അധ്യാപകർക്കിനി കൂടുതൽ സ്മാർട്ടാകാം: ചാറ്റ് ജിപിടിയിൽ പരിശീലനവുമായി വെറ്ററിനറി സർവകലാശാല
അധ്യാപകർ സ്മാർട്ടാകുന്ന ക്ലാസ്റൂമുകളാണ് യഥാർഥത്തിൽ സ്മാർട് ക്ലാസ് റൂമുകൾ. ലോകമെമ്പാടുമുള്ള അധ്യാപകർക്ക് ‘യുദ്ധം’ ചെയ്യേണ്ടി വരുന്നത് പലപ്പോഴും കുട്ടികളുടെ വാട്സാപ്, ഇൻസ്റ്റഗ്രാം ഉപയോഗത്തോടാണ്. അവരെ ക്ലാസ് മുറികളിൽ തിരിച്ചെത്തിക്കണമെങ്കിൽ അധ്യാപന – പഠന രീതികൾ കുട്ടികളെ ആകർഷിക്കുന്ന വിധത്തിലാവണം.

അധ്യാപകർ സ്മാർട്ടാകുന്ന ക്ലാസ്റൂമുകളാണ് യഥാർഥത്തിൽ സ്മാർട് ക്ലാസ് റൂമുകൾ. ലോകമെമ്പാടുമുള്ള അധ്യാപകർക്ക് ‘യുദ്ധം’ ചെയ്യേണ്ടി വരുന്നത് പലപ്പോഴും കുട്ടികളുടെ വാട്സാപ്, ഇൻസ്റ്റഗ്രാം ഉപയോഗത്തോടാണ്. അവരെ ക്ലാസ് മുറികളിൽ തിരിച്ചെത്തിക്കണമെങ്കിൽ അധ്യാപന – പഠന രീതികൾ കുട്ടികളെ ആകർഷിക്കുന്ന വിധത്തിലാവണം. ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങളുപയോഗിച്ച് ക്ലാസുകൾ കൂടുതൽ സൃഷ്ടിപരമാക്കാൻ കഴിയും. അധ്യാപകർക്ക് ഇത്തരമൊരു പരിശീലനമൊരുക്കിയിരിക്കുകയാണ് മണ്ണുത്തി വെറ്ററിനറി സർവകലാശാല. ചാറ്റ് ജിപിടിയുടെ സഹായത്തോടെ നൂറിലധികം മാർഗങ്ങളുപയോഗിച്ച്, വിരസമായ പാഠഭാഗങ്ങളെ രസകരമാക്കാൻ കഴിയുമെന്ന് സർവകലാശാല അവകാശപ്പെടുന്നു. എന്തായാലും അധ്യാപകർക്ക് പകരക്കാരാകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു കഴിഞ്ഞേക്കില്ലെങ്കിലും നല്ല അധ്യാപകരെ കൂടുതൽ മെച്ചപ്പെടുത്താൻ ഇവ സഹായിക്കുമെന്ന് കരുതാം.
തൃശ്ശൂർ മണ്ണുത്തിയിലെ അക്കാദമിക് സ്റ്റാഫ് കോളജിൽ ഫെബ്രുവരി എട്ടിന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നീളുന്ന ഏകദിന പരിശീലനമാണ് വെറ്ററിനറി സർവകലാശാല സംഘടിപ്പിക്കുന്നത്. സ്കൂൾ, കോളജ്, സർവകലാശാലാ അധ്യാപകർക്കാണ് പങ്കെടുക്കാൻ അവസരം. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ സൗകര്യമുണ്ട്. നേരിട്ടു പങ്കെടുക്കുന്നവർക്ക് 1000 രൂപയും ഓൺലൈനിൽ പങ്കെടുക്കുന്നവർക്ക് 500 രൂപയുമാണ് ഫീസ്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ക്ലാസിന്റെ വിഡിയോകളും നൽകും. പുണെയിലെ എസ്പയർ ടെക്നോളജീസ് ഡയറക്ടർ ഡോ.സുരേഷ് നമ്പൂതിരിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വിശദവിവരങ്ങൾക്ക്: 9446203839