ലിങ്ക്ഡ്ഇനിൽ താരമാകാൻ 15 വഴികൾ; 'ടോപ് വോയിസി'ലെ ഏക മലയാളി പറയുന്നു
ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമായി അക്കൗണ്ടുള്ള പലരുടെയും ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ' 'വൻശോക'മായിരിക്കാനാണ് സാധ്യതയെന്ന് പറയാറുണ്ട്. പുതിയ കാലത്ത് കരിയർ സംബന്ധമായി വളരെ പ്രധാന്യത്തോടെ സൂക്ഷിക്കേണ്ട ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പലരും അലസമായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത്. ജോലിക്ക് കയറുന്ന സമയത്ത് വെറും
ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമായി അക്കൗണ്ടുള്ള പലരുടെയും ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ' 'വൻശോക'മായിരിക്കാനാണ് സാധ്യതയെന്ന് പറയാറുണ്ട്. പുതിയ കാലത്ത് കരിയർ സംബന്ധമായി വളരെ പ്രധാന്യത്തോടെ സൂക്ഷിക്കേണ്ട ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പലരും അലസമായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത്. ജോലിക്ക് കയറുന്ന സമയത്ത് വെറും
ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമായി അക്കൗണ്ടുള്ള പലരുടെയും ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ' 'വൻശോക'മായിരിക്കാനാണ് സാധ്യതയെന്ന് പറയാറുണ്ട്. പുതിയ കാലത്ത് കരിയർ സംബന്ധമായി വളരെ പ്രധാന്യത്തോടെ സൂക്ഷിക്കേണ്ട ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പലരും അലസമായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത്. ജോലിക്ക് കയറുന്ന സമയത്ത് വെറും
ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമായി അക്കൗണ്ടുള്ള പലരുടെയും ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ' 'വൻശോക'മായിരിക്കാനാണ് സാധ്യതയെന്ന് പറയാറുണ്ട്. പുതിയ കാലത്ത് കരിയർ സംബന്ധമായി വളരെ പ്രധാന്യത്തോടെ സൂക്ഷിക്കേണ്ട ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പലരും അലസമായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത്. ജോലിക്ക് കയറുന്ന സമയത്ത് വെറും വഴിപാടായി ഉണ്ടാക്കിയ പ്രൊഫൈൽ പിന്നീട് ഒരു തവണ പോലും തുറന്നുനോക്കാറില്ലെന്നതാണ് സത്യം. പുതിയകാല അഭിമുഖങ്ങൾക്ക് കരിക്കുലം വിറ്റയേക്കാൾ (സിവി) കമ്പനികൾ പ്രധാന്യം നൽകുന്നത് നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾക്കാണെന്ന് ഓർക്കുക. സിവിയിൽ നമ്മൾ നമുക്ക് ഇഷ്ടമുള്ളതെല്ലാം തോന്നിയപടി എഴുതാമെങ്കിൽ ലിങ്ക്ഡ്ഇനിൽ അതു നടക്കില്ല. മറ്റുള്ളവർ നമ്മൾ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഥാർഥമാണെന്ന് ശരിവയ്ക്കണം. ഈ സുതാര്യതയാണ് സിവിയെ അപേക്ഷിച്ച് ലിങ്ക്ഡ്ഇൻ പ്രൊഫൈലിനെ കമ്പനികൾക്ക് സ്വീകര്യമാക്കുന്നത്.
ലിങ്ക്ഡ്ഇനിലെ സീരിയസ് ആയ ഇടപെടലുകൾ നിങ്ങൾക്ക് സമ്മാനിക്കുന്നത് മെച്ചപ്പെട്ട ഒരു തൊഴിലവസരമോ പുതിയ ബിസിനസ് സാധ്യതയോ ആണ്. ഫെയ്സ്ബുക് ഉപയോഗിക്കുന്ന ലാഘവത്തോടെ ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിനെ സമീപിക്കാനേ കഴിയില്ല. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിനെ എങ്ങനെ സീരിയസായി സമീപിക്കണമെന്ന് വിശദീകരിക്കുകയാണ് ഈ വർഷത്തെ ലിങ്ക്ഡ്ഇൻ ടോപ് വോയിസ് ലിസ്റ്റിൽ ഇടംപിടിച്ച കോട്ടയം സ്വദേശി ജെയ്സൺ തോമസ്.
ബ്ലൂസ്റ്റിക് ഡിജിറ്റൽ മീഡിയയുടെ സ്ഥാപകരിൽ ഒരാളായ ജെയ്സൺ തോമസ് മാത്രമാണ് കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ചത്. ഇരുപതു പേരെയാണ് ലിങ്ക്ഡ്ഇൻ ഓരോ വർഷവും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിലെ പുതുതായി വളർന്ന് വരുന്നതും ലിങ്ക്ഡ്ഇനിൽ തീർച്ചയായും എല്ലാവരും ഫോളോ ചെയേണ്ടതുമായ പ്രൊഫൈലുകളാണ് ലിസ്റ്റിലുള്ളത്.
