സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്ക്; ഇത് സാജിത വാശിക്കു നേടിയ വിജയം
കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളും ആയശേഷമാണ് സാജിത സിവിൽ സർവീസിനു തയാറെടുത്തത്. ആ മോഹം പാതിവഴിയിൽ മുടങ്ങിയപ്പോൾ ആഗ്രഹം കെഎഎസിലേക്കു വഴിമാറി. അതും നഷ്ടമായ സങ്കടം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയെടുത്തുകൊണ്ടു മറികടന്നു. എൽഡി പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ച തിനെത്തുടർന്ന്

കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളും ആയശേഷമാണ് സാജിത സിവിൽ സർവീസിനു തയാറെടുത്തത്. ആ മോഹം പാതിവഴിയിൽ മുടങ്ങിയപ്പോൾ ആഗ്രഹം കെഎഎസിലേക്കു വഴിമാറി. അതും നഷ്ടമായ സങ്കടം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയെടുത്തുകൊണ്ടു മറികടന്നു. എൽഡി പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചതിനെത്തുടർന്ന് ലാൻഡ് റവന്യു ഡിപ്പാർട്മെന്റിൽനിന്നു നിയമന ശുപാർശ ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു. ഇപ്പോൾ കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്മെന്റിൽ ഓഡിറ്ററാണ് പത്തനംതിട്ട സ്വദേശി സാജിത സലിം.
Read Also : 3–ാം റാങ്കോടെ സർക്കാർ ജോലി നേടി ജിജേഷ്
വാശിക്കു നേടിയ വിജയം
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ എംടെക് കഴിഞ്ഞ സാജിത കുറച്ചുകാലം ഒരു കോജിൽ അധ്യാപികയായി ജോലിചെയ്തിരുന്നു. കോഴിക്കോട് സ്വദേശി അബ്ബാസാണു ഭർത്താവ്. അബ്ബാസ് വിദേശത്തു ജോലി ചെയ്യുന്നു. എംടെക് വരെ പഠിച്ചിട്ടും ഒരു സ്ഥിരംജോലിയാകാത്തതിൽ വിഷമമുണ്ടായിരുന്നു സാജിതയ്ക്ക്. അങ്ങനെയാണ് പഴയ സിവിൽ സർവീസ് മോഹം പൊടിതട്ടിയെടുത്തത്. വീട്ടിനടുത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ കോച്ചിങ്ങിനു ചേരുകയും ചെയ്തു. അന്ന് ഇളയ മകൾക്ക് എട്ടുമാസം പ്രായമേ ആയിരുന്നുള്ളു. അതുകൊണ്ട് കോച്ചിങ്ങിനു തുടർന്നു പോകാൻ സാധിച്ചില്ല. സിവിൽ സർവീസിന്റെ പ്രിലിമിനറി കടമ്പ പോലും കടക്കാതെ വന്നപ്പോൾ അടുത്ത ലക്ഷ്യം കെഎഎസ് ആക്കി. കോച്ചിങ്ങിനൊന്നും പോകാതെ സ്വയംപഠനമായിരുന്നു.
വീട്ടിലെ തിരക്കുകൾക്കിടയിൽ പലപ്പോഴും രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ പഠിക്കാനായി ലഭിച്ചിരുന്നുള്ളു. ഒടുവിൽ കെഎഎസ് വളരെക്കുറച്ചു മാർക്കിന് കയ്യിൽനിന്നു വഴുതിപ്പോയപ്പോൾ സാജിതയ്ക്ക് ഏറെ വിഷമം തോന്നി.ആ വാശിക്കാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കു തയാറെടുത്തത്. അതിനിടെ എൽഡിസി ഉയർന്ന റാങ്കിൽ പാസായത് കൂടുതൽ ആത്മവിശ്വാസം പകരുകയും ചെയ്തു. പഠിപ്പിച്ചുകൊണ്ടു പഠനം സാജിത സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കു തയാറെടുത്തത് പഠിച്ചുകൊണ്ടായിരുന്നില്ല; പഠിപ്പിച്ചുകൊണ്ടായിരുന്നു. സമപ്രായക്കാരായ കുറച്ചു സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ ഒരു ഓൺലൈൻ പിഎസ്സി കോച്ചിങ് സ്ഥാപനത്തിൽ സാജിത ക്ലാസുകളെടുക്കാൻ തുടങ്ങി. അതിന്റെ ഭാഗമായി ധാരാളം മാതൃകാപരീക്ഷകൾ തയാറാക്കി. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെന്ററായി ജോലി ചെയ്തത് മികച്ച റാങ്ക് നേടുന്നതിനു സാജിതയ്ക്ക് ഏറെ സഹായമായി. മുൻപു നടന്ന മിക്ക മെയിൻസ് പരീക്ഷയുടെയും ചോദ്യ പേപ്പർ സംഘടിപ്പിച്ച് യഥാർഥ പരീക്ഷ പോലെ റിഹേഴ്സൽ ചെയ്തു. മികവു കുറഞ്ഞ വിഷയങ്ങൾക്കു പ്രത്യേകം ഊന്നൽ കൊടുത്തു പഠിക്കാൻ ഇത്തരം റിഹേഴ്സലുകൾ സഹായിച്ചു.
Content Summary : Sajitha got second rank in the secretariat assistant exam