ആദ്യശ്രമത്തിൽ 93–ാം റാങ്കോടെ സിവിൽ സർവീസ് നേടി ആനി
ആദ്യ ശ്രമത്തിൽ തന്നെ 93-ാം റാങ്ക് നേടിയതിന്റെ ത്രില്ലിലാണ് ആനി ജോർജ്. ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും നൂറിൽ താഴെ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആനി പറഞ്ഞു.

ആലക്കോട് (കണ്ണൂർ) ∙ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് നേടിയതിന്റെ ത്രില്ലിലാണ് ആനി ജോർജ്. ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും നൂറിൽ താഴെ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആനി പറഞ്ഞു. പഞ്ചായത്ത് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ കാർത്തികപുരം എരിത്വാമടയിലെ ഓലിക്കുന്നേൽ ഒ.എം.ജോർജിന്റെയും അധ്യാപികയായ സാലിയുടെയും മകളാണ് ആനി ജോർജ്. ആലക്കോട് സെന്റ് മേരീസ്, ശ്രീകണ്ഠപുരം മേരിഗിരി സ്കൂളുകളിലെ പഠനശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നു ബിഎസ്‌സി സുവോളജി. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽനിന്നു പിജി.