പിതാവില്‍ നിന്ന് കടം വാങ്ങിയ 8000 രൂപയായിരുന്നു മൂലധനം. 20 ജീവനക്കാര്‍ക്ക് ഇന്ന് പ്രഫുല്‍ ശമ്പളം നല്‍കുന്നു. 2019-20ല്‍ 3 കോടി രൂപയായിരുന്നു വിൽപന

പിതാവില്‍ നിന്ന് കടം വാങ്ങിയ 8000 രൂപയായിരുന്നു മൂലധനം. 20 ജീവനക്കാര്‍ക്ക് ഇന്ന് പ്രഫുല്‍ ശമ്പളം നല്‍കുന്നു. 2019-20ല്‍ 3 കോടി രൂപയായിരുന്നു വിൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിതാവില്‍ നിന്ന് കടം വാങ്ങിയ 8000 രൂപയായിരുന്നു മൂലധനം. 20 ജീവനക്കാര്‍ക്ക് ഇന്ന് പ്രഫുല്‍ ശമ്പളം നല്‍കുന്നു. 2019-20ല്‍ 3 കോടി രൂപയായിരുന്നു വിൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യപ്രദേശിലെ ഇരുപതുകാരന്‍ പ്രഫുല്‍ ബില്ലോര്‍ അഹമ്മദാബാദിലേക്ക് വണ്ടി കയറിയത് ഇന്ത്യയിലെ മുന്തിയ മാനേജ്‌മെന്റ് സ്ഥാപനമായ ഐഐഎം അഹമ്മദാബാദില്‍ പഠിക്കണം എന്ന മോഹവുമായിട്ടായിരുന്നു. എന്നാല്‍ നിരവധി തവണ പരീക്ഷയെഴുതിയിട്ടും ഐഐഎം സ്വപ്‌നം നിറവേറിയില്ല. മറ്റൊരു താഴ്ന്ന റാങ്കുള്ള എംബിഎ കോളജില്‍ പ്രവേശനം ലഭിച്ചെങ്കിലും പ്രഫുല്‍ തൃപ്തനായില്ല. തൃപ്തിയില്ലാത്ത കോളജില്‍ പഠനം തുടരുന്നതിലും നല്ലത് ചായ വില്‍ക്കാനിറങ്ങുന്നതാണെന്ന് പ്രഫുല്‍ കരുതി. താന്‍ പഠിക്കാന്‍ ആഗ്രഹിച്ച ഐഐഎം അഹമ്മദാബാദിന് മുന്നിലെ തെരുവില്‍ അങ്ങനെ തന്റെ താത്ക്കാലിക ചായക്കടയിട്ടു. 

 

ADVERTISEMENT

പിതാവില്‍ നിന്ന് കടം വാങ്ങിയ 8000 രൂപയായിരുന്നു മൂലധനം. ആദ്യ ദിവസത്തെ ലാഭം 150 രൂപ. ഇംഗ്ലീഷ് സംസാരിക്കുന്ന ഈ പുതിയ ചായക്കാരന്‍ വിദ്യാർഥികളുടെ ശ്രദ്ധ പിടിച്ചു പറ്റി. തന്റെ ചായ ഒരിക്കല്‍ പരീക്ഷിച്ചു നോക്കൂ എന്ന ആവശ്യവുമായി എത്തിയ യുവാവിനെ ഐഐഎമ്മിലെ വിദ്യാർഥികളും നിരാശനാക്കിയില്ല. അങ്ങനെ തെരുവില്‍ ചായ വിറ്റ് തുടങ്ങിയ ആ എംബിഎ ഡ്രോപ്പ് ഔട്ട് ഇന്ന് 300 സ്‌ക്വയര്‍ ഫീറ്റുള്ള എംബിഎ ചായ് വാല റസ്റ്റോറന്റ് ഉടമയാണ്. 20 ജീവനക്കാര്‍ക്ക് ഇന്ന് പ്രഫുല്‍ ശമ്പളം നല്‍കുന്നു. 2019-20ല്‍ 3 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ ആകെ വില്‍പന. 

 

ADVERTISEMENT

ഇന്ത്യക്കാരുടെ ചായയോടുള്ള പ്രിയം പ്രസിദ്ധമാണ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ ഒരു ദിനം രണ്ടു നേരമെങ്കിലും ചായ ഇല്ലാതെ പൂര്‍ത്തിയാകില്ല. ഈ ഇഷ്ടം തന്നെയാണ് തന്റെ ബിസിനസ്സ് വളര്‍ത്താന്‍ ഈ ചെറുപ്പക്കാരന്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഈ വളര്‍ച്ചയിലേക്കുള്ള പ്രഫുലിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. 

 

ADVERTISEMENT

പുതിയ ചായക്കടക്കാരനെ പ്രദേശത്തുള്ളവര്‍ ആദ്യമൊക്കെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു. ഇതിന് പോലീസിന്റെയും സഹായം അവര്‍ തേടി. പക്ഷേ അങ്ങനെ തോറ്റു പിന്മാറാന്‍ പ്രഫുല്‍ തയ്യാറായിരുന്നില്ല. ആദ്യത്തെ എതിര്‍പ്പുകളൊക്കെ മറികടന്ന് ഒരു ചെറിയ ചായക്കട തട്ടിക്കൂട്ടി. പതിയെ പതിയെ ഈ ചായക്കട യുവാക്കളുടെ ഒരു നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയി മാറി. ജോലി തേടുന്നവര്‍ക്കും ജോലിക്കാരെ വേണ്ടവര്‍ക്കുമുള്ള പരസ്യങ്ങള്‍ ചായക്കടയില്‍ പതിക്കാന്‍ പ്രഫുല്‍ അനുവദിച്ചു. പിന്നീടത് യുവാക്കള്‍ക്ക് വന്നിരുന്ന് ചായ കുടിക്കാനും തങ്ങളുടെ സംരംഭകത്വ ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള കേന്ദ്രമായി മാറി. സംരംഭകത്വ പരിപാടികള്‍, മ്യൂസിക്കല്‍ നൈറ്റ് അടക്കമുള്ള കലാപരിപാടികള്‍ തുടങ്ങിയവയും എംബിഎ ചായ് വാലയില്‍ അരങ്ങേറി. 

 

താന്‍ ഒരിക്കല്‍ പഠിക്കാന്‍ ആഗ്രഹിച്ച ഐഐഎം അഹമ്മദാബാദിലെ വിദ്യാർഥികള്‍ക്ക് സംരംഭകത്വത്തെ കുറിച്ച് ക്ലാസെടുക്കാനും പ്രഫുല്‍ ക്ഷണിക്കപ്പെട്ടു. ഇന്ത്യയൊട്ടുക്കും തന്റെ ചായ വില്‍ക്കണമെന്നാണ് പ്രഫുലിന്റെ ഇപ്പോഴത്തെ ആഗ്രഹം.അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ യുവ സംരംഭകന്‍. 

English Summary: Success Story of Prafull Billore, Founder Of MBA Chai Wala