ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും ഗവേഷകനുമായ ഡോ.ജയൻ തോമസിന് ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം. 

യുഎസ് ആഭ്യന്തരമന്ത്രാലയവും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. യുഎസിലെ മികവു തെളിയിച്ച ശാസ്ത്രജ്ഞർ, പ്രഫസർമാർ, ഗവേഷകർ, കലാപ്രവർത്തകർ തുടങ്ങിയവർക്ക് മറ്റു രാജ്യങ്ങളിൽ ശാസ്ത്ര സാങ്കേതികവിദ്യയുൾപ്പെടെ വിവിധ രംഗങ്ങളിൽ പദ്ധതി രൂപീകരണത്തിനും മേൽനോട്ടത്തിനും സഹകരണാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കുന്നതിനും അവസരമൊരുക്കുകയുമാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. 

ഇതിന്റെ ഭാഗമായി ജൂലൈ മൂന്നിന് ഇന്ത്യയിലെത്തുന്ന ജയൻ തോമസ് കൊച്ചി എസ്‌സിഎംഎസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. നാനോടെക്നോളജി മേഖലയിൽ ശ്രദ്ധേയ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ഡോ.ജയൻ തോമസ് കൊച്ചി സർവകലാശാലയിൽ നിന്നാണ് കെമിസ്ട്രി/ മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി നേടിയത്.

English Summary:

Dr. Jayan Thomas Awarded Prestigious Fulbright Specialist Award for Groundbreaking Nanotechnology Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com