ഡിസൈൻ അഭിരുചി പരീക്ഷ: റാങ്ക് കൊയ്ത് മലയാളികൾ
ഡിസൈൻ ബിരുദ പ്രവേശനത്തിനു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന പ്രവേശനപരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഡിഎടി) അഖിലേന്ത്യാ തലത്തിൽ രണ്ടും മൂന്നും നാലും റാങ്കുകൾ എറണാകുളം സ്വദേശികളായ മരിയ സാജൻ, ലക്ഷ്മിപ്രിയ സുനിൽ, ക്രിസ്റ്റ ഷിബു എന്നിവർ നേടി. ആദ്യ ശ്രമത്തിൽതന്നെ നൂറിൽ 73.30 സ്കോർ നേടിയാണ് മരിയ സാജൻ രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

കൊച്ചി ∙ ഡിസൈൻ ബിരുദ പ്രവേശനത്തിനു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന പ്രവേശനപരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഡിഎടി) അഖിലേന്ത്യാ തലത്തിൽ രണ്ടും മൂന്നും നാലും റാങ്കുകൾ എറണാകുളം സ്വദേശികളായ മരിയ സാജൻ, ലക്ഷ്മിപ്രിയ സുനിൽ, ക്രിസ്റ്റ ഷിബു എന്നിവർ നേടി. ആദ്യ ശ്രമത്തിൽതന്നെ നൂറിൽ 73.30 സ്കോർ നേടിയാണ് മരിയ സാജൻ രണ്ടാം റാങ്ക് സ്വന്തമാക്കിയത്. ഐഐടി ബോംബെയിൽ ഇന്ററാക്ടീവ് ഡിസൈനിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ചേച്ചി ഇവാനയുടെ പാത പിന്തുടർന്ന് അഹമ്മദാബാദ് എൻഐഡിയിൽ ഇന്ററാക്ടീവ് ഡിസൈൻ കോഴ്സ് പഠിക്കാനാണു മരിയയ്ക്കു താൽപര്യം. വാട്ടർ മെട്രോയിൽ ചീഫ് ഓപറേറ്റിങ് ഓഫിസറായ കാക്കനാട് പള്ളിവാതിക്കൽ സാജൻ പി.ജോണിന്റെയും സൂസന്റെയും മകളാണ്.
മൂന്നാം റാങ്ക് നേടിയ ലക്ഷ്മിപ്രിയ സുനിലും (സ്കോർ 72.80) ആദ്യ ശ്രമത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. വൈറ്റില പൊന്നുരുന്നി നടുപറമ്പിൽ സുനിൽകുമാർ– ധന്യ ദമ്പതികളുടെ മകളാണ്. പ്രോഡക്ട് ഡിസൈൻ കോഴ്സാണ് ലക്ഷ്യം. പനമ്പിള്ളി നഗർ ഇൻഫ്രാ വൈറ്റ്ഹാൾ ഫ്ലാറ്റിൽ താമസിക്കുന്ന ഷിബു സെബാസ്റ്റ്യൻ–ജെസി ദമ്പതികളുടെ മകളാണ് ക്രിസ്റ്റ. രണ്ടാമത്തെ ശ്രമത്തിലാണ് നാലാം റാങ്ക് (സ്കോർ 71.70) നേട്ടം. അഹമ്മദാബാദ് എൻഐഡിയിൽ ഫാഷൻ കമ്യൂണിക്കേഷൻ കോഴ്സ് പഠിക്കാനാണ് ആഗ്രഹം.