ഒരേ ലക്ഷ്യം മുന്നിൽക്കണ്ട് അഞ്ചു പേർ ചേർന്നു നടത്തിയ ‘പഠനാന്വേഷണ’മാണു പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലെ ഒന്നാം റാങ്കിനെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽ രാജിന്റെ ‘കസ്റ്റഡിയിൽ’ എത്തിച്ചത്. അതുലിന്റെ കംബൈൻഡ് സ്റ്റഡി സംഘത്തിലെ എല്ലാവരും എസ്ഐ ലിസ്റ്റിൽ മികച്ച റാങ്കുകൾ നേടിയെന്ന തിളക്കം കൂടിയുണ്ട് ഈ

ഒരേ ലക്ഷ്യം മുന്നിൽക്കണ്ട് അഞ്ചു പേർ ചേർന്നു നടത്തിയ ‘പഠനാന്വേഷണ’മാണു പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലെ ഒന്നാം റാങ്കിനെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽ രാജിന്റെ ‘കസ്റ്റഡിയിൽ’ എത്തിച്ചത്. അതുലിന്റെ കംബൈൻഡ് സ്റ്റഡി സംഘത്തിലെ എല്ലാവരും എസ്ഐ ലിസ്റ്റിൽ മികച്ച റാങ്കുകൾ നേടിയെന്ന തിളക്കം കൂടിയുണ്ട് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേ ലക്ഷ്യം മുന്നിൽക്കണ്ട് അഞ്ചു പേർ ചേർന്നു നടത്തിയ ‘പഠനാന്വേഷണ’മാണു പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലെ ഒന്നാം റാങ്കിനെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽ രാജിന്റെ ‘കസ്റ്റഡിയിൽ’ എത്തിച്ചത്. അതുലിന്റെ കംബൈൻഡ് സ്റ്റഡി സംഘത്തിലെ എല്ലാവരും എസ്ഐ ലിസ്റ്റിൽ മികച്ച റാങ്കുകൾ നേടിയെന്ന തിളക്കം കൂടിയുണ്ട് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേ ലക്ഷ്യം മുന്നിൽക്കണ്ട് അഞ്ചു പേർ ചേർന്നു നടത്തിയ ‘പഠനാന്വേഷണ’മാണു പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലെ ഒന്നാം റാങ്കിനെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽ രാജിന്റെ ‘കസ്റ്റഡിയിൽ’ എത്തിച്ചത്. അതുലിന്റെ കംബൈൻഡ് സ്റ്റഡി സംഘത്തിലെ എല്ലാവരും എസ്ഐ ലിസ്റ്റിൽ മികച്ച റാങ്കുകൾ നേടിയെന്ന തിളക്കം കൂടിയുണ്ട് ഈ പഠനക്കൂട്ടിന്! സർക്കാർ സർവീസിൽ ചേർന്ന ശേഷമായിരുന്നു എസ്ഐയുടെ ഇരട്ടനക്ഷത്രം പതിച്ച കാക്കിക്കുപ്പായം ലക്ഷ്യമിട്ട് കൂട്ടുകാർക്കൊപ്പം അതുൽ ചേർന്നത്. അതുൽ രാജിനെത്തേടി ഒന്നാം റാങ്ക് എത്തുന്നത് ഇതാദ്യമല്ല. മലപ്പുറം (എംഎസ്പി) ജില്ലയിലെ മുൻ പൊലീസ് സിവിൽ ഓഫിസർ റാങ്ക് ലിസ്റ്റിലെ ഒന്നാമനാണ് തുടർപഠനത്തിലൂെട ‘പ്രമോഷൻ’ കിട്ടി സംസ്ഥാനതല എസ്ഐ തസ്തികയിൽ ഒന്നാമനാകുന്നത്! കോഴിക്കോട് ജില്ലയിലെലാസ്റ്റ് ഗ്രേഡ് സർവന്റ് ആറാം റാങ്ക്, ബവ്കോ എൽഡി ക്ലാർക്ക് 87-ാം റാങ്ക് എന്നീ മിന്നും വിജയങ്ങളും അതുൽ സ്വന്തമാക്കിയിരുന്നു. കായികതാരം കൂടിയായ അതുൽ രാജ്,വെയ്‌റ്റ് ലിഫ്റ്റിങ്ങിൽ സംസ്ഥാനതലത്തിലും സർവകലാശാലാ തലത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. കൊയിലാണ്ടി നടുവത്തൂർ ചെറുവത്ത് ഹൗസിൽ പി.രാജീവന്റെയും വി. രജനിയുടെയും മകനാണ് ഇരുപത്തഞ്ചുകാരനായ സി.അതുൽ രാജ്. ഇപ്പോൾ കൊയിലാണ്ടി സബ് ട്രഷറിയിൽ ഓഫിസ് അറ്റൻഡന്റാണ് അതുൽ.