പത്തു വർഷത്തിലേറെ പരിചയസമ്പത്തും, അവരവരുടെ മേഖലകളിൽ മികവ് തെളിയിച്ചവരും, ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ എൻഗേജ്‌മെന്റ് കൂടുതലുള്ളവരെയുമാണ് പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നത്.ലിങ്ക്ഡ്ഇൻ എഡിറ്റേഴ്സ് പ്രത്യേക പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തുന്നത്.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ മെച്ചപ്പെടുത്താൻ ജെയ്സൺ പങ്കുവയ്ക്കുന്ന ടിപ്സ് ഇവ
01) കീവേർഡ് പ്രധാനം: പ്രൊഫൈലിൽ പേരിനു തൊട്ടുതാഴെ നിങ്ങളരാണെന്ന് വിശദമാക്കുന്ന ഹെഡ്‍ലൈൻ എന്ന ഭാഗം പരമപ്രധാനം. നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട കീവേർഡുകൾ ഇവിടെ ഉറപ്പായും നൽകുക. അതുമായി ബന്ധപ്പെട്ട് ലിങ്ക്ഡ്ഇനിൽ തിരയുന്നവർക്ക് നിങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പ്രവർത്തിക്കുന്നതിൽ Sales, Branding പോലെയുള്ള വാക്കുകൾ ഞാനെന്റെ ഹെഡ്‍ലൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
02) പ്രൊഫൈൽ പിക് ആൻഡ് കവർ പിക്: മുഖം വ്യക്തമായി കാണാവുന്ന ചിത്രമായിരിക്കണം ഡിപി. സന്തോഷമുള്ള മുഖമായിരിക്കണം. പാസ്പോർട്ട് സൈസ് പടം തന്നെ ലിങ്ക്ഡ്ഇനിൽ ഇടണമെന്ന ധാരണ തെറ്റാണ്.
പ്രൊഫൈലിലെ കവർ പടത്തിലെ നിറങ്ങൾ പോലും പ്രധാനമാണ്. സീരിയസ് ഫീൽ നൽകണമെങ്കിൽ കറുപ്പ് നിറമുപയോഗിച്ച് കവർ പിക് തയാറാക്കാം. അല്ലാത്തവർക്ക് നീല നിറം ചേരും. കവർ പിക്ചറിൽ പേര്, ഡെസിഗ്നേഷൻ, നിങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്താം.
03) എജ്യുക്കേഷൻ: കേരളത്തിൽ നിങ്ങൾ പഠിച്ച കോളജുകൾ കേരളത്തിനു പുറത്തുള്ളവർക്ക് അത്ര പരിചിതമായിരിക്കണമെന്നില്ല. അങ്ങനെയെങ്കിൽ സർവകലാശാലയുടെ പേര് നൽകുന്നതായിരിക്കും ഉചിതം.
04) റെക്കമെൻഡേഷൻ: നിങ്ങളുടെ മികവിന്റെ പേരിൽ മറ്റൊരാൾ അഭിനന്ദിച്ച് നിങ്ങളുടെ പ്രൊഫൈലിൽ എഴുതുന്നതാണ് റെക്കമെൻഡേഷൻ. കൂടുതൽ റെക്കമെൻഡേഷൻ കിട്ടുന്നത് നിങ്ങളുടെ പ്രൊഫൈലിന്റെ വിശ്വാസ്യത വർധിപ്പിക്കും. റെക്കമെൻഡേഷൻ ചോദിച്ചുവാങ്ങുന്നതിൽ തെറ്റില്ല. നിങ്ങൾക്ക് നേരിട്ട് പരിചയമുള്ളവരിൽ നിന്നു മാത്രമേ റെക്കമെൻഡേഷൻ തേടാവൂ. എൻഡോഴ്സ്മെന്റ്സിനേക്കാൾ റെക്കമെൻഡേഷനാണ് കമ്പനികൾ പരിഗണിക്കുന്നത്.
05) എണ്ണത്തിലെ വ്യത്യാസം: ലിങ്ക്ഡ്ഇനിലെ ലൈക്കിന്റെ എണ്ണവും മറ്റ് സമൂഹമാധ്യമങ്ങളിലെ ലൈക്കുകളുടെയും എണ്ണം താരതമ്യം ചെയ്യരുത്. ലിങ്ക്ഡ്ഇനിൽ 50 ലൈക്ക് എന്നത് ഇൻസ്റ്റഗ്രാമിലെ 400 ലൈക്കുകൾക്ക് തുല്യമാണ്. കാരണം ലിങ്ക്ഡ്ഇനിൽ ലൈക്ക് ചെയ്ത 50 പേരും വളരെ സീരിയസായിട്ടാണ് നിങ്ങളുടെ പോസ്റ്റ് വായിച്ച് അതിനോട് പ്രതികരിച്ചിരിക്കുന്നത്. തമാശയ്ക്ക് ആരും ലിങ്ക്ഡ്ഇനിൽ ആരും സമയം ചെലവഴിക്കാറില്ല.
