എട്ടുവർഷത്തെ ഗവേഷണഫലമായി മുറിക്കുള്ളിലെ സാധാരണ താപനിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ ഡിവൈസ് ജൂണയും സഹപ്രവർത്തകരും വികസിപ്പിച്ചെടുത്തു. ഈ നേട്ടത്തിനുള്ള അംഗീകാരമായി, തുടർഗവേഷണങ്ങൾക്കായി 50 ലക്ഷം പൗണ്ടിന്റെ (അഞ്ചുകോടിയിലേറെ രൂപ) സ്കോളർഷിപ് നൽകിയിരിക്കുകയാണ് ബ്രിട്ടിഷ് സർക്കാർ.

എട്ടുവർഷത്തെ ഗവേഷണഫലമായി മുറിക്കുള്ളിലെ സാധാരണ താപനിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ ഡിവൈസ് ജൂണയും സഹപ്രവർത്തകരും വികസിപ്പിച്ചെടുത്തു. ഈ നേട്ടത്തിനുള്ള അംഗീകാരമായി, തുടർഗവേഷണങ്ങൾക്കായി 50 ലക്ഷം പൗണ്ടിന്റെ (അഞ്ചുകോടിയിലേറെ രൂപ) സ്കോളർഷിപ് നൽകിയിരിക്കുകയാണ് ബ്രിട്ടിഷ് സർക്കാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ടുവർഷത്തെ ഗവേഷണഫലമായി മുറിക്കുള്ളിലെ സാധാരണ താപനിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ ഡിവൈസ് ജൂണയും സഹപ്രവർത്തകരും വികസിപ്പിച്ചെടുത്തു. ഈ നേട്ടത്തിനുള്ള അംഗീകാരമായി, തുടർഗവേഷണങ്ങൾക്കായി 50 ലക്ഷം പൗണ്ടിന്റെ (അഞ്ചുകോടിയിലേറെ രൂപ) സ്കോളർഷിപ് നൽകിയിരിക്കുകയാണ് ബ്രിട്ടിഷ് സർക്കാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേസർ എന്താണെന്നു നമുക്കറിയാം– ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ. അപ്പോൾ ‘മെയ്സർ’ എന്തായിരിക്കും ? പേരിൽ ‘ലൈറ്റ് ആംപ്ലിഫിക്കേഷൻ’ എന്ന സ്ഥാനത്ത് ‘മൈക്രോവേവ് ആംപ്ലിഫിക്കേഷൻ’ എന്നാക്കിയാൽ ‘മെയ്സർ’ ആയി. ഇങ്ങനെ പരിചയപ്പെടുത്തേണ്ടി വരുന്നതാണ് മെയ്സർ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഗതികേട്. കാരണം ലേസർ കണ്ടുപിടിക്കുന്നതിനും ഏഴുകൊല്ലം മുൻപ്, 1953ൽ തന്നെ മെയ്സർ കണ്ടുപിടിക്കപ്പെട്ടിരുന്നു. പിൻപേ വന്ന ലേസർ പ്രായോഗികത കൊണ്ടു മേൽക്കൈ നേടി. കൂടുതൽ ചെലവും സങ്കീർണതയുമുള്ള സാങ്കേതികവിദ്യയായി മെയ്സർ മാറ്റിനിർത്തപ്പെട്ടു. വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തികവലയത്തിലും വാക്വം സാഹചര്യങ്ങളിലും മാത്രമേ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകൂ എന്നതായിരുന്നു പരിമിതി.

Read Also : 3–ാം റാങ്കോടെ സർക്കാർ ജോലി നേടി ജിജേഷ്; സ്വപ്നം സഫലമാക്കിയത് മെക്കാനിക്കൽ എൻജിനീയറിങ് ജോലി ഉപേക്ഷിച്ച്

ADVERTISEMENT

ഇവിടെയാണ് ഡോ. ജൂണ സത്യൻ എന്ന മലയാളി ശാസ്ത്രജ്ഞയുടെ ഇടപെടൽ നിർണായകമായത്. എട്ടുവർഷത്തെ ഗവേഷണഫലമായി മുറിക്കുള്ളിലെ സാധാരണ താപനിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ ഡിവൈസ് ജൂണയും സഹപ്രവർത്തകരും വികസിപ്പിച്ചെടുത്തു. ഈ നേട്ടത്തിനുള്ള അംഗീകാരമായി, തുടർഗവേഷണങ്ങൾക്കായി 50 ലക്ഷം പൗണ്ടിന്റെ (അഞ്ചുകോടിയിലേറെ രൂപ) സ്കോളർഷിപ് നൽകിയിരിക്കുകയാണ് ബ്രിട്ടിഷ് സർക്കാർ.

