മലയാളം പഠിച്ച് സർക്കാർ ജോലി നേടി; റാങ്ക് പ്രിയപ്പെട്ട അധ്യാപികയ്ക്ക് സമർപ്പിച്ച് ജിഷി
‘എന്റെ ലതിക ടീച്ചറിനാണു ഞാൻ ഈ റാങ്ക് സമർപ്പിക്കുന്നത്. ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയാത്ത എന്റെ പ്രിയ ടീച്ചർക്കുവേണ്ടിയാണീ നേട്ടം’–. ഹൈസ്കൂൾ ടീച്ചർ (മലയാളം) പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ആറാം റാങ്കിന്റെ ആഹ്ലാദത്തിലും ജിഷിയുടെ മനസ്സ് ഒരുപാടു കാലം പിറകോട്ടു സഞ്ചരിക്കുന്നു. അധ്യാപികയാകണമെന്ന
‘എന്റെ ലതിക ടീച്ചറിനാണു ഞാൻ ഈ റാങ്ക് സമർപ്പിക്കുന്നത്. ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയാത്ത എന്റെ പ്രിയ ടീച്ചർക്കുവേണ്ടിയാണീ നേട്ടം’–. ഹൈസ്കൂൾ ടീച്ചർ (മലയാളം) പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ആറാം റാങ്കിന്റെ ആഹ്ലാദത്തിലും ജിഷിയുടെ മനസ്സ് ഒരുപാടു കാലം പിറകോട്ടു സഞ്ചരിക്കുന്നു. അധ്യാപികയാകണമെന്ന
‘എന്റെ ലതിക ടീച്ചറിനാണു ഞാൻ ഈ റാങ്ക് സമർപ്പിക്കുന്നത്. ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയാത്ത എന്റെ പ്രിയ ടീച്ചർക്കുവേണ്ടിയാണീ നേട്ടം’–. ഹൈസ്കൂൾ ടീച്ചർ (മലയാളം) പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ആറാം റാങ്കിന്റെ ആഹ്ലാദത്തിലും ജിഷിയുടെ മനസ്സ് ഒരുപാടു കാലം പിറകോട്ടു സഞ്ചരിക്കുന്നു. അധ്യാപികയാകണമെന്ന
‘എന്റെ ലതിക ടീച്ചറിനാണു ഞാൻ ഈ റാങ്ക് സമർപ്പിക്കുന്നത്. ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയാത്ത എന്റെ പ്രിയ ടീച്ചർക്കുവേണ്ടിയാണീ നേട്ടം’–. ഹൈസ്കൂൾ ടീച്ചർ (മലയാളം) പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ആറാം റാങ്കിന്റെ ആഹ്ലാദത്തിലും ജിഷിയുടെ മനസ്സ് ഒരുപാടു കാലം പിറകോട്ടു സഞ്ചരിക്കുന്നു. അധ്യാപികയാകണമെന്ന പ്രചോദനത്തിന്റെ ആദ്യ പാഠം ജിഷിക്കു പകർന്നത് സ്കൂളിൽ മലയാളം പഠിപ്പിച്ച ലതിക ടീച്ചറാണ്. അന്നു കൊടുത്ത വാക്ക് വർഷങ്ങൾക്കുശേഷം നിറവേറ്റുമ്പോൾ പ്രിയപ്പെട്ട ഗുരുനാഥ ഇപ്പോൾ എവിടെയാണെന്നു പോലും ജിഷിക്ക റിയില്ല. വളരുമ്പോൾ മലയാളം അധ്യാപികയാ കണമെന്ന ലതിക ടീച്ചറുടെ ഉപദേശം ഹൃദയത്തിലേറ്റിയ ശിഷ്യ സെറ്റ്, നെറ്റ്, ജെആർഎഫ് യോഗ്യതാപരീക്ഷകളും ഡോക്ടറേറ്റും സ്വന്തമാക്കിക്കഴിഞ്ഞു.
വിജയമാക്കിയ പരാജയം
മലപ്പുറം സ്വദേശിയായ ജിഷി കോട്ടക്കുന്നി ന്മേലിന് കുട്ടിക്കാലംതൊട്ടേ അധ്യാപിക എന്ന സ്വപ്നം മനസ്സിലുണ്ടായി രുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ തിരിച്ചടിയുടെ പാഠങ്ങളാണു സമ്മാനിച്ചത്. അങ്കണവാടി അധ്യാപികയായ അമ്മയിൽനിന്നാണ് അധ്യാപനത്തിന്റെ ആദ്യപാഠം പഠിച്ചത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ബിഎഡിനും മലയാളം ഐച്ഛിക വിഷയമായി ജിഷി തിരഞ്ഞെടുത്തത് മലയാളം അധ്യാപികയാവുക എന്ന ലക്ഷ്യത്തോടെയാ യിരുന്നു. കോളജിൽ ഗസ്റ്റ് ലക്ചററായിരുന്ന ജിഷി കാലിക്കറ്റ് സർവകലാശാലയിൽ നിന്നു മലയാളത്തിൽ പിഎച്ച്ഡി നേടുകയും ചെയ്തു. പക്ഷേ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ജിഷിക്ക് ജോലി ഒരു അടിയന്തര ആവശ്യമായി മാറുകയായിരുന്നു.
