കഴിഞ്ഞ ഡിസംബറിൽ നടന്ന ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ പരീക്ഷയിൽ 29.25 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 1,26,015 പേരിൽ വിജയിച്ചതു 36,864 പേർ. ഇതിൽനിന്നു വ്യക്തമാകും ഇതിന്റെ കാഠിന്യം. ഇതിൽ, 400 ൽ 350 മാർക്കു നേടി മികച്ച റാങ്ക് സ്വന്തമാക്കിയ ഒരു തമിഴ്നാട് സ്വദേശിനിയുണ്ട്; തൃച്ചിയിൽ നിന്നുള്ള എസ്. മീനാക്ഷി.

കഴിഞ്ഞ ഡിസംബറിൽ നടന്ന ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ പരീക്ഷയിൽ 29.25 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 1,26,015 പേരിൽ വിജയിച്ചതു 36,864 പേർ. ഇതിൽനിന്നു വ്യക്തമാകും ഇതിന്റെ കാഠിന്യം. ഇതിൽ, 400 ൽ 350 മാർക്കു നേടി മികച്ച റാങ്ക് സ്വന്തമാക്കിയ ഒരു തമിഴ്നാട് സ്വദേശിനിയുണ്ട്; തൃച്ചിയിൽ നിന്നുള്ള എസ്. മീനാക്ഷി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഡിസംബറിൽ നടന്ന ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ പരീക്ഷയിൽ 29.25 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 1,26,015 പേരിൽ വിജയിച്ചതു 36,864 പേർ. ഇതിൽനിന്നു വ്യക്തമാകും ഇതിന്റെ കാഠിന്യം. ഇതിൽ, 400 ൽ 350 മാർക്കു നേടി മികച്ച റാങ്ക് സ്വന്തമാക്കിയ ഒരു തമിഴ്നാട് സ്വദേശിനിയുണ്ട്; തൃച്ചിയിൽ നിന്നുള്ള എസ്. മീനാക്ഷി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കഴിഞ്ഞ ഡിസംബറിൽ നടന്ന ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ പരീക്ഷയിൽ 29.25 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 1,26,015 പേരിൽ വിജയിച്ചതു 36,864 പേർ. ഇതിൽനിന്നു വ്യക്തമാകും ഇതിന്റെ കാഠിന്യം. ഇതിൽ, 400 ൽ 350 മാർക്കു നേടി മികച്ച റാങ്ക് സ്വന്തമാക്കിയ ഒരു തമിഴ്നാട് സ്വദേശിനിയുണ്ട്; തൃച്ചിയിൽ നിന്നുള്ള എസ്. മീനാക്ഷി. ഈ വർഷത്തെ സിഎ ഫൗണ്ടേഷൻ (CA Foundation Course) പരീക്ഷ ജൂണിൽ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, പരീക്ഷാ തയാറെടുപ്പുകളെക്കുറിച്ചും പഠനരീതികളെക്കുറിച്ചും മീനാക്ഷി പറയുന്നു. 

 

ADVERTISEMENT

∙ എന്തുകൊണ്ട് സിഎ

 

സങ്കീർണമായ ഫിനാൻഷ്യൽ വിഷയങ്ങൾ ചാർട്ടേഡ് അക്കൗണ്ടന്റുമാർ (Chartered Accountant) കൈകാര്യം ചെയ്യുന്നത് ഏറെ ആകർഷിച്ചിട്ടുണ്ട്. ബിസിനസുകാർക്കു നിർണായകമായ പല പിന്തുണയും  ഉപദേശവും നൽകുന്നത് ഇവരാണ്. ഇതെല്ലാം ഈ പ്രഫഷനോടുള്ള ഇഷ്ടം വർധിപ്പിച്ചു. ഒരേസമയം വെല്ലുവിളി നിറഞ്ഞതും ആകർഷകവുമാണ്. സിഎ യോഗ്യതയ്ക്കു ലോകം മുഴുവൻ അംഗീകാരമുണ്ട്. ഏതു രാജ്യത്തും ഏതു മേഖലയിലും സിഎ സർട്ടിഫിക്കറ്റുമായി ജോലി ചെയ്യാനാകും. മികച്ച പ്രതിഫലം, കരിയർ ഗ്രോത്ത് ഇതെല്ലാം ഈ രംഗത്തേക്ക് ആകർഷിച്ചു. 

 

ADVERTISEMENT

∙ പഠനരീതി 

 

ആദ്യം മുതൽ പഠനത്തിനു കൃത്യമായ തന്ത്രം ആവിഷ്കരിച്ചിരുന്നു. മികച്ച മാർക്കു നേടാൻ കരുത്തായതും അതാണെന്നു പറയാം. 

 

ADVERTISEMENT

1) പരീക്ഷാ രീതി, മാർക്കു നൽകുന്നത് എങ്ങനെ എന്നിവയും സിലബസിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കി. അതിനു ശേഷമാണു പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിച്ചത്.
 

