80–ാം വയസ്സിൽ രണ്ടാമത്തെ പിഎച്ച്ഡി നേടി ഡോ. ജേക്കബ് ജോൺ
പൊളിറ്റിക്കൽ സയൻസിൽ ന്യൂ ജനറിക് ടെക്നോളജി ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് ആണ് തിരഞ്ഞെടുത്ത വിഷയം. എംജി സർവകലാശാലയിൽ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. 4 വർഷം കൊണ്ട് തീസിസ് സമർപ്പിച്ച് ജേക്കബിന്റെ നിശ്ചയദാർഢ്യം വൈസ് ചാൻസലർ സാബു തോമസിനെയും ആകർഷിച്ചു. അതോടെ സർവകലാശാലയിൽ ബയോകെമിസ്ട്രി വിസിറ്റിങ് ഫാക്കൽറ്റിയായി നിയമനവും ലഭിച്ചു.

പഠിക്കാൻ പ്രായം തടസ്സമല്ല. എന്നാൽ പിഎച്ച്ഡി എടുക്കാനോ? രാജ്യങ്ങൾ തമ്മിലുള്ള ‘കെമിസ്ട്രി’ അളക്കാനായി 80–ാം വയസ്സിൽ ഇന്റർനാഷനൽ റിലേഷനിൽ പിഎച്ച്ഡി എടുത്തിരിക്കുകയാണ് കോട്ടയം ജില്ലയിലെ പള്ളം ചെമ്പിത്തറ വീട്ടിൽ ഡോ.ജേക്കബ് ജോൺ.
Read Also : 50 ലക്ഷം രൂപയുടെ പിഎംആർഎഫ് ഫെലോഷിപ് നേടി ലിനറ്റ് തോമസ്
1970ൽ ബയോകെമിസ്ട്രിയിൽ ആദ്യത്തെ പിഎച്ച്ഡി സ്വന്തമാക്കിയ ജേക്കബ് യുഎസിലെ സെന്റ് ലൂയീസ് സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും നേടി. തുടർന്ന് അവിടത്തെ സർവകലാശാലകളിലും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലും അധ്യാപകനായി ജോലി ചെയ്തു. ജോലിയിൽ നിന്നു വിരമിച്ചതോടെയാണ് രണ്ടാമതും പഠിക്കാനിറങ്ങിയത്.
പൊളിറ്റിക്കൽ സയൻസിൽ ന്യൂ ജനറിക് ടെക്നോളജി ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് ആണ് തിരഞ്ഞെടുത്ത വിഷയം. എംജി സർവകലാശാലയിൽ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. 4 വർഷം കൊണ്ട് തീസിസ് സമർപ്പിച്ച് ജേക്കബിന്റെ നിശ്ചയദാർഢ്യം വൈസ് ചാൻസലർ സാബു തോമസിനെയും ആകർഷിച്ചു. അതോടെ സർവകലാശാലയിൽ ബയോകെമിസ്ട്രി വിസിറ്റിങ് ഫാക്കൽറ്റിയായി നിയമനവും ലഭിച്ചു.
കഴിഞ്ഞ 54 വർഷമായി അധ്യാപന മേഖലയിലുള്ള ജേക്കബ് പൂർണ സമ്മതത്തോടെ ദൗത്യം ഏറ്റെടുത്തു. ഭാര്യയും 4 മക്കളും മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയാണ് മനസ്സിന്റെ യൗവനത്തിനു കാരണമെന്ന് ജേക്കബ് പറയുന്നു.
Content Summary : Dr. Jacob John received his second Ph.D. in his 80s