വിദേശത്ത് പഠിക്കാൻ അവസരം ലഭിച്ചിട്ടും ഇന്ത്യയില്‍ തുടർന്നു; രാജ്യത്തിന് അഭിമാനമായി ലോഗോ തയാറാക്കി ആദിൽ
ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളിലായിരുന്നു ആദില്‍ അദ്നാന്‍ പത്താം ക്ലാസ് വരെ പഠിച്ചത്. തൃശൂര്‍ ഹോളി എഞ്ചല്‍സിലായിരുന്നു പ്ലസ് ടു വിദ്യാഭ്യാസം. ഇതിനു ശേഷം പ്രവേശന പരീക്ഷയിലൂടെ എന്‍.ഐ.ഡിയിലേക്ക് ആദിലിന് സെലക്ഷന്‍ കിട്ടുകയായിരുന്നു. എന്‍.ഐ.ഡിയിലെ പഠനകാലത്ത് തന്നെ ആന്ധ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ സാക്ഷരതയുമായി ബന്ധപ്പെട്ട് പ്രോജക്ടിലും ആദില്‍ ഭാഗമായിരുന്നു. കൂ

കൊച്ചി :സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (LSDG) പ്രാദേശികവല്‍ക്കരണത്തിനായി ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണ വിഭാഗം രാജ്യത്തെ വിവിധ ഗ്രാഫിക് ഡിസൈന്‍ പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ലോഗോ തയാറാക്കല്‍ മല്‍സരത്തില്‍ കേരളത്തിന്റെ അഭിമാനമായി ആദില്‍ അദ്‌നന്‍ ഗസ്സാസി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍(എന്‍.ഐ.ഡി) കോളേജിലെ കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ അവസാന വര്‍ഷ വിദ്യാർഥിയും എറണാകുളം എടത്തല സ്വദേശിയുമായ ആദില്‍ അദ്‌നാന്‍ ഗസ്സാസിയുടെ നേതൃത്വത്തിലുള്ള ഗ്രാഫിക്‌സ് വിദ്യാര്‍ഥി സംഘം തയാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമങ്ങളുടെ നിലനില്‍പ്പ് 2030 ല്‍ എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ഓരോ രാജ്യവും പഠന വിഷയമാക്കണ മെന്ന ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഗ്രാഫിക്‌സ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ലോഗോ തയാറാക്കാന്‍ ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണ വിഭാഗം തീരുമാനമെടുത്തത്.
ദാരിദ്ര്യം ഇല്ലാത്ത ഗ്രാമം, ആരോഗ്യമുള്ള ഗ്രാമം, ശിശു സൗഹൃദ ഗ്രാമം, ജലസമൃദ്ധമായ ഗ്രാമം, വൃത്തിയുള്ളതും ഹരിതവുമായ ഗ്രാമം, സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമം, സാമൂഹികമായി സുരക്ഷിതമായ ഗ്രാമം, നല്ല ഭരണമുള്ള ഗ്രാമം, സ്ത്രീ സൗഹൃദ ഗ്രാമം എന്നിങ്ങനെ ഒൻപത് വിഷയങ്ങളെ അടിസ്ഥാനമാക്കി യായിരുന്നു ആദില്‍ അദ്‌നാന്റെ നേതൃത്വത്തില്‍ ലോഗോ തയാറാക്കിയത്. ഇവര്‍ തയാറാക്കിയ ലോഗോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണ വിഭാഗത്തിന്റെ നേതൃത്വം ആദില്‍ അദ്‌നാന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ജമ്മു കശ്മീരില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോഗോയുടെ പ്രകാശനം നിര്‍വ്വഹിച്ചത്. ഹൈവേ സലാം എന്നറയിപ്പെടുന്ന ചലച്ചിത്ര താരം അബ്ദുള്‍ സലാമിന്റെയും റെനിഷയുടെയും ആറു മക്കളില്‍ രണ്ടാമനായ ആദില്‍ അദ്‌നാന് ചെറുപ്പം മുതലേ ചിത്രരചനയോട് വലിയ താല്‍പര്യമായിരുന്നുവെന്ന് പിതാവ് അബ്ദുള്‍ സലാം. ‘‘ ആദില്‍ നന്നായി ചിത്രങ്ങള്‍ വരയ്ക്കുകയും ഒപ്പം ഡിസൈൻ ചെയ്യുകയും ചെയ്യുമായിരുന്നു. സിനിമയുടെ പേരുകള്‍ വരെ ആദില്‍ ഡിസൈന്‍ ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. അവതാര്‍ എന്ന ചലച്ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകത വരെ ആദില്‍ പഠിച്ചിട്ട് പറഞ്ഞിരുന്നുവെന്നും അടുത്തത് എങ്ങനെയായിരിക്കും അവര്‍ ചെയ്യുകയെന്നുവരെ ആദില്‍ നീരീക്ഷിച്ച് പറഞ്ഞിരുന്നു’’– അബ്ദുള്‍ സലാം പറഞ്ഞു.
ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളിലായിരുന്നു ആദില്‍ അദ്നാന്‍ പത്താം ക്ലാസ് വരെ പഠിച്ചത്. തൃശൂര്‍ ഹോളി എഞ്ചല്‍സിലായിരുന്നു പ്ലസ് ടു വിദ്യാഭ്യാസം. ഇതിനു ശേഷം പ്രവേശന പരീക്ഷയിലൂടെ എന്‍.ഐ.ഡിയിലേക്ക് ആദിലിന് സെലക്ഷന്‍ കിട്ടുകയായിരുന്നു. എന്‍.ഐ.ഡിയിലെ പഠനകാലത്ത് തന്നെ ആന്ധ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ സാക്ഷരതയുമായി ബന്ധപ്പെട്ട് പ്രോജക്ടിലും ആദില്‍ ഭാഗമായിരുന്നു. കൂടാതെ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ രൂപകല്‍പന ചെയതതിലും ആദില്‍ ഭാഗമായിരുന്നു. പോസ്റ്റര്‍ ഡിസൈനിലടക്കം നിരവധി മല്‍സരങ്ങളിലും ആദില്‍ വിജയിയാണ്. ഗ്രാഫിക്‌സ് പഠനത്തിനായി തുടക്കത്തില്‍ വിദേശത്ത് അവസരം ലഭിച്ചിട്ടും അത് ഉപേക്ഷിച്ചുകൊണ്ട് ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ ആദില്‍ തീരുമാനമെടുക്കുകയായിരുന്നു.
ഗ്രാഫിക്‌സ് മേഖലയില്‍ പഠനത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന മൂല്യം മറ്റൊരിടത്തും ലഭിക്കില്ലെന്നാണ് ആദില്‍ പറയുന്നതെന്നും അബ്ദുള്‍ സലാം പറഞ്ഞു. ആദിലിന്റെ സഹോദരന്‍ ആയത്തുള്ള ഈസാ സാഫ്രിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എന്‍.ഐ.ഡി) ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ രണ്ടാം വര്‍ഷ വിദ്യാർഥിയാണ്. ആവന ഓസാറ, ആമിയ മേഹെന്സ്സ, ആര്‍ലിന്‍ സൈനബ് (പത്താം ക്ലാസ് വിദ്യാര്‍ഥിനി ഇടപ്പള്ളി അല്‍ അമീന്‍), ആദ്രിന സൂമി(എട്ടാം ക്ലാസ് വിദ്യാർഥിനി ഇടപ്പള്ളി അല്‍മീന്‍) എന്നിവരാണ് മറ്റു സഹോദരങ്ങൾ.
Content Summary : Adil Create Logo For Local Self Government Department