കോവിഡ് പോസിറ്റീവായപ്പോള്‍ പോലും പഠനം മുടക്കിയത് രണ്ടേ രണ്ട് ദിവസം. പനിയും ശരീര വേദനയും ശരീരത്തെ തളര്‍ത്തിയെങ്കിലും രഞ്ചിം ദാസ് വൈകാതെ തന്റെ പുസ്തകങ്ങളിലേക്ക് മടങ്ങി. കോവിഡിനെയും തോല്‍പ്പിച്ച് പഠിച്ച് മുന്നേറിയ ഈ ഡല്‍ഹി സ്വദേശി ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് നേടിയത് 100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വര്‍ഷം നവംബറില്‍ കോവിഡ് പോസിറ്റീവായപ്പോള്‍ പോലും പഠനം മുടക്കിയത് രണ്ടേ രണ്ട് ദിവസം. പനിയും ശരീര വേദനയും ശരീരത്തെ തളര്‍ത്തിയെങ്കിലും രഞ്ചിം ദാസ് വൈകാതെ തന്റെ പുസ്തകങ്ങളിലേക്ക് മടങ്ങി. കോവിഡിനെയും തോല്‍പ്പിച്ച് പഠിച്ച് മുന്നേറിയ ഈ ഡല്‍ഹി സ്വദേശി ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് നേടിയത് 100 പേര്‍സന്റൈലിന്റെ മിന്നുന്ന വിജയം. രഞ്ചിം അടക്കം ആറ് വിദ്യാർഥികള്‍ക്കാണ് ജെഇഇ പരീക്ഷയില്‍ 100 പേര്‍സന്റൈല്‍ വിജയം ലഭിച്ചത്. 

ADVERTISEMENT

ഉര്‍വശി ശാപം ഉപകാരമായി എന്ന് പറഞ്ഞത് പോലെയായിരുന്നു കോവിഡ് കാലം തനിക്കെന്ന് ഈ കൊച്ചുമിടുക്കന്‍ പറയുന്നു. ക്ലാസുകള്‍ ഓണ്‍ലൈനായതോടെ കോച്ചിങ് സെന്ററിലേക്ക് യാത്ര ചെയ്യാനെടുക്കുന്ന സമയം കൂടി ലാഭിച്ച് പഠിക്കാനായി. എന്‍സിഇആര്‍ടി പുസ്തകങ്ങളായിരുന്നു രഞ്ചിമിന് പഠനത്തിന്റെ അടിസ്ഥാനം. 

ADVERTISEMENT

മത്സരപരീക്ഷാ പുസ്തകങ്ങളും സ്വകാര്യ കോച്ചിങ് സ്ഥാപനത്തിന്റെ പഠന സാമഗ്രികളും പ്രയോജനപ്പെടുത്തി. പരീക്ഷയ്ക്ക് മുന്‍പ് 32 മോക്ക് പരീക്ഷകളില്‍ പങ്കെടുത്തത് തന്റെ ആത്മവിശ്വാസം ഉയര്‍ത്തിയതായി രഞ്ചിം പറയുന്നു. ഫിസിക്‌സില്‍ ഐഇ ഐറോഡോവിന്റെയും കെമിസ്ട്രിയില്‍ എംഎസ് ചൗഹാന്‍, നീരജ് കുമാര്‍ എന്നിവരുടെയും കണക്കില്‍ ഘനശ്യാം തീവാനിയുടെയും പുസ്തകങ്ങളാണ് വായിച്ചിരുന്നതെന്ന് രഞ്ചിം പറയുന്നു. 

ADVERTISEMENT

ഡല്‍ഹി വിട്ടു പോകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഐഐടി ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കണമെന്നാണ് ആഗ്രഹം. "അഥവാ ഐഐടി ഡല്‍ഹിയില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ ഐഐഎസ്‌സി ബാംഗ്ലൂരിനു വേണ്ടി ശ്രമിക്കണം."- പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ കിഷോര്‍ വൈ്ഗ്യാനിക് പ്രോത്സാഹന്‍ യോജന ഫെലോഷിപ്പ് സ്വന്തമാക്കിയ രഞ്ചിം പറഞ്ഞു. 

ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക് ആണ് ഈ 18കാരന്റെ റോള്‍ മോഡല്‍. മസ്‌കിനെ പോലെ അതിനൂതനവും അനിതസാധാരണവുമായ സാങ്കേതിക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് രഞ്ചിമിന്റെ സ്വപ്നം.

English Summary: Success Story Of Ranjim Das scores 100 percentile in JEE Main 2021

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT