വയനാട് ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ

വൈദ്യുതി മുടക്കം പടിഞ്ഞാറത്തറ ∙ പകൽ 10–1: കാവുംമന്ദം, കുണ്ട്‌ലങ്ങാടി, എട്ടാംമൈൽ, കാലിക്കുനി, കള്ളന്തോട്. വ്യക്തിഗതവായ്പയ്ക്ക്അപേക്ഷിക്കാം കൽപറ്റ ∙ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ വ്യക്തിഗത വായ്പാ പദ്ധതിയിലേക്ക് യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18നും 55നും ഇടയിൽ

വൈദ്യുതി മുടക്കം
പടിഞ്ഞാറത്തറ ∙ പകൽ 10–1: കാവുംമന്ദം, കുണ്ട്‌ലങ്ങാടി, എട്ടാംമൈൽ, കാലിക്കുനി, കള്ളന്തോട്.
വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം
കൽപറ്റ ∙ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ വ്യക്തിഗത വായ്പാ പദ്ധതിയിലേക്ക് യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പദ്ധതി പ്രകാരം 4 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പത്തുക 10 ശതമാനം പലിശ നിരക്കിൽ 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. വായ്പയ്ക്ക് ഈടായി ഉദ്യോഗസ്ഥ ജാമ്യം നൽകണം. അപേക്ഷ ഫോമും വിശദ വിവരങ്ങളും പിണങ്ങോട് റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിൽ ലഭ്യമാണ്. 04936 202869.
അഗ്‌നിവീർ;അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ സൈന്യത്തിൽ അഗ്‌നിവീർ റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ഏപ്രിൽ10 നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. അവിവാഹിതരായ പതിനേഴര മുതൽ 21 വരെ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ ഒരുക്കുന്ന ഹെൽപ് ഡെസ്‌ക് നാളെയും മറ്റന്നാളും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസങ്ങളിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. 04936 202534.