അമ്മമലയാളം പഠിപ്പിച്ച് 50 ആണ്ടുകൾ; കളരിയിലെ വരുമാനം കൊണ്ട് മക്കളെ എൻജിനീയർമാരാക്കിയ സുലോചന ടീച്ചർ
നിലത്തെഴുതി ഹൃദയത്തിലുറയ്ക്കുന്ന അമ്മമലയാള ത്തിന്റെ നുറുങ്ങുകൾ നുകരാൻ ഇന്നും മണക്കാട് പ്ലാപ്പിള്ളിൽ വീട്ടിൽ എത്തുന്നവർ ഏറെ. മാതൃഭാഷ അധ്യാപനത്തിൽ 50 വർഷത്തിലേക്ക് കടക്കുകയാണ് നിലത്തെഴുത്ത് ആശാൻ കളരിയിലെ ആശാട്ടി കെ.എസ്.സുലോചന.

തൊടുപുഴ ∙ അരിയിൽ എഴുതുമ്പോൾ സ്വായത്താകുന്ന അറിവ്, മണലിൽ കൂടി എഴുതുന്നതോടെ ഉറയ്ക്കുമെന്ന തിനു തൊടുപുഴയിലെ സുലോചന ടീച്ചറുടെ എഴുത്താശാൻ കളരി അടിവരയിടുന്നു. അരനൂറ്റാണ്ടായി മാതൃഭാഷയുടെ മധുരം കുരുന്നുകൾക്ക് പകർന്നു കൊടുക്കാൻ തുടങ്ങിയിട്ട്. നിലത്തെഴുതി ഹൃദയത്തിലുറയ്ക്കുന്ന അമ്മമലയാള ത്തിന്റെ നുറുങ്ങുകൾ നുകരാൻ ഇന്നും മണക്കാട് പ്ലാപ്പിള്ളിൽ വീട്ടിൽ എത്തുന്നവർ ഏറെ. മാതൃഭാഷ അധ്യാപനത്തിൽ 50 വർഷത്തിലേക്ക് കടക്കുകയാണ് നിലത്തെഴുത്ത് ആശാൻ കളരിയിലെ ആശാട്ടി കെ.എസ്.സുലോചന.
കുട്ടികൾക്ക് അക്ഷരം പകർന്നു നൽകിയിരുന്ന അധ്യാപകനും പിതാവുമായിരുന്ന ശിവരാമൻ നായരുടെ അകാല വേർപാടിനു ശേഷം സുലോചനയുടെ സഹോദരി ഗോമതിയാണ് ആദ്യം ആശാട്ടി ആകുന്നത്. 1975ൽ സഹോദരി 26–ാം വയസ്സിൽ ശ്വാസകോശ അസുഖം മൂലം മരിച്ചപ്പോഴാണ് സുലോചന അറിവു പകരാൻ തുടങ്ങിയത്. അങ്ങനെ ഇന്നും തുടരുന്നു കുട്ടികളുമായുള്ള അക്ഷരക്കൂട്ട്.
ഹരിശ്രീ, അക്ഷരങ്ങൾ, കൂട്ടാക്ഷരങ്ങൾ എന്നിങ്ങനെ പഠിപ്പിച്ചു മലയാള മാസങ്ങൾ, കണക്കിന്റെ സംഖ്യ കളികളും പഠിപ്പിക്കും. പത്രം പെറുക്കി വായിച്ചു തുടങ്ങിച്ചിട്ടേ കളരിയിൽ നിന്ന് കുട്ടികളെ പുറത്തു വിടൂ എന്നത് സുലോചന ടീച്ചറുടെ വാശി. 1998ൽ ഭർത്താവ് ശശിധരന്റെ മരണശേഷം കളരിയിലെ വരുമാനം കൊണ്ടാണ് മക്കളായ ആശയെയും അനിലയെയും എൻജിനീറിങ് ബിരുദധാരികളാക്കിയത്. അങ്ങനെ ഇന്നും തുടരുകയാണ് മാതൃഭാഷ അധ്യാപനം.