06) കൃത്യമായ കണ്ടന്റ്: നിങ്ങൾക്ക് പ്രാവീണ്യമുള്ള അഞ്ചോ ആറോ മേഖലയിലേക്ക് മാത്രം നിങ്ങളുടെ ലിങ്ക്ഡ്ഇൻ കണ്ടന്റ് പരിമിതപ്പെടുത്തുക. എപ്പോഴും ഒരു പുതിയ വിവരം നിങ്ങളുടെ ഫോളോവേഴ്സിനു നൽകാൻ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങൾ അറിയാനാണ് എല്ലാവരുമെത്തുന്നത്. ഫെയ്സ്ബുക്കിലെ പോലെ രാഷ്ട്രീയ–സാമുദായിക ചർച്ചകൾ ഇവിടെ പാടില്ല. പരസ്പര ബഹുമാനം സൂക്ഷിക്കുക. വ്യക്തിപരമായ യാത്രാനുഭവങ്ങൾ, കുട്ടികളുടെയും കുടുംബത്തിന്റെ ചിത്രങ്ങൾ എന്നിവ പോസ്റ്റ് ചെയ്യാതിരിക്കുക. അതേസമയം, ഇത്തരം ചിത്രങ്ങൾക്ക് പിന്നിൽ നിങ്ങൾക്ക് പറയാൻ ഒന്നാന്തരമൊരു കഥയുണ്ടെങ്കിൽ പോസ്റ്റ് ചെയ്യാൻ മടിക്കേണ്ട. ആഴ്ചയിൽ 3–4 പോസ്റ്റുകൾ ഉറപ്പാക്കുക.
07) പ്രോത്സാഹനം: ലിങ്ക്ഡ്ഇനിൽ ഇടപെടുമ്പോൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനുമുള്ള മനസ്സ് ഉറപ്പായും വേണം. നിങ്ങൾക്ക് കിട്ടിയ റെക്കമെൻഡേഷൻ പോലെ പ്രധാനമാണ് നിങ്ങൾ നൽകിയ റെക്കമെൻഡേഷനുകളും. നിങ്ങളുടെ ഹൃദയവിശാലതയും ഇതു വ്യക്തമാക്കും. അതുപോലെ നിങ്ങളുടെ പോസ്റ്റ് മറ്റൊരാൾ ലൈക്ക് ചെയ്യുമ്പോൾ അയാളുടെ നെറ്റ്‍വർക്കിലേക്കു കൂടി നിങ്ങളുടെ പോസ്റ്റ് എത്തുമെന്ന് ഓർക്കുക.
08) ലിങ്ക് ഷെയറിങ്: നിങ്ങൾ വായിച്ച ഒരു ലേഖനത്തിന്റെ ലിങ്കോ നിങ്ങളുടെ ബ്ലോഗിന്റെ ലിങ്കോ നേരിട്ട് ലിങ്ക്ഡ്ഇനിൽ ഷെയർ ചെയ്താൽ റീച്ച് കുറയും. പകരം ഇതു സംബന്ധിച്ച് ഒന്നോ രണ്ടോ വരികളിൽ ഒരു പോസ്റ്റ് എഴുതിയിട്ട് ലിങ്ക് കമന്റായി പോസ്റ്റ് ചെയ്യുന്നതായിരിക്കും ഉചിതം. ഏത് സമൂഹമാധ്യമവും പുറത്തേക്കുള്ള ലിങ്കുകൾ അങ്ങനെ പ്രോത്സാഹിപ്പിക്കാറില്ല.
09) ഷോ ദ് വർക്ക്: നിലവാരമുള്ള പോസ്റ്റുകൾ വഴിയാകും നിങ്ങളെ തേടി ആളുകളും കമ്പനികളും എത്തുക. പഠിക്കുന്നവർക്ക് അവർ ചെയ്ത പ്രോജക്ടുകൾ, പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയൊക്കെ ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്യാം. മികച്ച പിന്തുണ ലഭിക്കും. പുതിയ കാര്യങ്ങളിൽ അപ്ഡേറ്റഡ് ആണെന്ന തോന്നലും ഉറപ്പാക്കും.
10) ഡിസ്ക്രിപ്ഷൻ: വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ നൽകുമ്പോൾ ഓരോ സ്ഥാപനത്തിലും നിങ്ങൾ കൈകാര്യം ചെയ്ത ചുമതലകൾ, ഇടപെട്ട മേഖലകൾ എന്നിവയുടെ ലഘുവിവരണം ഒപ്പം നൽകുന്നത് ഉചിമായിരിക്കും.