 

സ്കോളർഷിപ് എന്തിന്

ബ്രിട്ടനിലെ നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്കൽ ഫിസിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായ ഡോ. ജൂണയ്ക്ക് രാജ്യത്തെ എൻജിനീയറിങ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച് കൗൺസിലാണ് (ഇപിഎസ്ആർസി) സ്കോളർഷിപ് അനുവദിച്ചത്. ഇവർ വികസിപ്പിച്ച ഉപകരണം ചെറുതാക്കി കൂടുതൽ മെച്ചപ്പെടുത്തുകയും വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കുകയും ചെയ്യുകയാണു ദൗത്യം.. അതു സാധ്യമാകുമ്പോൾ വിമാനത്താവള സുരക്ഷ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, എംആർഐ സ്കാനിങ് എന്നിവയ്ക്കെല്ലാം കൂടുതൽ ഫലപ്രദമായ സാങ്കേതികവിദ്യ മെയ്സർ ആയിരിക്കുമെന്നാണു പ്രതീക്ഷ.

ADVERTISEMENT

 

ഗവേഷണലക്ഷ്യം എന്ത്

ഹൈഡ്രജൻ മെയ്സർ, ഡയമണ്ട് മെയ്സർ, ക്രിസ്റ്റൽ മെയ്സർ എന്നിങ്ങനെ വ്യത്യസ്തതരം മെയ്സറുകൾ നിലവിലുണ്ട്. ഇവയ്ക്കെല്ലാം പുറമേ ചെലവു കുറഞ്ഞതും കൃത്യത കൂടിയതുമായ എൽഇഡി മെയ്സറുകളുടെ വികസനവും ജൂണ ലക്ഷ്യം വയ്ക്കുന്നു. ലേസർ ഉപയോഗിച്ചുള്ള മെയ്സർ ക്രിസ്റ്റലിന്റെ ഒപ്റ്റിക്കൽ പമ്പിങ്ങാണ് മറ്റൊരു ഗവേഷണ മേഖല. ഇതിനായി ജൂണ വികസിപ്പിച്ച എൽഇഡി ഡിവൈസിനും മെയ്സർ ഡിവൈസിനും പേറ്റന്റും ലഭിച്ചുകഴിഞ്ഞു. ഫ്രീക്വൻസി ട്യൂൺ ചെയ്യാവുന്ന രീതിയിലേക്കു വരെ മെരുക്കിയെടുക്കുമ്പോൾ ലേസറിനു തുല്യമായും അതിന് അനുപൂരകമായും മെയ്സറിനെ ഉപയോഗിക്കാനാകും.

 

ADVERTISEMENT

മെയ്സറിലേക്കുള്ള വഴി

പാലാ അൽഫോൻസ കോളജിൽ ബിഎസ്‌സി ഫിസിക്സും സെന്റ് തോമസ് കോളജിൽ എംഎസ്‌സി ഫിസിക്സും പഠിച്ചശേഷം കേരള സർവകലാശാലയിൽനിന്ന് എംഫിൽ നേടിയ ജൂണ ഓസ്ട്രേലിയയിൽ നിന്ന് ലേസർ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയശേഷമാണ് ലണ്ടനിലെത്തിയത്. ലണ്ടൻ ഇംപീരിയൽ കോളജിലായിരുന്നു മെയ്സർ ഗവേഷണങ്ങളുടെ തുടക്കം. 2019ലാണ് നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ ചേർന്നത്. ബ്രിട്ടനിൽ മെയ്സർ ഗവേഷണരംഗത്തെ മികച്ച മൂന്നു സർവകലാശാലകളിലൊന്നായി നോർത്തംബ്രിയയെ മാറ്റിയെടുക്കുകയും ചെയ്തു. 

Read Also : 1.25 കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കിയതിങ്ങനെ; വിജയരഹസ്യം പങ്കുവച്ച് ധനൂപ്

ബ്രിട്ടനിൽ പൊതുരംഗത്തും സജീവമായ ജൂണ, ഇക്കഴിഞ്ഞ മേയിൽ ന്യൂകാസിൽ ബ്ലേക് ലോ ഡിവിഷനിൽനിന്ന് ലേബർ പാർട്ടി ടിക്കറ്റിൽ പ്രാദേശിക കൗൺസിലറുമായി. പാലാ സ്രാമ്പിക്കൽ തോമസ് - ഡെയ്സി ദമ്പതികളുടെ മകളാണ് ജൂണ. ഭർത്താവ് ചാലക്കുടി സ്വദേശി സത്യൻ ഉണ്ണി റോയൽ മെയിൽ ഉദ്യോഗസ്ഥനാണ്. ഫുട്ബോൾ പരിശീലകനായും പ്രവർത്തിക്കുന്നു. വിദ്യാർഥികളായ മിലൻ സത്യ, മിലിന്ദ് സത്യ എന്നിവരാണ് മക്കൾ.

 

Content Summary : MASER technology scientist Dr.Juna Sathian awarded funding for new resarch

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT