11 മാസത്തിനിടെ 11 സർക്കാർ ജോലി; ഒടുവിൽ ഇഷ്ടജോലി സ്വന്തമാക്കി എൽദോ ഏലിയാസ്
2014 ൽ പിഎസ്‌സി പരീക്ഷ എഴുതാൻ തീരുമാനിക്കുമ്പോൾ എൽദോയ്ക്ക് വയസ്സ് 34. അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസ്സ്. മുന്നിൽ അധികം സമയമില്ലെന്ന തിരിച്ചറിവിൽ വാശിയോടെ ഒരു വർഷം കൊണ്ട് എഴുതിയതു 11 പരീക്ഷകൾ. എല്ലാം ജയിച്ചു. അങ്ങനെ കഷ്ടിച്ച് ഒരു വർഷത്തിനിടെ 11 സർക്കാർ ജോലികൾക്കു യോഗ്യത നേടി. മുൻപു േകരള, എം. ജി. സർവകലാശാലകളിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റായും എൽദോ ജോലി ചെയ്തിട്ടുണ്ട്.

കേരള പൊലീസിന്റെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ജോലി ചെയ്യുന്ന കോതമംഗലം കോട്ടപ്പടി സ്വദേശി എൽദോ ഏലിയാസിനു പിഎസ്‌സി വഴി ജോലി നീണ്ട ‘ഗവേഷണ’ത്തിന്റെ ഫലമായിരുന്നു!
കെമിസ്ട്രിയിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും സ്ഥിരവരുമാനമായില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു. ഭാര്യ ദിവ്യ പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നതാണ് എൽദോയ്ക്കും പ്രചോദനമായത്. അതുവരെ സർക്കാർ ജോലിയെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാത്ത എൽദോയുടെ പിന്നീടുള്ള സ്വപ്നം എങ്ങനെയെങ്കിലും അതു സ്വന്തമാക്കുക എന്നതായി.
2014 ൽ പിഎസ്‌സി പരീക്ഷ എഴുതാൻ തീരുമാനിക്കുമ്പോൾ എൽദോയ്ക്ക് വയസ്സ് 34. അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസ്സ്. മുന്നിൽ അധികം സമയമില്ലെന്ന തിരിച്ചറിവിൽ വാശിയോടെ ഒരു വർഷം കൊണ്ട് എഴുതിയതു 11 പരീക്ഷകൾ. എല്ലാം ജയിച്ചു. അങ്ങനെ കഷ്ടിച്ച് ഒരു വർഷത്തിനിടെ 11 സർക്കാർ ജോലികൾക്കു യോഗ്യത നേടി. മുൻപു േകരള, എം. ജി. സർവകലാശാലകളിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റായും എൽദോ ജോലി ചെയ്തിട്ടുണ്ട്.
റിസർച് അസിസ്റ്റന്റ് (ഫിഷറീസ്) ലിസ്റ്റിൽ മൂന്നും സയന്റിഫിക് അസിസ്റ്റന്റിന്റെ അഞ്ചും റാങ്കിലെത്തി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, എക്സൈസ് ഇൻസ്പെക്ടർ, ബവ്റിജസ് അസിസ്റ്റന്റ്, ഹൈക്കോർട്ട് അസിസ്റ്റന്റ്, ഫുഡ് സേഫ്റ്റി ഓഫിസർ, സിവിൽ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ എന്നീ പരീക്ഷകളിലും മികച്ച റാങ്കോടെ മുന്നിലെത്തി. ഇഷ്ടജോലിയായി മനസ്സിലുണ്ടായിരുന്ന സയന്റിഫിക് ഓഫിസര്‍ തസ്തികയിൽ ജോലിക്കു പ്രവേശിച്ചു.
‘നെറ്റി’നു നടത്തിയ തയാറെടുപ്പുകൾ പിഎസ്‌സി പരിശീലനത്തിലും സഹായകരമായെന്ന് എൽദോ. അധികം പഠിച്ചുപോയി എന്നത് ‘അയോഗ്യത’യായി കണ്ടില്ല. ഒരവസരവും ഒഴിവാക്കിയില്ല. ആദ്യം എഴുതിയതു ലാസ്റ്റ്ഗ്രേഡ് പരീക്ഷയാണ്. അതിന്റെ ലിസ്റ്റിൽ വന്നത് കൂടുതൽ ആത്മവിശ്വാസം പകർന്നു. പിന്നീട് എഴുതിയ എല്ലാ പരീക്ഷകളിലും വിജയം കൂടെ നിന്നു. കൂട്ടായ്മകളുടെ പരീക്ഷകളും മോക് ടെസ്റ്റുകളുമായിരുന്നു പരിശീലനക്കളരി. പിന്നെ ഒറ്റയ്ക്കു പഠനം തന്നെ. ജോലിക്കു കയറിയശേഷവും ഇഷ്ടവിഷയത്തിൽ ഗവേഷണം തുടരുകയും ചെയ്തു. ഇതിനകം എറണാകുളം ജില്ല യുപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ദിവ്യയും നിയമനം കാത്തിരിക്കുകയാണ്.
Content Summary : Eldo Alias got 11 government jobs within11 months