2)  സിഎ ഫൗണ്ടേഷൻ പരീക്ഷയ്ക്കു വേണ്ടി ഐസിഎഐയുടെ സമഗ്ര സ്റ്റഡി മെറ്റീരിയലിനെയാണു പ്രധാനമായും ആശ്രയിച്ചത്. സിലബസ് മുഴുവൻ കവർ ചെയ്യാൻ സാധിച്ചതും അതിനാലാണ്. 
 

3) ഓരോ സിലബസ് ഭാഗത്തെയും ചെറിയ ഭാഗങ്ങളാക്കി തിരിച്ചു. ഓരോന്നും പൂർത്തിയാക്കാൻ നിശ്ചിത സമയവും തീരുമാനിച്ചു. ഇതോടെ കൃത്യസമയത്തിനുള്ളിൽ പാഠഭാഗങ്ങളെല്ലാം തീർക്കാൻ സാധിച്ചു. സിലബസിൽ എനിക്കുള്ള ശക്തിയും വീഴ്ചയുമെല്ലാം വിലയിരുത്തി. അതനുസരിച്ചു ചില ഭാഗങ്ങൾക്കു കൂടുതൽ സമയം നൽകി. 
 

4) ഓരോ ദിവസത്തെയും ഓരോ മാസത്തെയും  പുരോഗതി വിലയിരുത്തിയിരുന്നു. 

Read Also : സാഹസികത ഇഷ്ടപ്പെടണം, കാടിനെയും കാട്ടുമൃഗങ്ങളെയും അറിയണം; കരിയർ അനുഭവങ്ങൾ പങ്കുവച്ച് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ

∙ പരീക്ഷാസമ്മർദത്തെ മറികടക്കാൻ

 

പരീക്ഷകളെല്ലാം തന്നെ സമ്മർദം നൽകുന്നതാണ്. ഞാൻ വൈകിയാണു തയാറെടുപ്പ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ ആശങ്ക കൂടുതലുണ്ടായിരുന്നു. സിലബസ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതു നേട്ടമായി. ആഴ്ചയിൽ ഒരു ദിവസം സ്വയം പഠനമായിരുന്നു. സിലബസിനെക്കുറിച്ച് ആശങ്കപ്പെടാതെ കൃത്യമായ പദ്ധതി തയാറാക്കി മുന്നേറിയതു നേട്ടമായി. കുടുംബത്തിന്റെയും മറ്റും പിന്തുണ ഏറെയുണ്ടായിരുന്നു. എന്റെ ഓരോ ദിവസത്തെയും പഠനവും മറ്റു കാര്യങ്ങളും ആസൂത്രണം ചെയ്യാൻ അവരും ഒപ്പമുണ്ടായിരുന്നു. വിശ്രമത്തിനും മറ്റും ആവശ്യമായ സമയം ലഭിക്കുന്നുവെന്ന് അവർ ഉറപ്പാക്കി. 

 

∙ അവസാന ലാപ്പിലേക്ക്

 

പേരിനൊപ്പം സിഎ എന്നു ചേർക്കുക എന്റെ സ്വപ്നമാണ്. അതിലേക്ക് പല കടമ്പകളുമുണ്ട്. ആദ്യ ഘട്ടം മികച്ച രീതിയിൽ വിജയിച്ചുവെന്നതു സന്തോഷം നൽകുന്നു. ഇന്റർമീഡിയറ്റ് പരീക്ഷ ക്ലിയർ ചെയ്ത് 3 വർഷത്തിനുള്ളിൽ ആർട്ടിക്കിൾഷിപ് പൂർത്തിയാക്കുകയാണ് അടുത്ത കടമ്പ. മികച്ച രീതിയിൽ തയാറെടുപ്പു നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഓരോ വിദ്യാർഥിക്കും അവരുടെ പ്ലസും മൈനസുമുണ്ട്. അതു മനസ്സിലാക്കി പഠനരീതി ഒരുക്കുകയാണു വേണ്ടത്. മറ്റൊരാളുടെ രീതി പിന്തുടർന്നാൽ മികച്ച നേട്ടം സ്വന്തമാക്കാൻ സാധിച്ചെന്നു വരില്ല. ഐസിഎഐയുടെ അംഗീകൃത സ്റ്റഡി മെറ്റീരിയലുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഓരോ വിഷയത്തിലും സ്വന്തം നോട്ട് തയാറാക്കുന്നതും ഉചിതമാണ്. 

 

തൃച്ചി സ്വദേശിയായ മീനാക്ഷി കമല നികേതൻ മോണ്ടിസോറി സ്കൂളിൽനിന്നു  കൊമേഴ്സിലാണു 12–ാം ക്ലാസ് പൂ‍ർത്തിയാക്കിയത്. 500ൽ 487 മാർക്കോടെയായിരുന്നു വിജയം. പിതാവ് വി. ശിവകുമാറും അമ്മ എസ്. മീനാക്ഷി സുന്ദരിയും പിന്തുണയുമായി ഒപ്പമുണ്ട്. 

 

Content Summary : CA Foundation Course Winner - S. Meenakshi Success Story