കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ രാമലിംഗസ്വാമി ഫെലോഷിപ്പിന് (1.25 കോടി രൂപ) ഡോ. ശാന്തിനി പുളിക്കൽവീട്ടിൽ അർഹയായി. അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യാൻ കഴിവുള്ള ഡിപൈറോളോ ബെൻസോക്വിനോൺ എന്ന രാസവസ്തു ഉപയോഗിച്ച് പാർശ്വഫലങ്ങളില്ലാത്ത സൺസ്ക്രീൻ വികസിപ്പിക്കാനുള്ള പ്രോജക്ടിനാണ് ഫെലോഷിപ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ രാമലിംഗസ്വാമി ഫെലോഷിപ്പിന് (1.25 കോടി രൂപ) ഡോ. ശാന്തിനി പുളിക്കൽവീട്ടിൽ അർഹയായി. അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യാൻ കഴിവുള്ള ഡിപൈറോളോ ബെൻസോക്വിനോൺ എന്ന രാസവസ്തു ഉപയോഗിച്ച് പാർശ്വഫലങ്ങളില്ലാത്ത സൺസ്ക്രീൻ വികസിപ്പിക്കാനുള്ള പ്രോജക്ടിനാണ് ഫെലോഷിപ്. 

ADVERTISEMENT

സമുദ്രാന്തർഭാഗത്തുള്ള ആസ്പർജിലസ് വിഭാഗം ഫംഗസിൽനിന്നാണു ഡിപൈറോളോ ബെൻസോക്വിനോൺ വേർതിരിച്ചെടുക്കുന്നത്. ബൽജിയത്തിലെ ലിയൂവൻ സർവകലാശാലയിൽ 3 വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനു ശേഷമാണു ഡോ. ശാന്തിനി ഈ ഫെലോഷിപ്പിന് അർഹയായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഗവേഷണം തുടരുന്നത്. 

ADVERTISEMENT

കുസാറ്റിലെ നാഷനൽ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത് അസോഷ്യേറ്റ് പ്രഫസർ ഡോ. ടി.പി.സജീവനുമായി ചേർന്നാണു പ്രോജക്ട് നടപ്പാക്കുക. കാസർകോട് കാഞ്ഞങ്ങാട് മടിക്കൈ പി.വി.ശങ്കരന്റെയും സി.വി.ശ്യാമളയുടെയും മകളാണ് ഡോ. ശാന്തിനി. ഭർത്താവ്: കുസാറ്റിലെ അസി. പ്രഫസർ ഡോ. ഷാൻദേവ്. വിദേശരാജ്യങ്ങളിൽ മികച്ച രീതിയിൽ ഗവേഷണം നടത്തുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് ആകർഷിക്കാൻ ഏർപ്പെടുത്തിയതാണ് രാമലിംഗസ്വാമി ഫെലോഷിപ്.

ADVERTISEMENT

Content Summary : Dr. Shanthini got the Ramalinga Swami Fellowship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT