ, പി.ബാലൻ, എ.എം.പ്രസാദ്, ബി.വി.ബോളൻ, ഇ.എ.ശങ്കരൻ, മനു പ്രസാദ്, കോളജ് പ്രിൻസിപ്പൽ കെ.കെ.അബ്ദുൽ ബാരി, പ്രഫ.ഷെൽജി മാത്യു,
ഡോ.ജോഷിമാത്യു, ഡോ.മെറിൻ എസ്.തടത്തിൽ, ഒ.പി.അരുൺദാസ്, വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്റ് വാഞ്ചീശ്വരൻ, സെനറ്റ് അംഗം വി.പി.സനൂപ്കുമാർ, ഇക്കണോമിക്സ് വിഭാഗം മേധാവി അമൽ മാർക്കസ് എന്നിവർ പ്രസംഗിച്ചു. സംവാദത്തിലുയർന്ന ആശയങ്ങൾ സംബന്ധിച്ച പ്രാഥമികപഠനം നടത്തുമെന്ന് ഡിഎഫ്ഒ അറിയിച്ചു.