യങ് സയന്റിസ്റ്റ് പുരസ്കാരം സൂരജ് സോമന്
തിരുവനന്തപുരം∙ സിഎസ്ഐആറിന്റെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപ) ഡോ. സൂരജ് സോമന്. കെമിക്കൽ സയൻസസ് വിഭാഗത്തിലെ പുരസ്കാരമാണ് സൂരജിനു ലഭിച്ചത്. ഡൈ സെൻസിറ്റൈസ്ഡ് സോളർ സെല്ലിനു വേണ്ടിയുള്ള സെമി ഓട്ടമാറ്റിക് ഉപകരണങ്ങൾ വികസിപ്പിച്ചതിനാണ് പുരസ്കാരം.
തിരുവനന്തപുരം സിഎസ്ഐആറിലെ ശാസ്ത്രജ്ഞനായ ഡോ.സൂരജ് സോമൻ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ യങ് സയന്റിസ്റ്റ് അവാർഡ് ജേതാവായിരുന്നു.
English Summary : Young Scientist award to dr Suraj Soman