സർക്കാർ ജോലി നേടാൻ ഈ പഠനമൊന്നും പോരെന്നു തിരിച്ചറിഞ്ഞതോടെ കണ്ണൂർ ബ്രില്യൻസ് കോളജിൽ പരിശീലനത്തിനു ചേർന്നു. 2013ൽ എഴുതിയ എച്ച്എസ്ടി പരീക്ഷയുടെ ലിസ്റ്റിൽ ഇടംനേടിയെങ്കിലും നിയമനം അകന്നുപോയി. പത്തു വർഷത്തിനു ശേഷം വീണ്ടും അതേ പരീക്ഷയിൽ റാങ്കിന്റെ തിളക്കത്തോടെയാണു ജിഷി ആ നിരാശ മായ്ച്ചത്. സ്വപ്നം കണ്ട ജോലി നേടിയെടുത്തതിനു പിന്നിൽ നീണ്ട കാലത്തെ കഠിനാധ്വാനവും തയാറെടുപ്പുകളുമുണ്ടെന്നു ജിഷി പറയുന്നു. കൊളീജിയറ്റ് പരീക്ഷ ഉൾപ്പെടെ കഴിയുന്നത്ര പരീക്ഷകളെഴുതിയതിന്റെ ഫലംകൂടിയായാണ് ജിഷി ഈ വിജയത്തെ കാണുന്നത്.
അധ്യാപികയുടെ പഠനം
പകൽ ഗെസ്റ്റ് ലക്ചററായി കോളജിൽ. രാത്രി വൈകുവോളം പിഎസ്‌സി ഉദ്യോഗാർഥിയായി പരിശീലനത്തിൽ – ഇതായിരുന്നു എച്ച്എസ്ടി റാങ്ക് ഉറപ്പിച്ച ജിഷിയുടെ ‘ടൈംടേബിൾ’. കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ഇലക്ട്രിഷ്യനായ ഭർത്താവ് ജയപ്രകാശും ഉറങ്ങാതെ ആ പഠനത്തിനു കൂട്ടിരിക്കാൻ തയാറായതും വിജയത്തിനു പ്രചോദനമായി. സമയക്കുറവായിരുന്നു പഠനം തുടങ്ങും മുൻപേ നേരിട്ട ഭീഷണി. അതു പരിഹരിക്കാൻ കൃത്യമായൊരു പഠനക്രമം തയാറാക്കിയാണു ജിഷി എച്ച്എസ്ടി ദൗത്യം തുടങ്ങിയത്. കൂടുതൽ പ്രയാസമുള്ള വിഷയങ്ങൾക്കു മുൻഗണന നൽകിയായിരുന്നു പഠനം. സിലബസിലെ ഓരോ ഭാഗവും പഠിച്ചുതീർക്കാനായി ‘ഡെഡ്‌ലൈൻ’ നിശ്ചയിച്ച് അതിനനുസരിച്ചു പഠനം മുന്നോട്ടുനീക്കി. ആഴ്ചയിൽ ഒരു ദിവസം പൂർണമായും റിവിഷനുവേണ്ടി മാറ്റിവച്ചു. സിലബസ് ഏകദേശം പഠിച്ചുതീർത്തെന്ന് ഉറപ്പാക്കിയതോടെ മാതൃകാപരീക്ഷകളിലായി ‘ഫോക്കസ്’. മുൻ വർഷ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയും മുൻപെഴുതിയ പരീക്ഷകളിലെ പിഴവുകൾ സ്വയം വിശകലനം ചെയ്തു
തിരുത്തിയും പരിശീലിച്ചതു വിജയത്തിൽ നിർണായകമായി. ഓരോ പരീക്ഷയിലും റാങ്ക് ലിസ്റ്റിൽ പിന്നിലായതിന്റെ കാരണം കണ്ടെത്തി മാർക്ക് നഷ്ടപ്പെട്ട പാഠഭാഗങ്ങൾക്കു പ്രത്യേകം ഊന്നൽ നൽകിയാണ് അടുത്ത പരീക്ഷയ്ക്കു തയാറെടുത്തത്. കോച്ചിങ് ക്ലാസിലെ കൂട്ടുകാർക്കൊപ്പമുള്ള കംബൈൻഡ് സ്റ്റഡിയും ഒഴിവുദിവസങ്ങളിലെ കോൺഫറൻസ് കോളുകളും സംശയങ്ങളടക്കം പരിഹരിക്കാൻ സഹായകമായി.