എസ്ബി കോളജിൽ ബർക്ക്നോവയ്ക്ക് തുടക്കമായി
കോട്ടയം ∙ ചങ്ങനാശേരി എസ്ബി കോളജിലെ എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 28 ാമത് നാഷനൽ മാനേജ്മെന്റ് ഫെസ്റ്റായ ബർക്ക്നോവയ്ക്ക് തുടക്കമായി. രാവിലെ 10.30 നു കോളേജിലെ ആർച്ച് ബിഷപ് കാവുകാട്ട് ഹാളിൽ നടന്ന സമ്മേളനത്തിൽ ലേബർ റിഫോം അഡിഷനൽ ചീഫ് സെക്രട്ടറി എം.പി.ജോസഫ്

കോട്ടയം ∙ ചങ്ങനാശേരി എസ്ബി കോളജിലെ എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 28 ാമത് നാഷനൽ മാനേജ്മെന്റ് ഫെസ്റ്റായ ബർക്ക്നോവയ്ക്ക് തുടക്കമായി.
രാവിലെ 10.30 നു കോളേജിലെ ആർച്ച് ബിഷപ് കാവുകാട്ട് ഹാളിൽ നടന്ന സമ്മേളനത്തിൽ ലേബർ റിഫോം അഡിഷനൽ ചീഫ് സെക്രട്ടറി എം.പി.ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തും നിന്നായി 300 ഓളം വിദ്യാർഥികളാണ് എട്ട് ഇവന്റുകളിൽ മത്സരിക്കുന്നത്.
ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് ഇവന്റുകൾ എന്നിവയാണ് പ്രധാന ഇനങ്ങൾ.
കോർപറേറ്റ് വോക് ഇവന്റ് വ്യാഴാഴ്‌ചയും സിങ്ക്രണൈസേഷൻ ഡാൻസ് ഇവന്റ് വെള്ളിയാഴ്ചയും മറ്റു ഇവന്റുകൾ രണ്ടു ദിവസങ്ങളിലായും നടക്കും. എല്ലാ വിഭാഗങ്ങളിലുമായി വിജയികൾക്ക് രണ്ടുലക്ഷം രൂപയാണ് ലഭിക്കുക.
ബർക്ക്നോവയുടെ പ്രധാന സ്പോൺസർ ജൂബീറിച്ചും സഹസ്പോൺസർമാർ തോപ്പിൽ ജ്വല്ലേഴ്‌സും സിഎസ്‌ബി ബാങ്കുമാണ്.