ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജിന് നാക് എ ഗ്രേഡിന്റെ തിളക്കം
ചങ്ങനാശേരി ∙ ക്രിസ്തുജ്യോതി കോളജിനു നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ ഗ്രേഡ്. 3.17 ഗ്രേഡ് പോയിന്‍റോടെയാണ് നേട്ടം. ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് ഗുണനിലവാരം നിർണയിക്കുന്നതിനു യുജിസി നിയോഗിക്കുന്ന സമിതിയാണ് മൂല്യനിർണയം നടത്തുന്നത്. കോട്ടയം ജില്ലയിലെ സ്വാശ്രയ കോളജുകളില്‍

ചങ്ങനാശേരി ∙ ക്രിസ്തുജ്യോതി കോളജിനു നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ ഗ്രേഡ്. 3.17 ഗ്രേഡ് പോയിന്‍റോടെയാണ് നേട്ടം. ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് ഗുണനിലവാരം നിർണയിക്കുന്നതിനു യുജിസി നിയോഗിക്കുന്ന സമിതിയാണ് മൂല്യനിർണയം നടത്തുന്നത്. കോട്ടയം ജില്ലയിലെ സ്വാശ്രയ കോളജുകളില്‍ ഉയര്‍ന്ന ഗ്രേഡ് പോയിന്‍റ് നേടിയ കോളജുകളില്‍ ക്രിസ്തുജ്യോതിയും എത്തി.
നാക് പ്രധാനമായും ഏഴു മാനദണ്ഡങ്ങളെ മുന്‍ നിര്‍ത്തിയാണ് കോളജുകളുടെ പ്രവര്‍ത്തനമികവ് കണക്കാക്കുന്നത്. വിദ്യാർഥികളുടെ പഠനനിലവാരത്തിലുള്ള വളര്‍ച്ച, കലാലയത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍, പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ്, വിദ്യാർഥി ക്ഷേമത്തിനുതകുന്ന മാത്യകാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിൽ കൈവരിച്ച നേട്ടങ്ങളാണ് ഉയര്‍ന്ന ഗ്രേഡിന് കലാലയത്തെ അര്‍ഹമാക്കിയത്.
ഡിസംബർ 21, 22 തീയതികളില്‍ നാക് വിദഗ്ധ സമിതി അംഗങ്ങളായ ഡോ.രവികുമാര്‍ ചിറ്റ്നിസ് (വൈസ്ചാന്‍സലര്‍, പുണെ എംഐടി സർവകലാശാല), ഡോ.ശരവണ സെല്‍വന്‍ (പ്രഫസര്‍, ഭാരതിയാര്‍ സർവകലാശാല), ഡോ.ഖുര്‍ഷിത് അഹമ്മദ് ഖാന്‍ (പ്രിന്‍സിപ്പല്‍, ജമ്മു കശ്മീർ ഇസ്‌ലാമിക് സർവകലാശാല) എന്നിവര്‍ സന്നിഹിതരായിരുന്നു.
പൂര്‍വവിദ്യാർഥി സമ്മേളനം, മാതാപിതാക്കളുടെ സംഗമം, പ്രദര്‍ശനങ്ങള്‍, യോഗ, കലാപരിപാടികള്‍ എന്നിവ നാക് സംഘത്തിന്‍റെ സന്ദര്‍ശന സമയത്ത് നടത്തി. കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്നവേഷന്‍ ലാബിന്‍റെ പ്രവര്‍ത്തനങ്ങളെ നാക് പിയര്‍ ടീമംഗങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു.
കോളജ് മാനേജര്‍ റവ.ഡോ.തോമസ് കല്ലുകളം സിഎംഐ, പ്രിന്‍സിപ്പല്‍ റവ.ഡോ.ജോഷി ചീരാംകുഴി സിഎംഐ, അഡ്മിനിസ്ട്രേറ്റര്‍ റവ. ഫാ. അഖില്‍ കാരിക്കത്തറ സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് ആന്‍റണി, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. അനു ആന്‍റണി എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും ചേര്‍ന്നു നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ക്രിസ്തുജ്യോതി കോളജിനെ ഈ മികവിലെത്തിച്ചത്.