1992 ഒാഗസ്റ്റ് 21, അമേരിക്കയിലെ ലൂസിയാന. തിരക്കേറിയ സ്വകാര്യ ആശുപത്രിയുടെ മുറ്റത്തേക്ക് ഒരു ടാക്സി കാർ അതിവേഗത്തിലെത്തി. അതിൽ നിന്നു ഗർഭിണിയായ ഭാര്യയെയും താങ്ങിയെടുത്ത് ഒരു ചെറുപ്പക്കാരൻ ആശുപത്രിയിലേക്ക്  ഒാടിക്കയറി. എമർജൻസി വിഭാഗത്തിന്റെ വാതിൽ ശക്തമായി തള്ളിത്തുറന്നു.

‘‘ ഡോക്ടർ, ഇവർ മരിക്കുകയാണ്, എത്രയും വേഗം എന്തെങ്കിലും ചെയ്യണം.’

പിന്നീടു കാര്യം വേഗത്തിലായി.

ഉടൻ ഒാപ്പറേഷന്‍ നടത്തണം. അമ്മയോ കുഞ്ഞോ, ആരെങ്കിലും ഒരാളെ ജീവിക്കൂ.’

പരിശോധനകൾക്കു ശേഷം ഡോക്ടർ പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ചെറുപ്പക്കാരന്‍ തളർന്നിരുന്നു. അധികനേരം എടുക്കാതെ ഒാപ്പറേഷൻ പൂർത്തിയായി. പക്ഷേ, ആ കുഞ്ഞു കരഞ്ഞില്ല.

തങ്ങളാൽ കഴിയുന്നെതെല്ലാം ചെയ്തു, പക്ഷേ..

വാക്കുകള്‍ മുഴുവിക്കാതെ ഡോക്ടർ ചെറുപ്പക്കാരനെ നോക്കി. ചലനമില്ലാതെ കിടക്കുന്ന കുഞ്ഞ്. അയാളുടെ നോട്ടം ഡോക്ടറിലേക്കു നീണ്ടു. അയാൾക്ക് ഇനിയറിയേണ്ടതു ഭാര്യയെക്കുറിച്ചാണ്.

അവള്‍ സുഖമായിരിക്കുന്നു...

ഡോക്ടറുടെ വാക്കുകള്‍ അയാളുെട കണ്ണുകളിൽ  ആശ്വാസം ജനിപ്പിച്ചു. അതുവരെ നിശബ്ദമായി കിടന്ന കുഞ്ഞു ചെറുതായി ഒന്നു ഞെരങ്ങി. ഡോക്ടർ അകത്തേക്കു നോക്കി. മിനിറ്റുകളോടം ശ്വസം വലിക്കാതെ കിടന്ന കുഞ്ഞ് അതിനാകുന്ന  ശബ്ദത്തിൽ കരയുന്നു. മെഡിക്കൽ സംഘം വിണ്ടും പരിശോധനാ മുറിയിൽ. ക്ഷമാപണത്തോടെ ഡോക്ടർ പുറത്തേക്കു വന്നു. പ്രായം തികയാത്തതിന്റെ എല്ലാ പ്രശ്നങ്ങളും ആ കുഞ്ഞിനുണ്ടായിരിന്നു. കുഞ്ഞിന്റെ തലച്ചോറിൽ കാര്യമായ ക്ഷതം സംഭവിച്ചിച്ചുണ്ട്. അധികകാലം  ജീവിക്കാനും സാധ്യതയില്ല. ജീവിച്ചാൽ തന്നെ കിടക്കയിൽ നിന്ന് എഴുനേൽക്കില്ല– കാര്യങ്ങളെല്ലാം ഡോക്ടർ പിതാവിനെ അറിയിച്ചു.

ഞങ്ങൾക്ക് ഇൗ കുഞ്ഞിനെ വേണ്ട....

അൽപ നേരത്തെ മൗനത്തിനു ശേഷം അയാൾ പറഞ്ഞു. കുഞ്ഞിനെ ഒരു നോക്കു പോലും ഭാര്യയെ അനുവദിക്കാതെ അയാൾ ആശുപത്രി വിട്ടു. ലോകത്തിലെ ഏറ്റവും  നിര്‍ഭാഗ്യവാനായി ജനിച്ച ആ കുട്ടിയെ വേദനയോടെ ഡോക്ടർ നോക്കി. പക്ഷേ കാലം ആ കുട്ടിക്കായി  നീക്കിവെച്ചിരുന്നതെന്താണെന്നു ലോകം അപ്പോള്‍ അറിഞ്ഞിരുന്നില്ല.

