കംബൈൻഡ് സ്റ്റഡിയുടെ പിൻബലത്തിൽ പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ കീഴടക്കിയ ചരിത്രമാണ് ടി.കെ.ആഷിക് മുഹമ്മദിന്റേത്. സുഹൃത്തുക്കളായ കെ.മുഹമ്മദ് ഫാസിൽ, വി.അജയ് എന്നിവർക്കൊപ്പം തുടങ്ങിയ കംബൈൻഡ് സ്റ്റഡി 10ൽ അധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടാൻ സഹായിച്ചു. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഒാഫിസ് അറ്റൻഡന്റായി ജോലി ചെയ്യുകയാണ് ആഷിക്. കൂടെ പഠിച്ച രണ്ടു സുഹൃത്തുക്കളും  സർക്കാർ സർവീസിലുണ്ട്.

ഫിസിക്സിൽ ബിരുദം നേടിയ ആഷിക്  ബിരുദപഠനത്തോ‌ടൊപ്പം തന്നെ പിഎസ്‌സി പരീക്ഷാ പരിശീലനവും തുടങ്ങിയിരുന്നു. കൊളപ്പുറം ഗവ.മൈനോറിറ്റി കോച്ചിങ് സെന്ററിലാണ് കംബൈൻഡ് സ്റ്റഡിക്കായി മൂന്നു വർഷം ഒത്തുകൂടിയത്. 

മലപ്പുറത്തെ (എംഎസ്പി) സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ആഷിക്കിനാണ്. ഫയർമാൻ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ്, എൽഡിസി, ലാസ്റ്റ് ഗ്രേഡ്, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ സ്റ്റോർ കീപ്പർ, വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ  തുടങ്ങി 10ൽ അധികം പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചെങ്കിലും ജോലിയി‍ൽ പ്രവേശിക്കുന്നില്ല. സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ മികച്ച റാങ്ക് പ്രതീക്ഷയുണ്ട്. അതു ലഭിച്ചാൽ ഇപ്പോഴത്തെ ജോലി ഉപേക്ഷിക്കും. കെഎഎസ് ലക്ഷ്യമിട്ട്  പിഎസ്‌സി പരീക്ഷാ പരിശീലനം ഇപ്പോഴും സജീവമായി കൊണ്ടുപോകുന്നുണ്ട് ആഷിക്.  

തൊഴിൽവീഥിയിലെ മാതൃക ചോദ്യങ്ങൾ ചെയ്തു പരിശീലിക്കാറുണ്ടായിരുന്നു. ഇത് സമയം നഷ്ടമാകാതെ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം നൽകി. ഇംഗ്ലിഷ്, മാത്‌സ് വിഷയങ്ങൾക്ക് പ്രത്യേക പ്രധാന്യം നൽകിയുള്ളതാണ് തൊഴിൽവീഥിയുടെ പരിക്ഷാ പരിശീലനം  ഈ വിഷയങ്ങൾ പ്രയാസമായിട്ടുള്ളവർക്ക് വളരെ ഉപകാരപ്രദമാണിത്. കറന്റ് അഫയേഴ്സ് ചോദ്യങ്ങളുടെ വൻ ശേഖരമാണ് തൊഴിൽവീഥി നൽകുന്നത്.  ഇതിനു പുറമെ പത്രവായനയും ശീലമാക്കണം എന്നാണ് ആഷിക്കിന് പറയാനുള്ളത്. 

മലപ്പുറം പുളിയക്കോട് ആക്കപ്പറമ്പ് പൂലാട്ട് ഹൗസിൽ ടി.കെ.കുഞ്ഞാലിയുടെയും സി.മൈമൂനത്തിന്റെയും മകനാണ്. രണ്ടു സഹോദരങ്ങളിൽ മൂത്തയാൾ ആരിഫ് സിവിൽ പൊലീസ് ഒാഫിസറാണ്. ഇളയ സഹോദരൻ അനഫ് ബിഎഡിനു പഠിക്കുന്നു.

‘‘തൊഴിൽവീഥിയിലെയും കോംപറ്റീഷൻ വിന്നറിലെയും പരീക്ഷാ പരിശീലനങ്ങൾ ഒന്നിനൊന്നു മെച്ചമാണ്. കഴിഞ്ഞ സർവകലാശാല അസിസ്റ്റന്റ് പരീക്ഷാ സമയത്ത് തൊഴിൽവീഥി നൽകിയ പരിശീലനം വളരെ മികച്ചതായിരുന്നു. മാതൃകാ ചോദ്യപേപ്പർ ഉൾപ്പെടെ സിലബസിന്റെ എല്ലാ മേഖലകളും കവർചെയ്തു തയാറാക്കിയ പരീക്ഷാ പരിശീലനം  ഏറെ പ്രയോജനപ്പെട്ടു. അതുകൊണ്ടുതന്നെ  സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുമെന്നുറപ്പാണ്.’’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT