കാനഡയിലേക്കു കുടിയേറി ശതകോടീശ്വരനായി! ഇപ്പോൾ ആസ്തി 190 കോടി ഡോളർ, ബിൽ മൽഹോത്ര
22 വയസ്സുള്ളപ്പോഴാണ് ബിൽ കാനഡയിലെത്തിയത്. ബിറ്റ്‌സ് പിലാനിയിലെ പഠനം കഴിഞ്ഞ് കാനഡയിൽ അവസരങ്ങൾ തേടിയെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് കാനഡയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡവലപ്പർമാരിലൊരാളാണ് ബിൽ. ക്ലാരിജ് ഹോംസ് എന്നാണ് ബില്ലിന്റെ കമ്പനിയുടെ പേര്. 1986ലാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്. ബിസിനസുകാരനാകുന്നതിനു മുൻപ് ഒട്ടാവയിലെ ചീഫ് സ്ട്രക്ചറൽ എൻജിനീയറായിരുന്നു ബിൽ.

കേരളത്തിലേതുൾപ്പെടെ ഇന്ത്യൻ വിദ്യാർഥികളുടെ ഏറ്റവും ഹോട്ടായ എജ്യുക്കേഷൻ, കരിയർ ഡെസ്റ്റിനേഷനാണ് കാനഡ. അടുത്ത കാലങ്ങളിലായി കാനഡയിലേക്കുള്ള കുടിയേറ്റം വളരെ ഉയർന്ന തോതിലാണ്. ഒട്ടേറെ ഇന്ത്യക്കാർ പല കാലങ്ങളിലായി കാനഡയിലേക്കു കുടിയേറിയിട്ടുണ്ട്. ഇങ്ങനെ പോയവരിൽ ഏറ്റവും ധനികനായി മാറിയത് ആരാണ്? അതിനുള്ള ഉത്തരം ബിൽ മൽഹോത്ര എന്നാണ്. കോണ്ടോ കിങ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ആകെ ആസ്തി 190 കോടി യുഎസ് ഡോളറാണ്.
22 വയസ്സുള്ളപ്പോഴാണ് ബിൽ കാനഡയിലെത്തിയത്. ബിറ്റ്‌സ് പിലാനിയിലെ പഠനം കഴിഞ്ഞ് കാനഡയിൽ അവസരങ്ങൾ തേടിയെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് കാനഡയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡവലപ്പർമാരിലൊരാളാണ് ബിൽ. ക്ലാരിജ് ഹോംസ് എന്നാണ് ബില്ലിന്റെ കമ്പനിയുടെ പേര്. 1986ലാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്. ബിസിനസുകാരനാകുന്നതിനു മുൻപ് ഒട്ടാവയിലെ ചീഫ് സ്ട്രക്ചറൽ എൻജിനീയറായിരുന്നു ബിൽ.
അദ്ദേഹത്തിന്റെ കരിയർ സൂചിപ്പിക്കുന്നതുപോലെ തന്നെ, ബിറ്റ്‌സ് പിലാനിയിൽ സിവിൽ എൻജിനീയറിങ്ങാണ് അദ്ദേഹം പഠിച്ചത്. ഡൽഹിയിലുണ്ടായിരുന്ന കാലത്ത് അവിടത്തെ പ്രശസ്തമായ ക്ലാരിജ് ഹോട്ടൽ ബിൽ സന്ദർശിച്ചിരുന്നു. അതിന്റെ സ്മരണാർഥമാണ് തന്റെ കമ്പനിക്ക് ക്ലാരിജ് എന്നദ്ദേഹം പേരുനൽകിയത്.
ഏകദേശം 14000 കെട്ടിടങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. അപാർട്‌മെന്റുകൾ, റിട്ടയർമെന്റ് ഹോമുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ക്ലാരിജ് ഐക്കൺ റെസിഡൻഷ്യൽ ടവറും അദ്ദേഹത്തിന്റെ കമ്പനിയാണ് നിർമിച്ചത്. 469 അടിയാണ് ഇതിന്റെ ഉയരം.
കാനഡയിൽ തന്റെ ഭാഗ്യവും വളർച്ചയും കണ്ടെത്തിയ മറ്റൊരാൾ ഇ. പ്രേം വത്സയാണ്. ടൊറോന്റോ ആസ്ഥാനമായ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിങ് എന്ന കമ്പനി സ്ഥാപിച്ച പ്രേം വത്സ ഹൈദരാബാദിലാണു ജനിച്ചത്. സഹോദരൻ കാനഡയിലായതാണ് ഇങ്ങോട്ടേക്കെത്താൻ പ്രേമിനു പ്രചോദനമായത്. കാനഡയിലെത്തിയശേഷം വെസ്‌റ്റേൺ ഒന്റാരിയോ സർവകലാശാലയുടെ എംബിഎ പഠിച്ചു. കരിയറിന്റെ തുടക്കകാലത്ത് വീടുകൾ കയറി സാധനങ്ങൾ വിൽക്കുന്ന സെയിൽസ്മാനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റായി ജോലി ചെയ്തതാണ് സംരംഭകനാകാൻ പ്രേമിനെ പ്രേരിപ്പിച്ചത്.