മിസിസിപ്പിയിലെ റോയ് ഫ്രാങ്ക് മിറ്റെ ജൂനിയറും ഡൈന മിറ്റെയും ചേർന്ന് ആ കുഞ്ഞിനെ ദത്തെടുത്തു. അവര്‍ക്കു മക്കളില്ലായിരുന്നു റോയ് ഫ്രാങ്ക് ആര്‍.ജെ മിറ്റെ എന്ന് അവർ അവനു പേരിട്ടു. കാലങ്ങൾക്കു ശേഷം 2011,12,13 വർഷങ്ങളിൽ ‘നോമിനി’ എന്ന സിനിമാ പരമ്പരയിലെ അഭിനയത്തിനു സ്ക്രീൻ ആക്ടർ ഗിൽഡിന്റെ പുരസ്ക്കാരം ഇതേ കുട്ടിയെ തേടിയെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ  ജീവിതകഥ ലോകം മുഴുവൻ അറിഞ്ഞു. 

3 വയസ്സുവരെ സാധാരണ കുട്ടിയെപ്പോലയായിരുന്നു ഫ്രാങ്കും. മൂന്നാം വയസ്സിൽ ഫ്രാങ്കിനു സെറിബ്രല്‍ പക്ഷാഘാതം ഉണ്ടായി. കാലുകൾ കോടിപ്പോയി. പിന്നെ മാസങ്ങളോളം  ആശുപത്രിയിലായിരുന്നു. കൗമാര കാലഘട്ടം മുഴുവൻ വോക്കറിന്റെ സഹായത്തോടെയാണു മിറ്റെ നടന്നത്. മാതാപിതാക്കൾ അവനെ കായിക മേഖലയിൽ കാലുറപ്പിക്കാൻ  പ്രേരിപ്പിച്ചു. വലിയ മാറ്റം ഫ്രാങ്കിനുണ്ടായി. അവൻ സ്വയം നടന്നു.

ഫ്രാങ്കിനു 11 വയസ്സുള്ളപ്പോൾ ഒരു അനുജത്തി  ജനിച്ചു. ലാസിയാന എന്നാണു പേരിട്ടത്. 2006 ൽ ലാസിയാനയ്ക്കു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അങ്ങനെ ഫ്രാങ്ക് കുടുംബത്തോടൊപ്പം ലോസാഞ്ചാലസിലേക്കു പോയി. അവിടെ വച്ചു മാതാപിതാക്കൾ വേർപിരിഞ്ഞു. ഫ്രാങ്കിനെയും അനുജത്തിയെയും പിന്നീടു വളർത്തിയത് അമ്മയാണ്. അധികം താമസികയാതെ വീടിന്റെ ഭാരം ഫ്രാങ്കിെന്റ  ചുമലിലായി.

ഒരു ദിവസം യാദൃശ്ചികമായി പഴ്സനല്‍ ടാലന്റ്  പരിശീലകനായ ആഡിസൻ വിറ്റിനെ ഫ്രാങ്ക് പരിചയപ്പെട്ടു. പലതരത്തിലുള്ള അഭിനയകളരികളിലൂടെ ആഡിസൽ ഫ്രാങ്കിനെ പരിശീലിപ്പിച്ചു. അങ്ങനെയാണ് ഡിസ്നി പരമ്പരായായ ഹന്നാ മൊണ്ടാനയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തുടര്‍ന്നു ഒട്ടേറെ  സിനിമകളിലും  അഭിനയിച്ചു.

 2008 ൽ 2013ൽ വരെ നീണ്ട ‘ബ്രേക്കിങ് ബാ‍ഡ്’ എന്ന എഎംസി ഷോയിൽ സെറിബ്രൽ പക്ഷാഘാതമുള്ള വാൾട്ടർ വൈറ്റ് ജൂനിയറുടെ വേഷം അവതരിപ്പിച്ചതോടെയാണു ഫ്രാങ്കി അറിയപ്പെട്ടു തുടങ്ങുന്നത്. സെറിബ്രൽ പൾസിരോഗം ബാധിച്ചായാളായാണു ഫ്രാങ്ക് സീരിസിലും അഭിനയിക്കുന്നത്. 2013 ലെ ഹരോൾഡ് റസ്സൽ അവാർഡിന് ഫ്രാങ്കിനെ യോഗ്യനാക്കിയതും ഇതേ കഥാപാത്രമാണ്. വൈറ്റ് ഫ്ലവേഴ്സ്, ഹൗസ് ഒാഫ് തിങ്സ്, സ്റ്റമ്പ്, ഹൗസ് ഒാഫ് ലാസ്റ്റ് തിങ്സ് തുടങ്ങി ഒട്ടെറെ സിനിമകളിൽ ഫ്രാങ്ക് അഭിനയിച്ചു, ദ് താര കാലിക്കോ സ്റ്റോറ്’ എന്നിങ്ങനെ ഡോക്യുമെന്ററികള്‍ നിർമിച്ചു. റാപ് കോർ ബാന്‍ഡ് ഹോളിവുഡ് അൺഡെസിന്റെ ‘ഡെഡ് ബൈറ്റ്’ എന്ന മ്യൂസിക്ക് വീഡിയോയിലും അഭിനയിച്ചു. ലോകോത്തര കമ്പനികളുെട പരസ്യമോഡലുമാണു ഫ്രാങ്കിന്ന്.