വർഷം 1949. സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യയെന്ന യുവരാജ്യം പ്രതിസന്ധികളിൽ ഉഴലുന്ന കാലം. യുപിഎസ്‌സി പരീക്ഷയിലൂടെ സിവിൽ സർവീസിലേക്ക് കടക്കാൻ ആഗ്രഹിച്ച ചൊനിര ബെല്ലിയപ്പ മുത്തമ്മ എന്ന യുവതി നേരിട്ട വെല്ലുവിളികൾ ഏറെയായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന വിദേശകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 1949. സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യയെന്ന യുവരാജ്യം പ്രതിസന്ധികളിൽ ഉഴലുന്ന കാലം. യുപിഎസ്‌സി പരീക്ഷയിലൂടെ സിവിൽ സർവീസിലേക്ക് കടക്കാൻ ആഗ്രഹിച്ച ചൊനിര ബെല്ലിയപ്പ മുത്തമ്മ എന്ന യുവതി നേരിട്ട വെല്ലുവിളികൾ ഏറെയായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന വിദേശകാര്യ സർവീസിലേക്കായിരുന്നു മുത്തമ്മ പ്രവേശനം ആഗ്രഹിച്ചത്.

1924 ജനുവരി 24ന് കൂർഗിലെ വിരാജ്പെട്ടിലാണ് മുത്തമ്മ ജനിച്ചത്. വിവേചനത്തിന്‍റെ കയ്പേറിയ അനുഭവങ്ങളാണ് മുത്തമ്മ നേരിട്ടത്. ‘സ്ത്രീകൾക്ക് അനുയോജ്യമല്ല വിദേശകാര്യ സർവീസ്’ എന്ന അഭിപ്രായത്തോട് യോജിക്കാൻ മുത്തമ്മ തയാറായില്ല. പിന്മാറാതെ പോരാടിയ  മുത്തമ്മ 1949ൽ ഇന്ത്യയിലെ ആദ്യ വനിതാ ഐഎഫ്‌എസ് ഓഫിസറായി ചരിത്രം സൃഷ്ടിച്ചു. വിവാഹിതയായാൽ ജോലി ഉപേക്ഷിക്കണമെന്ന കരാറിൽ ഒപ്പിടേണ്ടി വന്നിട്ടും മുത്തമ്മ പതറിയില്ല. (ഈ നിയമം പിന്നീട് മാറി) യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഇന്ത്യയുടെ അഭിമാന ധ്വജം പാറിച്ചു.

സിവിൽ സർവീസിലെ ലിംഗ വിവേചനത്തിനെതിരെ പോരാടിയ ചരിത്രവും മുത്തമ്മയ്ക്കുണ്ട്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ മൂന്നംഗ ഡിവിഷൻ ബെഞ്ച് കേസിൽ വാദം കേൾക്കുകയും സർക്കാർ സർവീസിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുള്ള നടപടികളെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഈ വിധി, ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു നാഴികക്കല്ലായി. ഈ പോരാട്ടത്തിൽ വിജയിച്ച മുത്തമ്മ, ഇന്ത്യയുടെ ആദ്യ വനിതാ അംബാസഡർ എന്ന നേട്ടം സ്വന്തമാക്കി. ഹംഗറി, ഘാന, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 32 വർഷത്തെ സേവനത്തിനു ശേഷം 1982 ലാണ് മുത്തമ്മ വിരമിച്ചത്. വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായിരുന്ന മുത്തമ്മ, നിരായുധീകരണ കമ്മീഷൻ അംഗം, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായി. കോടവ പാചകരീതിയെക്കുറിച്ചുള്ള പുസ്തകം മുതൽ "Slain by the System: India’s Real Crisis" എന്ന, പണ്ഡിതോചിതമായ ലേഖന സമാഹാരം വരെ രചിച്ചു. 2009 ഒക്ടോബർ 14ന് 85–ാം വയസ്സിൽ അന്തരിച്ചു.