അറുപത്തെട്ടാം വയസ്സിൽ 3 പിജികളും എംഫിലും പിഎച്ച്ഡിയും; പഠിക്കാൻ വേണ്ടി ജോലി നേടിയ ഷാലറ്റ്
കൊല്ലം ∙ ഇരുപതാം വയസ്സിൽ പിജി പഠിക്കാൻ മധ്യപ്രദേശിലേക്കു പോയ കൊല്ലം തങ്കശ്ശേരി സ്വദേശിനി ഷാലറ്റ് ഡിക്സണ് തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ അൻപതു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. അന്നു മോഹിച്ചത് ഒരു ബിരുദാനന്തര ബിരുദമാണെങ്കിൽ ഇന്ന് അറുപത്തെട്ടാം വയസ്സിൽ 3 പിജികളും എംഫിലും പിഎച്ച്‌ഡിയും സ്വന്തം. ജോലി

കൊല്ലം ∙ ഇരുപതാം വയസ്സിൽ പിജി പഠിക്കാൻ മധ്യപ്രദേശിലേക്കു പോയ കൊല്ലം തങ്കശ്ശേരി സ്വദേശിനി ഷാലറ്റ് ഡിക്സണ് തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ അൻപതു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. അന്നു മോഹിച്ചത് ഒരു ബിരുദാനന്തര ബിരുദമാണെങ്കിൽ ഇന്ന് അറുപത്തെട്ടാം വയസ്സിൽ 3 പിജികളും എംഫിലും പിഎച്ച്‌ഡിയും സ്വന്തം. ജോലി നേടാൻ വേണ്ടി പഠനം എന്ന സങ്കൽപം തിരുത്തിയെഴുതുന്ന ഷാലറ്റ്, താൻ ജോലി ചെയ്തത് പഠിക്കാൻ വേണ്ടിയാണെന്നു പറയും. പഠിക്കാൻ പ്രായമോ പദവിയോ തടസ്സമല്ലെന്നും.
പൂർത്തിയാകാത്ത സ്വപ്നം
കൊല്ലം ഫാത്തിമമാതാ നാഷനൽ കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ ഷാലറ്റ് മധ്യപ്രദേശിൽ പിജിക്കു ചേരാനായി പോയി. എന്നാൽ പൂർത്തിയാക്കാനാകാതെ തിരികെ പോരേണ്ടിവന്നു. പിന്നീട് ബിഎഡ് പൂർത്തിയാക്കി അധ്യാപികയായി. പല സ്കൂളുകളിലായി മുപ്പതോളം വർഷം അധ്യാപനം. വർഷങ്ങളോളം കെമിസ്ട്രിയുടെ പാഠപുസ്തകങ്ങൾ പഠിപ്പിച്ച ഷാലറ്റ് അൻപതാം വയസ്സിൽ സ്വന്തം പാഠപുസ്തകങ്ങൾ വീണ്ടും കയ്യിലെടുക്കുകയായിരുന്നു. രസതന്ത്രത്തിൽ വിദൂരവിദ്യാഭ്യാസം സാധിക്കാത്തതിനാൽ സ്വപ്നം മറ്റു വിഷയങ്ങളിലേക്ക് മാറ്റി.
മൂന്നു പിജിയും പിഎച്ച്ഡിയും
2007ൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ഇംഗ്ലിഷ്, 2015 ൽ മേഘാലയ ഷില്ലോങ്ങിലെ മാർട്ടിൻ ലൂതർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്‍സി ഇൻ കൗൺസലിങ് സൈക്കോളജി, 2016ൽ കമ്യൂണിറ്റി മെന്റൽ ഹെൽത്തിൽ എംഫിൽ. 2019ൽ ഇഗ്നോയിൽ നിന്ന് എംഎസ്‌സി കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി. 2021 മുതൽ ഗവേഷണം. ഇക്കൊല്ലം മാർട്ടിൻ ലൂതർ ക്രിസ്ത്യൻ യൂനിവേഴ്സിറ്റിയിൽ നിന്ന് കൗൺസലിങ് സൈക്കോളജിയിൽ പിഎച്ച്ഡി. 2007ലെ ദേശീയ അധ്യാപക അവാർഡ്, ഇന്നവേറ്റിവ് ടീച്ചിങ് മെതേഡിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം എന്നിവ നേടി. ഒട്ടേറെ ശാസ്ത്ര നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്. തങ്കശ്ശേരി ഷെസിൽ വീട്ടിൽ ഡിക്സൺ സക്കറിയയാണ് ഭർത്താവ്. മക്കൾ: പരേതരായ ഡ്യൂബോർൺ ചാൾസ്, ഷാരിൻ സി.ഡിക്സൺ.ദീർഘകാലത്തെ രസതന്ത്രം അധ്യാപനത്തിനു ശേഷം 2017 മുതൽ കൊല്ലം നവ്ദീപ് പബ്ലിക് സ്കൂളിൽ അക്കാദമിക് കൗൺസിലറായി ജോലി ചെയ്യുന്ന ഷാലറ്റ് പറയുന്നു: ‘മനുഷ്യമനസ്സുകളെ അറിയാൻ ശ്രമിക്കുന്നതും മറ്റൊരു രസതന്ത്രമാണ്.’