വീട്ടുകാരോടുപോലും പറയാതെ പരീക്ഷയെഴുതി; സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടി സിദ്ധാർഥ്
കൊച്ചി ∙ സിവിൽ സർവീസസ് പരീക്ഷയിൽ സിദ്ധാർഥ് രാംകുമാറിന്റെ നാലാം റാങ്ക് വീട്ടുകാർക്ക് സർപ്രൈസാണ്. ഐപിഎസ് പരിശീലനത്തിനായി ഹൈദരാബാദിലെ നാഷനൽ പൊലീസ് അക്കാദമിയിലുള്ള സിദ്ധാർഥ് ഇത്തവണ പരീക്ഷയെഴുതുന്ന കാര്യം വീട്ടുകാരോടുപോലും പറഞ്ഞിരുന്നില്ല. ദേശീയ തലത്തിൽ നാലാം റാങ്ക് എന്നു കേട്ടപ്പോൾ അതു സിദ്ധാർഥിനു

കൊച്ചി ∙ സിവിൽ സർവീസസ് പരീക്ഷയിൽ സിദ്ധാർഥ് രാംകുമാറിന്റെ നാലാം റാങ്ക് വീട്ടുകാർക്ക് സർപ്രൈസാണ്. ഐപിഎസ് പരിശീലനത്തിനായി ഹൈദരാബാദിലെ നാഷനൽ പൊലീസ് അക്കാദമിയിലുള്ള സിദ്ധാർഥ് ഇത്തവണ പരീക്ഷയെഴുതുന്ന കാര്യം വീട്ടുകാരോടുപോലും പറഞ്ഞിരുന്നില്ല. ദേശീയ തലത്തിൽ നാലാം റാങ്ക് എന്നു കേട്ടപ്പോൾ അതു സിദ്ധാർഥിനു തന്നെയാണോയെന്നു സംശയത്തിലായിരുന്നു വീട്ടുകാർ. ‘‘വിളിച്ചുനോക്കിയ ശേഷമാണ് സിദ്ധാർഥ് തന്നെയാണെന്ന് ഉറപ്പിച്ചത്’’– ഹൈക്കോടതിയിൽ അഭിഭാഷകനായ സഹോദരൻ ആദർശ് പറഞ്ഞു.
സിദ്ധാർഥിന്റെ അച്ഛൻ രാംകുമാർ നിലമ്പൂർ സ്വദേശിയും അമ്മ രതി കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയുമാണ്. വടുതല ചിന്മയ വിദ്യാലയത്തിലായിരുന്നു സിദ്ധാർഥിന്റെ സ്കൂൾ പഠനം. തുടർന്ന് തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിലെ ബിആർക് പഠന കാലത്ത് 2019 ൽ സിവിൽ സർവീസസ് എഴുതിയെങ്കിലും പ്രിലിമിനറി കടക്കാനായില്ല. 2020 ൽ ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് വിഭാഗത്തിൽ ജോലി ലഭിച്ചു. 2021 ൽ റാങ്ക് 181 ആയി. കഴിഞ്ഞ തവണ റാങ്ക് 121. ഇക്കുറി നാലാം ശ്രമത്തിൽ നാലാം റാങ്കോടെ ഐഎഎസിലേക്കു വഴി തുറക്കുന്നു.