പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് എടുത്തപ്പോൾ ‘മാർക്ക് കുറവാണോ’ എന്നു ചോദിച്ചവരുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റേഴ്സ് പഠിക്കാൻ ഓക്സ്ഫഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, യുഎസിലെ ഐവി ലീഗ് സർവകലാശാലയായ യേൽ എന്നിവിടങ്ങളിൽ ഒരേസമയം പ്രവേശനം നേടുകവഴി, ഇത്തരം ചോദ്യങ്ങൾക്കുകൂടിയാണ് ജാസ്മിൻ നൗർ ഹാഫിസ് മറുപടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് എടുത്തപ്പോൾ ‘മാർക്ക് കുറവാണോ’ എന്നു ചോദിച്ചവരുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റേഴ്സ് പഠിക്കാൻ ഓക്സ്ഫഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, യുഎസിലെ ഐവി ലീഗ് സർവകലാശാലയായ യേൽ എന്നിവിടങ്ങളിൽ ഒരേസമയം പ്രവേശനം നേടുകവഴി, ഇത്തരം ചോദ്യങ്ങൾക്കുകൂടിയാണ് ജാസ്മിൻ നൗർ ഹാഫിസ് മറുപടി നൽകുന്നത്.

ADVERTISEMENT

തിരുവനന്തപുരം സ്വദേശിയായ ജാസ്മിൻ ഡൽഹിയിലെ ലേഡി ശ്രീറാം കോളജ് ഫോർ വിമനിൽനിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. തുടർന്ന് റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന വിദേശ സർവകലാശാല കളിൽ മാസ്റ്റേഴ്സ് പഠനത്തിനുള്ള ശ്രമമായി. അപേക്ഷിച്ച 3 സർവകലാശാലകളിലും പ്രവേശനം ലഭിച്ചു. ഓക്സ്ഫഡിൽ ഡവലപ്മെന്റ് ഇക്കണോമിക്സ് പഠിക്കാനാണു തീരുമാനം. കോമൺവെൽത്ത്, ചീവ്‌നിങ് (Chevening) സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുള്ളതിനാൽ വീസാ – വിമാനയാത്രാ ചെലവുകളും ട്യൂഷൻ ഫീയും ജീവിതച്ചെലവുകളുമടക്കം എല്ലാം സൗജന്യമാണ്.

∙സ്കോളർഷിപ് കിട്ടാൻ‌

ADVERTISEMENT

കോമൺവെൽത്തും ഓക്സ്ഫഡും ചേർന്നു നൽകുന്നതാണ് കോമൺവെൽത്ത് ഷെയേർഡ് സ്കോളർഷിപ്. ചീവ്നിങ് സ്കോളർഷിപ് യുകെ സർക്കാരിന്റേതാണ്. ഓഗസ്റ്റ്– നവംബർ ആണ് അപേക്ഷാ സമയം. ലീഡർഷിപ് സ്കിൽ, നെറ്റ്‌വർക്കിങ്, കരിയർ പ്ലാൻ, നമ്മൾ ആ രാജ്യത്തു വരുത്താൻ ഉദ്ദേശിക്കുന്ന സ്വാധീനം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകണം.

 ചീവ്നിങ് സ്കോളർഷിപ്പിന് 2800 മണിക്കൂർ അല്ലെങ്കിൽ 2 വർഷം വർക്ക് എക്സ്പീരിയൻസ് വേണം. പ്രഫഷനലുകൾക്കു വേണ്ടിയുള്ള സ്കോളർഷിപ്പാണത്. പഠനത്തിനൊപ്പമോ പഠിച്ചുകഴിഞ്ഞോ ചെയ്യുന്ന ഇന്റേൺഷിപ്പുകളും പരിഗണിക്കും. നിലവിൽ സ്കോളർഷിപ് ലഭിച്ചവരോടു സംശയങ്ങൾ ചോദിക്കുന്നതും മോക്ക് ഇന്റർവ്യൂ നടത്തുന്നതും സഹായകരമാണ്.

ADVERTISEMENT

∙ബ്രിജ് ദ് ഗ്യാപ്

ലോകത്തെ മുൻനിര വിദേശ സർവകലാശാലകളിലേക്ക് അപേക്ഷിച്ചതിന്റെ അനുഭവത്തിൽ ജാസ്മിൻ ‘ബ്രിജ് ദ് ഗ്യാപ്’ എന്ന പ്ലാറ്റ്ഫോമിനു രൂപം നൽകിയിട്ടുണ്ട്. വിദേശത്ത് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ നടപടികളും വിവരങ്ങളും മാർഗ നിർദേശങ്ങളും സൗജന്യമായി നൽകുന്ന പ്ലാറ്റ്ഫോമാണിത്. ഡോ. കെ.ആർ.ഹസീന, ഡോ. എഫ്.എ.ഹാഫീസ് എന്നിവരുടെ മകളായ ജാസ്മിൻ ഹിന്ദുസ്ഥാനി സംഗീതജ്ഞ കൂടിയാണ്. അഖില കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റുമായിരുന്നു.

∙അപേക്ഷകളിൽ ശ്രദ്ധിക്കാൻ

പ്രധാനമായും സെപ്റ്റംബർ – ജനുവരി കാലയളവിലാണ് ഈ സർവകലാശാലകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ബിരുദത്തിന്റെ മാർക്ക്, പഠന പ്രവർത്തനങ്ങൾ, പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസ്, അധ്യാപകരുടെ റഫറൻസ് ലെറ്ററുകൾ, ജിആർഇ സ്കോർ തുടങ്ങിയവ പൊതു ഘടകങ്ങളാണ്. (ജിആർഇ ചില വിഷയങ്ങൾക്കു മാത്രം മതി). ഓക്സ്ഫഡിലേക്ക് 2 അക്കാദമിക് എസ്സേകളും വേണം. ഡിഗ്രി ഇംഗ്ലിഷ് മീഡിയത്തിലാണു പഠിക്കുന്നതെങ്കിൽ ഐഇഎൽടിഎസ്, ടോഫൽ സ്കോറുകൾ ഓക്സ്ഫഡിലെ ചില കോഴ്സുകൾക്ക് ആവശ്യമില്ല. കരിക്കുലം വിറ്റേ (സിവി) ആകർഷകമാക്കാൻ ഇന്റേൺഷിപ്, റിസർച് അസിസ്റ്റന്റ്ഷിപ് തുടങ്ങിയവയും സഹായിച്ചു.

Content Summary : How jasmin pursue her higherstudies after humanities