ഒന്നിലധികം ഒന്നാംറാങ്കുകളോടെ 5 മെയിൻ ലിസ്റ്റുകളിൽ ഇടംപിടിച്ച് ജോയൽ; പഠനത്തിന് ആശ്രയിച്ചത് ലൈബ്രറികളെ
കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ട് പലരും വീട്ടിലിരിക്കുന്നതു കണ്ടപ്പോഴാണ് സർക്കാർ ജോലിയുടെ ‘പവർ’ ജോയൽ മനസ്സിലുറപ്പിച്ചത്. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം കണ്ടെത്തി പഠിക്കാൻ തുടങ്ങി. കോച്ചിങ്ങിനു പോകാൻ സാമ്പത്തികാവസ്ഥ മോശമായിരുന്നു. എംകോം ബിരുദധാരിയായ ജോയലിന്റെ പ്രധാന ആശ്രയം നാട്ടിലെ ലൈബ്രറികളായിരുന്നു.

സിവിൽ പൊലിസ് ഓഫിസർ തൃശൂർ ജില്ലാ ഒന്നാം റാങ്കിനു പിറകെ സിവിൽ എക്സൈസ് ഓഫിസർ (തൃശൂർ) പരീക്ഷയിലും എം.ജെ.ജോയലിന് ഒന്നാം റാങ്ക് നേട്ടം. ഫയർമാൻ സംസ്ഥാനതല പരീക്ഷയിലെ ആറാം റാങ്കുകാരനുമാണ്. ഇതുൾപ്പെടെ 5 മെയിൻ ലിസ്റ്റുകളിൽ ജോയൽ അടുത്തിടെ ഇടം നേടി.എൽഡിസി ലിസ്റ്റിൽ സിവിൽ കോടതിയിലേക്ക് അഡ്വൈസ് മെമ്മോ വന്നിട്ടുള്ള ജോയൽ ഡിഗ്രി, 10th ലെവൽ പരീക്ഷകളിലും മികച്ച റാങ്ക് പ്രതീക്ഷിക്കുന്നു.
Read Also : ഒന്നാം റാങ്കോടെ ‘കണക്കു’കൂട്ടിയെടുത്തത് കേന്ദ്രസർക്കാർ ജോലി
കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ട് പലരും വീട്ടിലിരിക്കുന്നതു കണ്ടപ്പോഴാണ് സർക്കാർ ജോലിയുടെ ‘പവർ’ ജോയൽ മനസ്സിലുറപ്പിച്ചത്. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം കണ്ടെത്തി പഠിക്കാൻ തുടങ്ങി. കോച്ചിങ്ങിനു പോകാൻ സാമ്പത്തികാവസ്ഥ മോശമായിരുന്നു. എംകോം ബിരുദധാരിയായ ജോയലിന്റെ പ്രധാന ആശ്രയം നാട്ടിലെ ലൈബ്രറികളായിരുന്നു. കോളജ് ഇല്ലാത്ത ദിവസങ്ങളിൽ മുഴുവൻ സമയവും പഠിച്ചു. കോളജിലെ ഇടവേളകൾ കൂട്ടുകാരുമായി ചോദ്യോത്തര പരിപാടിയാക്കി മാറ്റി. നോട്ടുകൾ കൊണ്ടുതന്ന് അധ്യാപകരും ഏറെ സഹായിച്ചു. കൊടുങ്ങല്ലൂർ കാര സ്വദേശിയാണ് ജോയൽ. അമ്മ: ജിജി. അനിയത്തി: കാശ്മീര.
Content Summary : PSC Rank holder M.J. Joyal Shares his success secret