11) പാരഗ്രാഫ്: ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ഇടുമ്പോൾ വലിയ പാരഗ്രാഫുകൾ ഉപയോഗിക്കാതിരിക്കുക. ആളുകൾ ചിലപ്പോൾ ശ്രദ്ധിക്കാതെ പോയേക്കാം. പകരം രണ്ടോ മൂന്നോ വരികളിൽ ഒരു പാരഗ്രാഫ് അവസാനിപ്പിച്ച് രണ്ട് ലൈനുകൾ വിട്ട ശേഷം അടുത്ത പാരഗ്രാഫ് തുടങ്ങുക. വായനക്കാരുടെ കണ്ണുകൾ ഉടക്കാൻ പാരഗ്രാഫുകൾക്കിടയിലെ വൈറ്റ് സ്പേസ് സഹായിക്കും.
12) പേരിന്റെ ഓഡിയോ: പ്രൊഫൈലിലെ പേരിനൊപ്പം നിങ്ങളുടെ പേരിന്റെ ഉച്ചാരണം ശബ്ദമായി നൽകാനുള്ള സൗകര്യമുണ്ട്. വിദേശരാജ്യങ്ങളിൽ നിങ്ങളുടെ പ്രൊഫൈൽ തിരയുന്നവർക്ക് പേരിന്റെ ഉച്ചാരണം മനസ്സിലാക്കാൻ ഇത് സഹായിക്കും.
13) ലൈവ് വിഡിയോ: ലൈവ് വിഡിയോ ഫീച്ചറും തിരഞ്ഞടുക്കപ്പെട്ട ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഫെയ്സ്ബുക്കിലെ പോലെ ഹായ് പറയാൻ മാത്രം ഇൻഫോർമലായി ഒരു ലൈവ് ചെയ്യരുത്. പകരം ലൈവിനു മുൻപ് കൃത്യമായ അജൻഡ നിശ്ചയിക്കുക. മറ്റൊരു വ്യക്തിയെയും കൂടി പങ്കെടുപ്പിച്ച് ഒരു സംഭാഷണവും ട്രൈ ചെയ്യാവുന്നതാണ്. വിഡിയോ കണ്ടന്റ് എൻഗേജ്മെന്റ് കൂട്ടും
14) കമ്പനി പേജ്: നിങ്ങൾക്കൊരു കമ്പനിയുണ്ടെങ്കിൽ വ്യക്തിഗത പ്രൊഫൈലിനു പുറമേ ഒരു കമ്പനി പേജ് തുടങ്ങുന്നത് നന്നായിരിക്കും. ഇന്നത്തെ കാലത്ത് വെബ്സൈറ്റ് കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ തിരയുന്നത് ഒരു കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജ് ആണ്. അതിൽ കൃത്യമായ അപ്ഡേഷൻസ് ഉറപ്പാക്കുക.
15) പ്രീമിയം നിർബന്ധമില്ല: കൂടുതൽ സൗകര്യങ്ങൾ നൽകുന്ന ലിങ്ക്ഡ്ഇൻ പ്രീമിയം ലിങ്ക്ഡ്ഇൻ പ്രൊഫൈലിന് ചെലവേറുമെന്നതിനാൽ പഠിക്കുന്ന കുട്ടികൾക്കു മറ്റും അത് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സ്വന്തമായി വരുമാനമുണ്ടാകുമ്പോൾ കൂടുതൽ കരിയർ വളർച്ചയ്ക്കായി ലിങ്ക്ഡ്ഇൻ പ്രീമിയം എടുക്കന്നതാവും ഉചിതം. പ്രതിമാസം 2,400 രൂപയോളം ചെലവുണ്ട്. നിങ്ങളുടെ പ്രൊഫൈലിൽ ആരൊക്കെ സന്ദർശിച്ചു, ജോബ് ഇൻസൈറ്റ്സ്, ലിങ്ക്ഡ്ഇൻ ലേണിങ് പ്ലാറ്റ്ഫോം എന്നിവയാണ് ഇതിലൂടെ ലഭ്യമാകുക. ബിസിനസുകാർക്ക് ക്ലയന്റുകളെ കണ്ടെത്താനുള്ള ഉപാധി കൂടിയാണിത്. ഷീൽഡ് (Shield) എന്ന പെയ്ഡ് സേവനം ഉപയോഗിച്ച് ലിങ്ക്ഡ്ഇൻ അനലിറ്റിക്സ് അറിയാനും സൗകര്യമുണ്ട്. എങ്കിലും തുടക്കക്കാർക്ക് ഇതിന്റെ ആവശ്യമില്ല.
English Summary : Success story of LinkedIn Top Voice listed Jaison Thomas