വിജയം ഉറപ്പിച്ച കൂട്ട്
ബാലുശ്ശേരി ശ്രീഗോകുലം ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു ഗണിത ശാസ്ത്ര ത്തിൽ ബിരുദം നേടിയ ശേഷമാണ് അതുൽ രാജ് പിഎസ്‌സി പരീക്ഷാപരിശീല നത്തിലേക്കു കടന്നത്. കൊയിലാണ്ടി പെഗാസസ് പിഎസ്‌സി കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം. ജോലിക്കു ശേഷം ലഭിക്കുന്ന സമയം മാത്രമാണ് എസ്ഐ തയാറെടുപ്പി നായി അതുൽ വിനിയോഗിച്ചത്. സബ് ഇൻസ്പെക്ടർ പ്രിലിമിനറി പരീക്ഷാ സമയത്തു ഫറോക്ക് സബ് ട്രഷറിയിലായി രുന്നു ജോലി. പെഗാസസിന്റെ ക്ലാസ് റൂമുകളിലൊന്നാ ണ് നവനീത്, സിദ്ധാർഥ്, അനുരാഗ്, മിഥുൻ എന്നീ സുഹൃത്തുക്കളുമായി ചേർന്നുള്ള കംബൈൻഡ് സ്റ്റഡിക്കും വേദിയായത്. വൈകിട്ട് 6 മുതൽ 10 വരെയായിരുന്നു കംബൈൻഡ് സ്റ്റഡി. പ്രിലിമിനറി പരീക്ഷ ജയിച്ച ശേഷം മെയിൻ പരീക്ഷാപരിശീലന ത്തിനായി 3 മാസം ജോലിയിൽ നിന്ന് അവധിയെടു ത്തു. മറ്റു പരിപാടികൾക്കെ ല്ലാം അവധി നൽകി ഫുൾ ടൈം പരീക്ഷാ പരിശീലനമായിരുന്നു ആ ദിവസങ്ങളിൽ. രാവിലെ 8 മുതൽ രാത്രി 10 വരെ നീണ്ടു അതുലിന്റെയും കൂട്ടുകാരുടെയും പഠനക്കൂട്ടം. പല ദിവസങ്ങളിലും പഠിച്ചു പഠിച്ച് അവിടെത്തന്നെ കിടന്നുറങ്ങി. പെഗാസസിലെ അധ്യാപകരുടെ വലിയ പിന്തുണയും തയാറെ ടുപ്പിൽ ലഭിച്ചിരുന്നു. മറ്റു തസ്തികകൾക്കായി പരീക്ഷാ പരിശീലനം നടത്തുന്നവരും കം ബൈൻഡ് സ്റ്റഡി സൗകര്യം പ്രയോജനപ്പെടുത്താ നെത്താറുണ്ട്. 

ADVERTISEMENT

സ്വന്തം പഠനവഴിയിൽ
പിഎസ്‌സി വഴി ജോലി തേടുന്നവരോടു അതുലിനു പറയാനുള്ളതു സ്വന്തം അനുഭവത്തിലൂടെ തെളിച്ച വിജയ രഹസ്യം തന്നെയാണ്. പിഎസ്‌സി പഠനത്തിന്റെ തുടക്കം ഏതെങ്കിലും കോച്ചിങ് സെന്ററിലൂടെത്തന്നെയാകണമെന്നാണ് അതുലിന്റെ പക്ഷം. പിഎസ്‌സി രീതികൾ സംബന്ധിച്ച വ്യക്തതയാർന്നൊരു ചിത്രം കോച്ചിങ് സെന്ററിലൂടെ ലഭിക്കുമെന്നതു പഠനത്തിനു നല്ലൊരു അടിത്തറയാകും. പഠനം ഏറെ മുന്നോട്ടുപോയ ശേഷം സ്വന്തം നിലയ്ക്കുള്ള തയാറെടുപ്പുകൾ മതിയാകും. കിട്ടുന്ന സമയം നന്നായി പ്രയോജനപ്പെടുത്തുക. ഒരേ ലക്ഷ്യം പിന്തുടരുന്ന കൂട്ടുകാരുണ്ടെങ്കിൽ അവർക്കൊപ്പം ചേർന്നുള്ള കംബൈൻഡ് സ്റ്റഡി വിജയം ഉറപ്പിക്കുമെന്നാണ് അതുലിന്റെ വാക്ക്.

‘‘ഫലം എന്താകുമെന്ന ചിന്തകളുമായി പിഎസ്സി പരിശീലനത്തിന് ഇറങ്ങരുത്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ മത്സരിക്കുന്ന പരീക്ഷകളിൽ എനിക്ക് കട്ട് ഓഫ് മാർക്ക് കടക്കാനാകുമോ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ കഴിയുമോ, ജോലി ലഭിക്കുമോ തുടങ്ങിയ ആശങ്കകളൊ ക്കെ മാറ്റിവച്ച് ‘മാക്സിമം എഫർട്ട്’ എടുത്തുതന്നെ പഠിക്കുക. പരീക്ഷാ തീയതി പ്രഖ്യാപിച്ചാൽ പിന്നെ രണ്ടോ മൂന്നോ മാസമാകും പരിശീലനത്തിന് അവസരം ലഭിക്കുക. ശ്രദ്ധ അകറ്റുന്ന കാര്യങ്ങൾക്കെല്ലാം അവധി നൽകി അത്രയും സമയം നന്നായി അധ്വാനിക്കുക. ഫലം താനേ വരും’’.

തൊഴിൽവീഥി ഒരുക്കിയ മാതൃക
കംബൈൻ സ്റ്റഡിക്കായി അതുലും സംഘവും പ്രധാനമായും ഉപയോഗപ്പെടു ത്തിയത് തൊഴിൽവീഥിയാണ്. തൊഴിൽവീഥിയിലെ പരീക്ഷാപരിശീലന ങ്ങൾ ഉപയോഗിച്ച് എല്ലാ ആഴ്ചയും സ്വന്തം നിലയ്ക്കൊരു പരീക്ഷ നടത്തുമായിരുന്നു. പിഎസ്സി പരീക്ഷകളുടെ സിലബസും ട്രെൻഡും അടിസ്ഥാനമാക്കി തൊഴിൽവീഥി പ്രസിദ്ധീകരിക്കുന്ന മോക്ടെസ്റ്റുകളും സ്ഥിരമായി ‘സോൾവ്’ ചെയ്തു നോക്കി. സിപിഒ, എസ്ഐ എന്നിവയുടെ ചോദ്യപേപ്പറുകളിൽ ഊന്നൽ നൽകിയായിരുന്നു പഠനം. യൂണിഫോം തസ്തികകളുടെ തയാറെടുപ്പിനായി തൊഴിൽവീഥി പ്രസിദ്ധീകരിച്ച സ്പെഷൽ ടോപിക്സ് ചോദ്യങ്ങൾ ഏറെ പ്രയോജനകരമായെന്ന് അതുൽ വ്യക്തമാക്കുന്നു. തൊഴിൽ വീഥിയിലെ ഒട്ടേറെ ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷയിലും കടന്നുവന്നത് ഗുണം ചെയ്തു.

English Summary:

From Office Attendant to Top Police Rank: The Inspiring Journey of Atul Raj and His Study Group

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT